മനപ്പൂർവ്വമല്ലാതെ 2

Posted by

അവളുടെ അടുത്ത് നിന്ന് മാറുമ്പോൾ മാത്രം എനിയ്ക്കു നെഞ്ചിനകത്തു എന്തോ ഭാരം കയറ്റി വെച്ചപോലെ ഒരു ഫീലിംഗ് അനുഭവപെട്ടു,

ഇത്രയും നാളും ഞാൻ  അവളെ പ്രണയിച്ചതിനേക്കാൾ ഈ അഞ്ചു മാസമായി ഞാൻ അവളെ പ്രണയിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, അവളുടെ അടുത്തിരുന്നു ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും അവൾ കണ്ണുകൊണ്ടു എനിയ്ക്കു മറുപടി തന്നുകൊണ്ടിരുന്നു,

 

വേറാർക്കും മനസിലാവാത്ത ഞങ്ങളുടെ മാത്രം ഭാഷ

 

ഒരു ബുധനായാഴ്ച , കൃത്യമായി പറഞ്ഞാൽ മാർച്ച് 23, 2005, അനുവിന് രാത്രി എന്തെല്ലാമോ വിഷമങ്ങൾ ഉണ്ടായി,

അവൾ ചോര ഛർദിച്ചു,

അവളുടെ ഹാർട്ടിലുണ്ടായ മുറിവ് ഇന്റെർണൽ  ബ്ളീഡ് ചെയ്തതായിരുന്നു കാരണം, ഈ നാലുമാസമായി ഇടയ്ക്കിടയ്ക്ക് അവൾക്കു ഇത് വരാറുണ്ട്, അവളുടെ റിബ്സ് തകർന്നു  അവളുടെ അയോർട്ട ആകെ തകർത്തു കളഞ്ഞിരുന്നു , അവളുടെ ഹ്രദയ ഭിത്തികളിലും സാരമായ മുറിവുകൾ ഉള്ളതാണ്  പ്രശ്നമായി അവർ പറഞ്ഞത്, അന്നെനിക്ക് ഇതൊക്കെ എന്താണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല .!

 

പക്ഷെ പിറ്റേന്ന് അവളെ വിട്ടു ക്ലാസ്സിൽ പോകാൻ എനിയ്ക്കു മനസ്സ് വന്നില്ല, ഇത് സ്ഥിരമൊരു പ്രശനമാണെന്നു അവളുടെ ‘അമ്മ പറഞ്ഞിട്ടും ഞാൻ പോയില്ല,

എന്നെ അവളുടെ അടുത്ത് ഇരുത്തി അവളുടെ ‘അമ്മ താഴെ മരുന്ന് മാറ്റിഎടുക്കാനായി പോയി.!

ഞാൻ അവളുടെ കയ്യിലും പിടിച്ചുകൊണ്ടു  അവളുടെ അടുത്തുതന്നെ ഇരുന്നു,

സമയം ഏകദേശം ഉച്ചയോടു അടുത്തപ്പോൾ അനു എന്റെ കയ്യിലേക്ക് അമർത്തി അമർത്തി പിടിച്ചു,

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു,

ഞാൻ കാര്യമറിയാതെ ഉറക്കെ നഴ്സിനെ വിളിച്ചു അവർ പെട്ടെന്ന് ഓടിവന്നു അവളുടെ പൾസ്‌ നോക്കി, പെട്ടെന്ന് ഡോക്ടറെ വിളിയ്ക്കാനായി പുറത്തേക്കോടി,

ഞാനും അവരുടെ പുറകെ ഓടാനായി ഭാവിച്ചപ്പോൾ അവൾ ബലഹീനമായി ആണെങ്കിലും എന്റെ കയ്യിൽ അമർത്തി, ഞാൻ അവളുടെ അരികിൽ തന്നെ നിന്നു,

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,

അവളുടെ കാലുകൾ തളർന്നത് മുതൽ അവിടെ ഒരു തണുപ്പ് തളം കെട്ടി കിടന്നിരുന്നു,

ഞാൻ അവളുടെ കയ്യിലും പതിയെ പതിയെ ആ തണുപ്പ് അരിച്ചു കയറുന്നതു ഞെട്ടലോടെ തിരിച്ചറിഞ്ഞു, എനിയ്ക്ക് ആ തണുപ്പ് അനുവിന്റെ ഹൃദയവും, തലച്ചോറിലേയ്ക്കും എത്തുന്നതിനു മുന്നേ തടയണമെന്നുണ്ടായി, ഞാൻ അതിനായി കരഞ്ഞുകൊണ്ട് അവളുടെ ശരീരത്തിലേയ്ക്ക് പടർന്നു കയറുന്ന ആ മരവിപ്പിക്കുന്ന തണുപ്പിനെ, ഞാൻ പിടിച്ചു നിർത്താൻ വൃഥാ ഒന്ന് ശ്രെമിച്ചു നോക്കി,

ഞാൻ ഉള്ളുരുകി എല്ലാ ദൈവങ്ങളെയും വിളിച്ചു ,

പക്ഷെ എന്റെ കൺമുന്നിലൂടെ അവളുടെ ജീവൻ എന്നെ വിട്ടുപോകുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു,

അവസാനം അവളുടെ എന്നെ കൊല്ലുന്ന ആ പുഞ്ചിരി മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവൾ എന്നെ വിട്ടു യാത്രയായി,

അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,

പക്ഷെ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ആ വേദനയിലും അവൾ മുഖത്താ ചിരി വിരിയിച്ചിരുന്നു.!

Leave a Reply

Your email address will not be published. Required fields are marked *