വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

മേൽച്ചുണ്ടിനൊപ്പം സ്ഥാനം പിടിച്ച സ്വേദ കണങ്ങളെ അവൾ കൈകൊണ്ട് തുടച്ചെടുത്തു.

നന്നേ വിയർത്തു കുളിച്ചു.

ഭ്രാന്ത്‌ പിടിച്ച പോലെ ആയിരുന്നു അപ്പോൾ ദക്ഷിണ

ആരെയൊക്കെയോ കൊല്ലാനുള്ള വെറി പോലെ.

സ്പീഡ് മീറ്ററിൽ വേഗത കൂടി വന്നു.

റേസിംഗ് ട്രാക്കുകളെ അനുസ്മരിപ്പിക്കും വിധം അവൾ ആയാസ രഹിതമായി കാർ ഓടിച്ചു.

അവളുടെ ക്രോധം അല്ലെങ്കിൽ പക ഒക്കെയാണ് അവളെ നല്ലൊരു കാർ racer ആക്കിയത്.

മത്സരിച്ച ചാമ്പ്യൻഷിപ്പുകളിൽ എല്ലാം വിജയം.

ഒരിക്കലും പരാജയം എന്നത് ജീവിതത്തിൽ അറിഞ്ഞിട്ടില്ല.

ഏകാകിനി ആയിട്ടായിരുന്നു മുംബൈയിലെ അവളുടെ ജീവിതം.

മെട്രോ പൊളിറ്റൻ സിറ്റിയുടെ സന്തതിയായ അവൾ ഇന്ന് ആ ഗ്രാമവും അവിടുത്തെ നിഷ്കളങ്കതയും മണ്ണിനോടും ചെടികളോടും ഒക്കെ കൂടുതൽ ഇഴ ചേർന്നിരിക്കുന്നു.

വിട്ടു പിരിയാനാവാത്ത വിധം.

ഒരു ചെറിയ വളവ് ലിങ്കൻ സെഫിയർ വെട്ടിച്ചെടുത്തു വന്നതും പൊടുന്നനെ ദക്ഷിനണയുടെ കാൽ ബ്രേക്കിൽ അമർന്നു.

Drift ചെയ്ത പോലെ കാർ റോഡിൽ വിലങ്ങനെ വന്നു നിന്നു.

ടയർ റോഡിലുരയുന്ന ശബ്ദം അവിടമാകെ മുഴങ്ങി.

കാർന്റെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും എന്തോ കണ്ടു ദക്ഷിണയുടെ പൂച്ചകണ്ണുകൾ കൂടുതൽ തിളങ്ങി.

മുന്നിൽ വഴിയരികിലായി ബുള്ളറ്റിൽ എന്തോ പണിയെടുക്കുന്ന അനന്തു.

ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിൽ നിർത്തി വച്ചിട്ടുണ്ട്.

ബൈക്കിനു എന്തോ കംപ്ലയിന്റ് ആണെന്ന് ദക്ഷിണക്ക് മനസിലായി.

അവൾ മന്ദം മന്ദം അങ്ങോട്ട് നടന്നു.

തന്റെ അടുത്തേക്ക് ആരോ നടന്നടുക്കുന്നത് അനുഭവപ്പെട്ട അനന്തു പതിയെ തലയുയർത്തി നോക്കി.

ദക്ഷിണ

അവൻ പതിയെ മന്ത്രിച്ചു.

അനന്തു….. എന്താ ഇവിടെ….. എന്ത് പറ്റി?

അവളുടെ പൂച്ചക്കണ്ണുകൾ ബുള്ളറ്റിലേക്ക് നീണ്ടു.

അറിഞ്ഞൂടാ ദക്ഷിണ….. എന്തോ സ്റ്റാർട്ടിങ് ട്രൗബ്ൾ….. എത്ര നോക്കിയിട്ടും മനസിലാവുന്നില്ല.

അനന്തു തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.

നമുക്ക് എവിടുന്നേലും മെക്കാനിക്കിനെ വിളിച്ചോണ്ട് വരാം…… അതുവരെ വണ്ടി ഇവിടെ നിക്കട്ടെ….. വാ ഞാൻ ഡ്രോപ്പ് ചെയ്യാം

ഇവിടെ ആകെ ഒരു മെക്കാനിക്കെ ഉള്ളൂ….. ബഷീറിക്ക….. പുള്ളിയോട് പറയാം

യെസ്…… അതുമതി….. വാ ഞാൻ ഡ്രോപ്പ് ചെയ്യാം.

ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അനന്തു പിന്നീട് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *