മനപ്പൂർവ്വമല്ലാതെ 2

Posted by

ഞാൻ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു, അപ്പോഴേക്കും എന്റെ ചേച്ചിയും എണീറ്റു,

ഞാൻ അവരുടെ രണ്ടുപേരുടെയും എതിർപ്പിനെ വകവെയ്ക്കാതെ അവരെയും താങ്ങി പിടിച്ചുകൊണ്ടു പിന്നെയും ഐ.സി.യുവിലേയ്ക്ക് ചെന്നു,

ഇപ്പ്രാവശ്യം എന്നെ ആരും തടഞ്ഞില്ല, ഞാനൊട്ടു ബഹളവും ഉണ്ടാക്കിയില്ല,

ആ മുറിയുടെ വലിയ വാതിലിലെ കണ്ണാടി വാതിലിലെ തുണി നഴ്സുമാര് എനിക്ക് മാറ്റി തന്നു,

ഞാൻ കുറെ കുഴലുകൾ ശരീരത്തിലും വേറെ ഏതോ മെഷീനിലുമൊക്കെ ഘടിപ്പിച്ചു കിടക്കുന്ന അനുവിനെ കണ്ടു,

ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വേറെയും കുറെ ഡോക്ട്ടർമാർ കേറിവന്നു,

അവർ എന്റെ മുന്നിൽ വാതിലടച്ചു,

അവളെ അവർ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് പിന്നെയും കൊണ്ടുപോയെന്നു അവരാരോ പറഞ്ഞു ഞാൻ കേട്ടു ,

ഞാൻ ആ വാതിൽക്കൽ തന്നെ ഇരുപ്പുറപ്പിച്ചു ,

രാത്രി വൈകിയും ആരും പോയില്ല,

രാവിലെ ആയപ്പോഴേക്കും എല്ലാവരും വീട്ടിൽ പോയൊന്നു ഫ്രഷായി വരാൻ പയ്യെ പയ്യെ പോയി തുടങ്ങിയിരുന്നു,

ഞാൻ അനങ്ങാതെ അവിടെത്തന്നെ ഇരുന്നു,

ഏഴുമണിയോടെ അനുവിനെ പിന്നെയും ഐ.സി.യുവിലേയ്ക്ക്  തിരിച്ചു കൊണ്ടുവന്നു,

ഞാൻ പിന്നെയും എന്റെ സ്ഥാനം ആ വാതിൽ പടിയിൽ ഉറപ്പിച്ചു , അനുവിനെ നോക്കികൊണ്ട്‌ ഞാൻ അവിടെ നിശ്ചലമായി നിന്നു

 

വൈകിട്ട് അച്ഛൻ എന്നെ ബലമായാണ് വീട്ടിലേയ്ക്കു കൊണ്ടുപോയത്, വീട്ടിലെത്തി കുളിച്ചെന്നെല്ലാം വരുത്തി, ‘അമ്മ തന്നത് എന്തെല്ലാമോ വാരി കുറച്ചു തിന്നു, ഞാൻ പിന്നെയും ഹോസ്പിറ്റലിൽ തിരിച്ചെത്തി, മൂന്നു ദിവസം കഴിഞ്ഞവൾ കണ്ണ് തുറക്കുന്നതുവരെ ഞാൻ അവിടെ നിന്ന് മാറിയില്ല, ഇതിനിടയിൽ പലപ്പോഴായി അനുവിന്റെ അച്ഛനും അമ്മയും എന്നോട് സ്നേഹത്തോടെ വീട്ടിലേയ്ക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു,

ഞാൻ അവരെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു,

അവര് പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല,

അനു കണ്ണുതുറന്നു ആദ്യം ആർകെങ്കിലും കാണാമെന്നു പറഞ്ഞപ്പോൾ അവളുടെ കുടുമ്ബത്തിന്റെ കൂടെ അവർ എന്നെയും അകത്തു കയറ്റി,

ഞാൻ ഒരു കൈ അകലെ നിന്ന് അവളെ കണ്ടു,

അവൾ ആ വേദനയ്ക്കിടയിലും എന്നോട് ചിരിച്ചു കാണിക്കാൻ പാടുപെടുന്നതായി എനിയ്ക്കു തോന്നി, ഡോക്ടർ ഞങ്ങളെ എല്ലാവരെയും പുറത്തേയ്ക്കു വിളിച്ചു മാറ്റി

 

” മിസ്റ്റർ. രംഗനാഥൻ, താങ്കളുടെ മകളുടെ സ്റ്റേറ്റ് ഇപ്പോഴും ക്രിറ്റിക്കൽ ആണ്, പിന്നാലെ വന്ന കാറിന്റെ ടയർ കയറി കുട്ടിയുടെ എടുപ്പല്ലെല്ലാം തകർന്നു , ഞങ്ങൾ അത് ശെരിയാക്കിയെങ്കിലും, ഞരമ്പുകൾക്കു സാരമായ പരുക്കുകൾ ഉള്ളത് കൊണ്ട്, കുട്ടിയുടെ അരയ്ക്കു കീഴ്പോട്ടു ഇപ്പോൾ തളർന്ന അവസ്ഥയാണ്., പിന്നെ മറ്റൊരു ടയർ മൂന്നു വാരിയെല്ലാണ് ഒടിച്ചിരുന്നത്, അതിൽ ഒരു പീസ് ലങ്‌സും, ഹാർട്ടിനും സാരമായ മുറിവുകൾ നൽകിയിട്ടുണ്ട്, ഈയൊരു അവസ്ഥയിൽ ഞങ്ങൾക്കു ഒന്നും പറയാൻ പറ്റില്ല ,

ബട്ട് ഡോണ്ട് വറി , റിക്കവർ ചെയ്യാനും 50-50 ചാൻസ് ഉണ്ട്, സൊ ലെറ്റ് ആസ് പ്രെയ്‌.!”

Leave a Reply

Your email address will not be published. Required fields are marked *