വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

കാര്യസ്ഥൻ ചേട്ടനുമായി ഒരു സ്ഥലം വരെ പോകാനുണ്ട്.

അതിനായി ഒരു ജീപ്പുമായി ഇറങ്ങിയതാണ് അനന്തു.

കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ജീപ്പ് കയറ്റി വച്ച ശേഷം അനന്തു പതിയെ അതിൽ നിന്നുമിറങ്ങി.

മുന്നോട്ടുള്ള ഊടു വഴിയിലൂടെ അവൻ നടക്കാൻ തുടങ്ങി.

ഇടക്കിടക്ക് കരിയില അമരുന്ന ശബ്ദവും മരങ്ങൾ ആടിയുളയുന്ന ശബ്ദവും കേട്ട് ഞെട്ടലോടെ അനന്തു പിറകിലേക്ക് നോക്കി ക്കൊണ്ടിരുന്നു.

തന്നെ ആരോ പിന്തുടരുന്ന പോലെ ആവന് തോന്നി.

എന്നാൽ ആരെയും കാണുവാൻ സാധിച്ചില്ല.

തന്റെ തോന്നലായിരിക്കുമെന്ന് വിചാരിച് ആശ്വാസത്തോടെ അനന്തു മുന്നോട്ട് നടന്നു.

പൊടുന്നനെ ആജാനുബാഹുവായ ഒരു രൂപം  മിന്നൽ വേഗതയിൽ വന്നു അനന്തുവിനെ പിന്നിലൂടെ പ്രഹരിച്ചു.

ആാാഹ്

പ്രഹരമേറ്റ അനന്തു സമീപത്തുള്ള കുട്ടിക്കാട്ടിലേക്ക് തെറിച്ചു വീണു.

ഭയന്നു പോയ അനന്തു തത്ര പാടോടെ ദേഹത്തുള്ള പോടിയൊക്കെ തട്ടി മാറ്റി എഴുന്നേറ്റു.

കൈ മുട്ടിനു താഴെ അല്പം തൊലി പോയിട്ടുണ്ട്.

അവൻ പതിയെ ചുറ്റും തല തിരിച്ചു നോക്കിക്കൊണ്ട് മുകളിലേക്ക് കയറി തുടങ്ങി.

പൊടുന്നനെ മരത്തിനു മുകളിൽ നിന്നും പുക പോലത്തെ ഒരു കൈ രൂപം താഴേക്ക് നീണ്ടു വന്നു അനന്തുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.

എന്നിട്ട് അനന്തുവിനെയും കൊണ്ടു മുകളിലേക്ക് ഉയർന്നു.

രണ്ടു വലിയ മുളകൾക്ക് കുറുകെ കാലുകൾ വച്ചു ബാലൻസ് ചെയ്ത് അനന്തുവിനെ കൂടുതൽ ഉയരത്തിലേക്ക് വലിച്ചു.

ഭൂമിയിൽ നിന്നും മേൽപ്പോട്ടുയർന്ന അനന്തു പ്രാണ രക്ഷാർത്ഥം ആ ദുർ ഭൂതത്തിന്റെ കൈയിൽ കിടന്ന് പിടഞ്ഞു.

ശ്വാസം വലിക്കാൻ പോലും കഴിയാതെ അവൻ കാലിട്ടിളക്കി..

അവൻ പിടയുന്നതിന് അനുസരിച് കഴുത്തിലെ പിടുത്തവും മുറുകി.

അനന്തുവിന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു.

അവന്റെ ബോധം നശിച്ചു.

ഘ്രാഘ്രാആആആആആ

ആ ദുർ ഭൂതം ഇടിമുഴക്കുന്ന പോലെ അലറി വിളിച്ചു.

സ്……… സ്……….. സ്………. സ്

പൊടുന്നനെ ഒരു ശീൽക്കാരം കേട്ട് ദുർഭൂതത്തിന്റെ മിഴികൾ മുന്നോട്ട് പാഞ്ഞു

അവിടെ ആജാനുബാഹുവായ ഒരു കരിനാഗം ഫണമുയർത്തി പിടിച്ചു കൊണ്ടു നിൽക്കുന്നു.

അതിന്റെ മിഴികൾ വൈരക്കൽ പോലെ തിളങ്ങുന്നവയായിരുന്നു.

നാഗത്തിന്റെ ഉദ്ദേശ്യ ശുദ്ധി അറിയാതെ ദുർ ഭൂതം വീണ്ടും അലറി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *