വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

വാതിൽ പാളികൾ മലർക്കേ തുറന്നുകൊണ്ട് ബഷീറിക്ക മുറ്റത്തേക്കിറങ്ങി.

ആ സമയം ഇടത് വശത്തെ പണി ശാലയിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ ബഷീറിക്കയുടെ മുന്നിലേക്ക് കുതിച്ചു ചാടി

എന്തോ മുന്നിലേക്ക് വീഴുന്നത് അവ്യക്തമായി കണ്ട ബഷീറിക്ക ഭയന്നു വിറച്ചുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണു.

വീഴ്ച്ചയിൽ നിന്നും എഴുന്നേറ്റ് നോക്കിയ ബഷീറിക്ക മുന്നിലെ കാഴ്ച കണ്ടു നടുങ്ങി.

ഉച്ചക്ക് വല്ല്യങ്ങുന്നിന്റെ കൊച്ചു മകൻ കംപ്ലയിന്റ് ആയിട്ട് അയച്ചു തന്ന ബുള്ളറ്റ് തന്റെ മുന്നിൽ നിൽക്കുന്നു.

വണ്ടി ഓൺ ആണ്.

ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.

ആരോ ആക്‌സിലേറ്റർ പിടിച്ചു തിരിക്കുന്നതിനനുസരിച് ബുള്ളറ്റ് ഇര പിടിക്കുന്ന പുലിയെ പോലെ കുതിച്ചു ചാടാനൊരുങ്ങി നിൽക്കുന്നു.

ബുള്ളറ്റിൽ ആരുമില്ല.

എന്നാൽ അത്‌ തനിയെ ബാലൻസ് ചെയ്തു നിക്കുന്നു.

ബഷീറിക്ക സ്പീഡ് മീറ്ററിലേക്ക് വിറച്ചുകൊണ്ട് നോക്കി.

അതിൽ താക്കോൽ പോലുമില്ല.

അതുകൂടി കണ്ടതോടെ ശരീരത്തിലൂടെ കൊള്ളിയാൻ പായുന്ന പോലെ ബഷീറിക്കയ്ക്ക് തോന്നി.

തന്റെ ശരീരം ഒന്നനക്കാൻ പോലുമാകാതെ അദ്ദേഹം വിറച്ചുകൊണ്ടിരുന്നു.

തന്റെ ശരീരത്തിൽ പതിയെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെന്നു തോന്നിയതും ബഷീറിക്ക നിലം പതിച്ചതും ഒരുമിച്ചായിരുന്നു.

ഉടൻ തന്നെ ആ ബുള്ളറ്റ് ബഷീറിക്കയെ മറി കടന്നുകൊണ്ട് മൺ റോഡിലേക്ക് കുതിച്ചു ചാടി.

ശേഷം ഇരുട്ടിലേക്ക് മറഞ്ഞു.

ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.

അത്‌ ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.

അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.

വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.

അത്‌ അനന്തുവായിരുന്നു.

അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.

അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.

തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത്‌ തയാറായി നിന്നു.

ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *