മനപ്പൂർവ്വമല്ലാതെ 2

Posted by

“എന്റെ ഭഗവാനെ, ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റല്ലോ, ഇതെന്തൊരു സാധനാ.?, എടാ എന്റെ ഡ്രെസ്സല്ലാം ശെരിയാണോ ?”

 

ഈ തലയ്ക്കുള്ള കിഴുക്ക്  എനിക്ക് അത്ര അങ്ങ് പിടിച്ചില്ല എങ്കിലും ഞാൻ അവളെ ഒന്നുകൂടി അടിമുടി നോക്കി , പിന്നെ  അതെ എന്നർത്ഥത്തിൽ തലയാട്ടി.

 

അവൾ വേഗം ഞങ്ങളുടെ പിടിവലിക്കിടയിൽ നിലതെറ്റി കിടന്ന ബെഞ്ച് നേരെയിട്ടു,

താഴേ കിടന്ന അഭിജ്ഞാനശാകുന്തളം ബുക്കെടുത്തു നിവർത്തി, അത് മേശമേലേയ്ക്ക് എടുത്തുവെച്ചു, എന്നിൽ നിന്നും കുറച്ചു മാറി അത് ബെഞ്ചിലേക്ക് നിവർത്തി വെച്ച് അതിലേയ്ക്കും നോക്കി ഇരുന്നു,

അവളുടെ മുഖത്തുനിന്ന് എനിക്ക് ഭീതി വായിച്ചെടുക്കാൻ സാധിച്ചു,

 

ഞാൻ ഇപ്പോഴും പൊട്ടൻ പൂരത്തിന് പോയ കണക്കെ അവിടെത്തന്നെ നിന്നു ,

 

പെട്ടെന്ന് വാതിലും കടന്നു റൂമിലേയ്ക്ക് വന്ന രൂപം കണ്ടു ഞാനും അനുവും ഞെട്ടി,.

 

“എന്റള്ളോ ഇത്രകണ്ട് പുസ്തകങ്ങൾ ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ടട്ടില്ല..!”

 

ഷമീർ ഇതും പറഞ്ഞു റൂമിലേയ്ക്ക് കയറി

 

ഈ ഊളനായിരുന്നോ,! മനുഷ്യന്റെ ഒള്ള നല്ലജീവനും ഇപ്പൊ ഇറങ്ങി ഓടി പോയേനെ ,

ഞാൻ ആശ്വാസത്തോടെ ബെഞ്ചിലേക്ക് ഇരുന്നു, എന്റെ ഉള്ളിൽ നിന്ന് ഒരു നെടുവീർപ്പ് പുറത്തേയ്ക്കു വന്നു ,

Leave a Reply

Your email address will not be published. Required fields are marked *