ഞാൻ പലപ്പോഴും ആത്മഹത്യയെ പറ്റി ചിന്തിച്ചതാണു,
പക്ഷെ അവൾക്കു കൊടുത്ത വാക്കു എന്നെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടേ ഇരുന്നു, അല്ലെങ്കിൽ അവളെ വേഗം കാണാനായി ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ ചിലപ്പോ എന്നോട് മിണ്ടാതെ പിന്നെയും അകന്നു പോയിക്കൊണ്ടേ ഇരുന്നാലുള്ള എന്റെ ഭയമായിരുന്നു ഏറ്റവും വലുത്, വാശിയുടെ കാര്യത്തിൽ അവൾ ഒരു തരത്തിലും വിട്ടു കൊടുത്തിരുന്നില്ല
ഞാൻ എങ്ങനെയെല്ലാമോ എന്റെ മൂന്നുവർഷ ഡിപ്ലോമ പൂർത്തിയാക്കി,
അതും ഉയർന്ന മാർക്കോടെ,
എനിക്ക് ഒരുപാട് കമ്പനികളിൽ ജോലി അവസരം കിട്ടിയെങ്കിലും ഞാൻ ഒരു എം.ൻ.സി യുടെ
ഓഫ്‌ഷോർ റിഗ്ഗിലേക്കുള്ള ട്രെയിനിങ് ആണ് തിരഞ്ഞെടുത്തത്,
തുടക്കത്തിൽ തന്നെയുള്ള ഉയർന്ന ശമ്പളവും, പിന്നെ വർഷത്തിൽ ആറു മാസം മാത്രം ജോലി ബാക്കി ആറു മാസം പകുതി ശമ്പളത്തോടെയുള്ള ലീവും.! ആ ജോലിയുടെ അപകട സാധ്യത ചൂണ്ടി കാട്ടിയുള്ള ഒരുപാട് പേരുടെ മുന്നറിയിപ്പുകൾ ഞാൻ വകവെച്ചില്ല,
എന്റെ ഉള്ളിൽ വേറെ കുറെ നിഗൂഢ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.!
പിന്നെ എന്നെ ഇപ്പോഴും സഹതാപത്തോടെ നോക്കുന്ന ചില കണ്ണുകളിൽ നിന്നുമുള്ള ഒളിച്ചോടൽ കൂടിയായിരുന്നു എനിയ്ക്കു ഈ ജോലി,
തുടക്കത്തിലേ ആറു മാസം അതികഠിനമായിരുന്നു,
പക്ഷെ ഞാനതു വകവെച്ചില്ല, കിട്ടിയ ശമ്പളത്തിലെ നല്ല പങ്കും ഞാൻ വീട്ടിലേക്കയച്ചു,
പക്ഷെ കുറച്ചു ഞാൻ എനിയ്ക്കായി മാറ്റി വെച്ചു,
എന്റെ ജോലി കഴിഞ്ഞുള്ള ആറു മാസത്തിനായി ഞാൻ കാത്തിരുന്നു,
എന്റെ ഒഴിവു തുടങ്ങിയ ആ ആഴ്ച തന്നെ എനിയ്ക്കു വേണ്ട കുറച്ചു സാധനങ്ങൾ മാത്രമെടുത്തു ഞാൻ ഈ ലോകം ചുറ്റാൻ ഇറങ്ങി, ലക്ഷ്യബോധമില്ലാത്ത ഒരു കറക്കം,
എനിയ്ക്കു എന്തൊക്കെയോ കാണണമായിരുന്നു,
എന്തെല്ലാമോ തൊട്ടറിയണമായിരുന്നു,
ഞാൻ അവളക്കു കൊടുത്ത വാക്കുകൾ ഞാൻ അറിയാതെ ഞാൻ പാലിച്ചുകൊണ്ടേ ഇരുന്നു
അങ്ങനെ പന്ത്രണ്ടു വർഷം എന്റെ ജീവിതം ഒരു വിസ്മയം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി,
ആറു മാസമുള്ള എന്റെ കഠിനമായ ജോലിയും,
ആറു മാസമുള്ള എന്റെ ഉലകം ചുറ്റലും നടന്നു കൊണ്ടേ ഇരുന്നു,.!
അവളെ പലപ്പോഴും മറക്കാനായി ഞാൻ പിന്നീടും പലതും ചെയ്തുകൊണ്ടേ ഇരുന്നിരുന്നു,
ഇടയ്ക്കു രണ്ടു വട്ടം അതിനായി ഞാൻ മദ്യത്തിനെ പോലും കൂട്ടിപ്പിടിച്ചു,
പക്ഷെ എന്റെ കൂടെ ജോലി ചെയ്യുന്നവർ,