മനപ്പൂർവ്വമല്ലാതെ 2

Posted by

ഡാക്ടർ അനുവിന്റെ അച്ഛന്റെ പുറത്തു തട്ടി പറഞ്ഞുകൊണ്ട് പോയി

അവർ അകെ തകർന്നു പുറത്തിട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു,

 

ഞാൻ അപ്പോഴും ആ വാതിലിലൂടെ അവളെ നോക്കികൊണ്ടിരുന്നു, അവൾ ഇടയ്ക്കിടയ്ക്ക് എന്നെയും,

 

ഞാൻ രണ്ടാഴ്ചയോളം ആ ഹോസ്പിറ്റലിൽ തന്നെയായിരുന്നു വാസം,

അവസാനം അവളുടെയും എന്റെയും  വീട്ടുകാരുടേ , നിർബന്ധം സഹിക്കവയ്യാതെ ഞാൻ തിരിച്ചു സ്കൂളിൽ പോയി തുടങ്ങി,

സ്കൂളിലുള്ള ടീച്ചർമാർ അടക്കം എല്ലാവരും എന്നെ ദയനീയതയോടെ നോക്കി, ഇതിനകം തന്നെ എന്റെയും അവളുടെയും സ്നേഹം എല്ലാവരും അറിഞ്ഞിരുന്നു, ഞാനതു അറിഞ്ഞതായി ഭാവിച്ചില്ല,

 

ക്ലാസ്സിൽ പഠിക്കാൻ മിടുക്കിയായിരുന്ന അനുവിന് ഈ ക്ലാസ്സെല്ലാം മിസ്സാവുമല്ലോ എന്ന ചിന്ത എന്നെ പിന്നെ ദിവസവും ക്ലാസ്സിലേക്ക് എത്തിച്ചുകൊണ്ടേ ഇരുന്നു, വളരെ കൃത്യമായി കഴിഞ്ഞു പോയ ക്ലാസ്സിന്റെ വരെ നോട്ടുകൾ ഞാൻ അവൾക്കായി എഴുതി തയ്യാറാക്കി ,

എന്റെ ചിന്താഗതി ആകപ്പാടെ താളം തെറ്റിയ അവസ്ഥ ആയിരുന്നു,

ഈ ലോകം മുഴുവൻ അവൾ ചിലപ്പോൾ തിരിച്ചുവരില്ല എന്ന്  പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല,

അവൾ തിരിച്ചു വരുമ്പോൾ പരീക്ഷയെഴുതാനായി ഞാൻ നോട്ടുകൾ വളരെ വൃത്തിയാക്കി തയ്യാറാക്കി, ക്ലാസ് കഴിഞ്ഞാൽ ഞാൻ നേരെ അവളെ കാണാനായി ഹോസ്പിറ്റലിലേക്ക് ഓടും, ആ വാതിൽ പടിയിൽ അവളെയും നോക്കി ഞാൻ അങ്ങനെ നിൽക്കും ,

 

സത്യത്തിൽ എന്റെയാ നിൽപ് കണ്ടു നിൽക്കാൻ പറ്റാതെ അനുവിന്റെ ‘അമ്മ പലപ്പോഴും എന്റെ അടുക്കൽ വന്നു പൊട്ടി കരഞ്ഞട്ടുണ്ട്,

എന്നെ പക്ഷെ അതൊന്നും ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു, ക്ലാസും ഹോസ്പിറ്റലുമായി ഒരു മാസം അങ്ങനെ കൊഴിഞ്ഞുപോയി,

ഇപ്പോൾ അവളുടെ കൂടെ ബൈ സ്റ്റാൻഡറായി ഒരാൾക്ക്  എപ്പോഴും നിൽകാം എന്ന അവസ്ഥയായി, രാവിലെ ക്ലാസ്സുകഴിഞ്ഞാൽ വൈകിട്ട് നാല് മണിയ്ക്ക് ഞാൻ ഓടി അവളുടെ അടുത്തെത്തും, അന്ന് നടന്ന കാര്യങ്ങളും, നോട്ടുകളും അവളെ പറഞ്ഞു ഞാൻ കേൾപ്പിക്കും, രാത്രി എട്ടുമണിവരെയെ എന്നെ അവർ നിർത്തിയിരുന്നുള്ളു,

 

എന്റെ ഈ പ്രവർത്തി ആദ്യം അച്ഛൻ എതിർത്തെങ്കിലും എന്റെ അമ്മയും ചേച്ചിയും എന്തോ പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചു,

അനു മെല്ലെ മെല്ലെ ആണെങ്കിലും മെച്ചപ്പെട്ടു വന്നു, രണ്ടു മാസം കൊണ്ട് അവൾ ഒന്ന് രണ്ടു വാക്കുകൾ പറയാൻ പറ്റുന്ന അവസ്ഥയായി,

പക്ഷെ അവളെ അപ്പോഴും എന്ത്കൊണ്ടാണ് ഐ.സി.യുവിൽ നിന്ന് മാറ്റാത്തതു എന്ന് എനിയ്ക്കു മനസിലായില്ല,

അങ്ങനെ നാലു മാസം  എന്റെ ദിനചര്യ തന്നെ അനുവായി മാറി,

ക്ലാസുള്ള ദിവസങ്ങൾ രാവിലെ ക്ലാസ്സിലും വൈകിട്ട് നാലു മുതൽ എട്ടുവരെ അനുവിന്റെ അടുത്ത് ഹോസ്പിറ്റലിലും,

അല്ലാത്ത ദിവസങ്ങളിൽ അവളുടെ അടുത്ത് മാത്രമായും ഞാൻ തള്ളിനീക്കി,

സത്യത്തിൽ എനിയ്ക്കു ഇത് ഒരു തരത്തിലും മടുപ്പു ഉണ്ടാക്കിയിരുന്നില്ല,

Leave a Reply

Your email address will not be published. Required fields are marked *