മനപ്പൂർവ്വമല്ലാതെ 2

Posted by

 

പെട്ടെന്ന് ഓടിവന്ന ഡാക്ടറും നഴ്സുമാരും എന്നെ തള്ളി പുറത്താക്കി, അവളെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് മാറ്റി,

പക്ഷെ എനിയ്ക്കു ഉറപ്പായിരുന്നു , എന്നാലും ഞാൻ എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു

ഞാൻ ഒന്നും മിണ്ടാതെ പുറത്തു പോയി ആ കസേരയിലിരുന്നു, പണ്ടത്തെ ആ മരവിപ്പ് പിന്നെയും എന്നെ ബാധിച്ചു

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എന്റെ മുന്നിലൂടെ ആരെല്ലാമോ ഓടി പോകുന്നുന്നതും വരുന്നതും എനിക്ക് മനസ്സിലാവുന്നുണ്ട് ,

പക്ഷെ തലയുയർത്തി അവരെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല.,,

സമയം എത്ര കടന്നു പോയെന്നോ, എന്താണ് സംഭവിക്കുന്നതെന്ന,

എനിക്ക് യാതൊന്നും മനസിലാവുന്നില്ല,

ഇടയ്ക്കു ആരുടെയെല്ലാമോ ഉറക്കെയുള്ള കരച്ചിലുകളും, പൊട്ടിത്തെറിക്കളും കേൾക്കുന്നുണ്ട്,

പെട്ടെന്ന് എന്റെ ‘അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ ‘അമ്മ എന്നെ ആ മാറിലേക്ക് ചേർത്ത് കിടത്തി എന്തെക്കെയോ പറയുന്നുണ്ട്, എനിയ്ക്കു ഒന്നും മനസിലാവുന്നില്ല,

ഞാൻ അറിയാതെ ആ മാറിലെ ചൂടിലേക്ക് മറിഞ്ഞു, എന്റെ ബോധം എന്നെ വിട്ടു പതിയെ എപ്പഴോ മറഞ്ഞു,.

 

ഞാൻ പിന്നെ എണീറ്റപ്പോൾ, എന്റെ ചുറ്റും ആരെക്കെയോ നിൽക്കുന്നു, ഞാനവരെ ഒരു ഭാവവുമില്ലാതെ നോക്കി,

അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു,

അവരിലൊരാൾ എന്നെ പിടിച്ചു പുറത്തേയ്ക്കു കൊണ്ടുവന്നു ഒരു കാറിൽ കയറ്റി,

ഞാൻ അയാളുടെ കൂടെ പോയി,

കാർ വന്നു നിന്നതു ഞാൻ ഇതുവരെ കാണാത്ത ഒരു വീടിന്റെ മുന്നിലായിരുന്നു,

അവിടെ എന്തെക്കെയോ പന്തലുകൾ കെട്ടിയിട്ടുണ്ട്,

ഞാൻ എന്നെ പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി നോക്കി, ഇതെന്റെ അച്ഛനല്ലേ.?

ഞാൻ പുള്ളിയുടെ കൂടെ മെല്ലെ ആ വീട്ടിലേയ്ക്കു കേറി,

അവിടെ നിലത്തു ആരെയോ കിടത്തിയിരിക്കുന്നു,

ആ ശരീരത്തിന് ചുറ്റും കുറെ പേര് ഇരുന്നു കരയുന്നുണ്ട്,

ഞാൻ എല്ലാവരെയും നോക്കി,

എനിയ്ക്കു ആരെയും മനസിലാവുന്നില്ല, എല്ലാം എവിടെയോ കണ്ടുമറന്ന മുഖങ്ങൾ പോലെ,

 

ഞാൻ ആ വെളുത്ത തുണിയിൽ കിടത്തിയിരിക്കുന്ന മുഖത്തേയ്ക്കു നോക്കി, നല്ല വെളുത്ത ഒരു മുഖം, ആ പെൺകുട്ടിയുടെ  നെറ്റിയിൽ വലിയ ഒരു പൊട്ടു തൊടീച്ചട്ടുണ്ട്,

എനിയ്ക്കാ മുഖത്തെ ചിരി മാത്രം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്,

അവൾ  എന്നെ നോക്കിയാണോ ചിരിക്കുന്നെ.?

Leave a Reply

Your email address will not be published. Required fields are marked *