പോറൽ ഏൽക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല നീ മാത്രമാണ് എന്റെ ലോകം
ഇത്രയും പറഞ്ഞു മഹാറാണി കിരണന്റെ തലയിൽ പതിയെ തലോടി അപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഇത് കണ്ട കുമാരൻ ഉടൻ തന്നെ തന്റെ അമ്മയെ കെട്ടിപിടിച്ചു
കിരണൻ :ക്ഷമിക്കണം അമ്മേ എനിക്ക് തെറ്റുപറ്റി ഞാൻ ഇന്ന് ചെയ്തത് വലിയ തെറ്റാണ് ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല ഇനി അമ്മ ആ കണ്ണ് തുടച്ചെ മഹാറാണി കരയുന്നത് ആരെങ്കിലും കണ്ടാൽ അത് നാണക്കെടാണ്
പെട്ടെന്നായിരുന്നു കരീക അവിടേക്ക് എത്തിയത്
കിരണൻ :കരീക അമ്മായിയെ കണ്ടില്ലല്ലോ എന്ന് ഞാൻ ഇപ്പോൾ ചിന്തിച്ചതെയുള്ളു അപ്പോഴേക്കും ആളിവിടെയെത്തി അമ്മായിയുടെ മാന്ദ്രിക വിദ്യ അപാരം തന്നെ
കരീക :എന്താ കുമാരാ ഇത് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ എന്നെ ഇങ്ങനെ അമ്മായി എന്ന് വിളിക്കരുതെന്ന് ഇത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് പ്രായമായത് പോലെ തോന്നുന്നു
കിരണൻ : ആരുപറഞ്ഞു അമ്മായിക്ക് പ്രായമായി എന്ന് ഇപ്പോൾ കണ്ടാലും എന്റെ അനുജത്തി ആണെന്നേ ആരും പറയു
മഹാറാണി :മതിയാക്ക് കിരണാ മുതിർന്നവരോട് ഇങ്ങനെയാണോ പെരുമാറെണ്ടത്
കരീക :അത് കാര്യമാക്കണ്ട മഹാറാണി കുമാരൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ
കിരണൻ :അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി
മഹാറാണി :മതി മതി നീ വേഗം അച്ഛനെ ചെന്ന് കണു അദ്ദേഹത്തിനു നിന്നോട് എന്തൊ പറയുവാൻ ഉണ്ട്
കിരണൻ :ശെരി അമ്മേ ഞാൻ ഉടെനെ തന്നെ ചെല്ലാം
കുമാരൻ വേഗം തന്നെ രാജാവിന്റെ അറയിലേക്ക് നടന്നു
ഇതേ സമയം ചന്ദ്രഗിരിയുടെ അതിർത്തിക്കപ്പുറമുള്ള മലമുകളിലൂടെ സഞ്ചരിക്കുകയായിരുന്നു സഹീർ. സഹീർ തന്റെ കയ്യിലുള്ള കടലാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന വഴികളിലൂടെ മുൻപോട്ടു പോകാൻ തുടങ്ങി പല വഴികൾ പിന്നിട്ടു സഹീർ മലമുകളിലെ ഒരു ചെറിയ കുടിലിനു മുന്പിലെത്തി
“എനിക്ക് കിട്ടിയ വിവരം ശെരിയാണെങ്കിൽ ഇതു തന്നെയാണ് സ്ഥലം ഇത്രയും വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ട് മുട്ടാൻ പോകുന്നു ജോനൻ അവൻ