വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

ദക്ഷിണയുടെ കൂടെ അവൻ കാറിൽ കയറി.

ദക്ഷിണ കാർ മുന്നോട്ടെടുത്തു.

ആ കാർ അനന്തുവിന് നന്നേ ഇഷ്ട്ടപ്പെട്ടു.

പോകുന്ന പോക്കിൽ ബഷീറിക്കയെ വിളിച്ചു ബുള്ളറ്റിന്റെ കാര്യം പറയാനും അനന്തു മറന്നില്ല.

കാറിന്റെ മ്യൂസിക് സിസ്റ്റം ഓപ്പൺ ചെയ്ത് ദക്ഷിണ പാട്ട് പ്ലേ ചെയ്തു.

കാർ മുന്നോട്ട് പൊക്കൊണ്ടിരുന്നു.

അനന്തുവിന് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് ഡൌട്ട് തോന്നി.

അനന്തു…… ഹൌ ആർ യൂ…… വീട്ടിൽ എല്ലാർക്കും സുഖമാണോ

ഹാ സുഖം…. ദക്ഷിണക്കോ….

പരമസുഖം

ഇനി എപ്പോഴാ തിരികെ മുംബൈക്ക്

അതെന്താ അനന്തുവിന് എന്നെ പറഞ്ഞു വിടാൻ ധൃതിയായോ

ദക്ഷിണ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.

അയ്യോ…… അങ്ങനൊന്നുമില്ല….. ഞാൻ ചുമ്മാ ചോദിച്ചതാ

അമളി പറ്റിയ പോലെ അനന്തു മിണ്ടാതെ പുറത്തേക്ക് കണ്ണു നട്ടിരുന്നു.

ലീവ് ഇറ്റ്……. Anyway അനന്തു ഞാൻ ഈ ഗ്രാമത്തിൽ പുതിയതാ…. എനിക്ക് ഇവിടെ ആരെയും പരിചയവുമില്ല….. ഈ ഗ്രാമം ഒക്കെ ചുറ്റി കാണാമെന്നു എനിക്കുണ്ട്…. അനന്തു എന്നെ ഹെല്പ് ചെയ്യുവോ

ഞാൻ എങ്ങനെ

അനന്തു എന്നെ എല്ലായിടത്തും കൊണ്ടു പോകുമോ….

അതിനു എനിക്ക് ഇവിടം വല്യ പരിചയമില്ല ദക്ഷിണ

ഇട്സ് ഒക്കെ അനന്തു…. അറിയുന്നത് മതി.

ഹ്മ്മ്….. നോക്കാം.

താങ്ക്യൂ

അനന്തുവിന്റെ സമ്മതം കിട്ടിയതും ദക്ഷിണ കൂടുതൽ ഉഷാറോടെ കാർ ഓടിച്ചു.

എങ്കിൽ ഇന്ന് തന്നെ തുടങ്ങിയാലോ.

ഏയ്‌ ഇന്ന് വേണ്ട….. നാളെ പോരെ

അതെന്താ

അനന്തുവിന്റെ മറുപടി കേട്ട് ദക്ഷിണ മുഖം ചുളിച്ചു.

നാളെ എന്റെ ബുള്ളറ്റും കൊണ്ടു വരാം….. എന്നിട്ട് കറങ്ങാൻ പോകാം…..

യെസ് അതുമതി

അത് കേട്ടതും ദക്ഷിണ കൂടുതൽ എക്സൈറ്റഡ് ആയി.

അങ്ങനെ കാർ തേവക്കാട്ടിൽ മനയുടെ പടിപ്പുരയും താണ്ടി മുറ്റത്തേക്ക് വന്നു നിന്നു.

കാറിൽ നിന്നുമിറങ്ങിയ അനന്തു നന്ദിയോടെ ദക്ഷിണയെ നോക്കി.

വരൂ….. എല്ലാവരെയും പരിചയപ്പെടാം

വേണ്ട അനന്തു…. മറ്റൊരിക്കലാകാം…. ഇപ്പൊ കുറച്ചു ബിസിയാണ്

സ്നേഹപൂർവ്വം അനന്തുവിന്റെ ക്ഷണം നിരസിച്ച ശേഷം അവനെ തന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ദക്ഷിണ കാറുമായി മടങ്ങി.

അപ്പോഴും അനന്തു ഒന്ന് മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *