മനപ്പൂർവ്വമല്ലാതെ 2

Posted by

ഇടയ്ക്കിടയ്ക്ക് വന്നിരുന്ന ശനിയാഴ്ചളെയും, ഞാറാഴ്ചകളെയും ഞാൻ സത്യത്തിൽ വെറുക്കാൻ വരെ തുടങ്ങിയിരുന്നു,

 

ഇങ്ങനെ അവളെ തൊട്ടും തലോടിയും, സ്നേഹിച്ചും രണ്ടു മാസം പോയതുതന്നെ ഞാൻ അറിഞ്ഞിരുന്നില്ല.! പക്ഷേ താരയുടെ വീട്ടിൽ വെച്ച് അന്ന് നടന്നതല്ലാതെ അനുവിനെ എനിയ്ക്കു പിന്നീട് അടുത്തറിയാൻ ഒരവസരവും ഒത്തു വന്നിരുന്നില്ല, ഇന്നല്ലെങ്കിൽ നാളെ അത് വരുമെന്ന പ്രതീക്ഷയിൽ ഞാനും സ്വപ്‌നങ്ങൾ കണ്ടു നടന്നു

ഞങ്ങളുടെ സ്പെഷ്യൽ ക്ലാസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ ബാക്കിയുള്ളവരുടെ ക്ലാസും തുടങ്ങിയിരുന്നു, പോർഷൻ തീർക്കാനും, തീർത്തത് മൂർച്ച കൂട്ടാനുമായി പിന്നെ രാവിലെയും  വൈകിട്ടും സ്പെഷ്യൽ ക്ലാസുകൾ വെയ്ക്കാൻ തുടങ്ങി,

 

ഇങ്ങനെയുള്ള ക്ലാസ്സുകള്ക്കു വരുവാനായി അനുവിന് വീട്ടിൽ നിന്ന് ഒരു ലേഡി ബേർഡ് സൈക്കിൾ വാങ്ങിച്ചു നൽകി ,

‘ഞാനും വിട്ടു കൊടുത്തില്ല,

സ്ഥിരമുള്ള എന്റെ മുടങ്ങാതെയുള്ള ക്ലാസ്സിൽ പോക്കും,

അനുവിന്റെ സഹായത്തോടെ ക്ലാസ് ടെസ്റ്റുകളിൽ മോശമല്ലാത്ത മാർക്കുകൾ മേടിച്ചതിനാലും അച്ഛൻ എനിയ്ക്കും മേടിച്ചു തന്നു ഒരു എം.ടി.ബി സൈക്കിൾ, എന്റെ വീട്ടിൽ നിന്നും അനുവിന്റെ വീട്ടിലേയ്ക്കു പിന്നെയും അരമണിക്കൂറോളം പോവണമായിരുന്നു,

 

പിന്നെ ദിവസവും ഞാനും അനുവും വരവും പോക്കുമെല്ലാം ഒരുമിച്ചായി, അത്രയും സമയം കൂടി എനിയ്ക്കു അനുവിന്റെ കൂടെ ചിലവിടാമല്ലോ എന്നോർത്ത് ഞാനും സുഖിച്ചു

 

ഇങ്ങനെ ഇരുന്ന സമയത്താണ് നാടിനെയാകെ കുളിരണിയിച്ചുകൊണ്ടു മഴക്കാലം എത്തിയത്,

 

പിന്നെ മിക്ക ദിവസങ്ങളിലും ഉള്ള മഴ കാരണം സൈക്കിൾ പോക്ക് താറുമാറായി

 

അങ്ങനെ ഇരുന്ന ഒരു വെള്ളിയാഴ്ചയാണ്,

രാവിലെതന്നെ സാമാന്യം വെയിലുണ്ടായിരുന്നതുകൊണ്ടു ഞാൻ സൈക്കിൾ എടുക്കാമെന്ന് വെച്ചു ,

പക്ഷെ എവിടെയോ കണ്ട കാർമേഘം കാരണം ‘അമ്മ ഇന്നും സൈക്കിൾ എടുക്കണ്ട എന്ന് പറഞ്ഞു, വെല്ല  ഓട്ടോയിലും, ബസ്സിലുമോ പൊയ്ക്കൊള്ളാൻ,

ബസ്സിൽ തൂങ്ങി പിടിച്ചു പോവുന്നതിന്റെ മടുപ്പും, ബുദ്ധിമുട്ടും ഓർത്തു വിഷണ്ണനായി ഞാൻ നിന്നപ്പോഴാണ്,

 

തന്റെ സൈക്കിളിന്റെ ബെല്ലുമടിച്ചു അനു വന്നത്,

Leave a Reply

Your email address will not be published. Required fields are marked *