എന്നാൽ അത് അധിക നേരം നീണ്ടു നിന്നില്ല വേദനകൊണ്ട് പുളഞ്ഞ പുലി കുമാരനെ ദേഹത്ത് നിന്നും കൂതറി തെറിപ്പിച്ചു ശേഷം അതിന്റ ശക്തമായ കൈകൾ കൊണ്ട് കുമാരനെ ദൂരേക്ക് അടിച്ചു തെറിപ്പിച്ചു
ഈ കാഴ്ച്ച കണ്ട മഹാറാണി സ്വപ്ന തന്റെ ഇരിപ്പിടത്തിൽ നിന്ന് വേഗം എഴുനേറ്റു
പുലിയുടെ പ്രഹരമേറ്റ് ദൂരേക്ക് വീണ കുമാരൻ പതിയെ നിലത്ത് നിന്ന് എഴുനേൽറ്റു ശേഷം ദേഹത്ത് നിന്ന് തന്റെ പട ചട്ട ഊരി മാറ്റി അർദ്ധ നഗ്നനായി മൈതാനത്തിൽ നിലയുറപ്പിച്ചു ശേഷം പുലിയെ നോക്കി പതിയെ പുഞ്ചിരിച്ചു ഇത് കണ്ട കരീക ചിരിച്ചുകൊണ്ട് മഹാറാണിയോട് സംസാരിക്കാൻ തുടങ്ങി
കരീക :സമാധാനമായി ഇരിക്കു മഹാറാണി മത്സരം ഉടൻ അവസാനിക്കും
പുലി കൂടുതൽ വേഗത്തിൽ കുമാരന് നേർക്ക് കുതിച്ചു ചാടി എന്നാൽ കുമാരൻ തന്റെ വലതു കൈമുഷ്ടി ചുരുട്ടി പുലിയുടെ താടിയിൽ ശക്തമായി പ്രഹരിച്ചു ഇടിയേറ്റ പുലി ദൂരേക്ക് തെറിച്ചു വീണു എന്നാൽ അത് പതിയെ വീണ്ടും എഴുനേൽക്കുവാനായി ശ്രമിച്ചു എന്നാൽ നൊടിയിടയിൽ പുലിക്കു സമീപമെത്തിയ കുമാരൻ പുലിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയ ശേഷം അതിന്റെ വായ ഇരുവശങ്ങളിലേക്ക് വലിച്ചു പിളർന്നു അല്പ നേരത്തെ പിടയലിനോടുവിൽ ആ ഭീമൻ വരയൻ പുലിയുടെ ശരീരം അനക്ക മറ്റതായി ഉടൻ തന്നെ കുമാരൻ അടുത്ത് ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് പുലിയുടെ തല വെട്ടി മാറ്റി ശേഷം തല അടുത്ത് സ്ഥാപിച്ചിരുന്ന കുന്തത്തിൽ കുത്തി നിർത്തി
“കുമാരൻ കിരണൻ വിജയി ക്കട്ടേ ”
“കുമാരൻ കിരണൻ വിജയിക്കട്ടെ ”
ഈ കാഴ്ച്ച കണ്ട കാണികൾ കൂടുതൽ ഒച്ചത്തിൽ കുമാരന് ജയ് വിളിക്കാൻ തുടങ്ങി
ഇതേ അവസരത്തിൽ കുമാരൻ പുഞ്ചിരിച്ചുകൊണ്ട് മൈതാനത്തിന് പുറത്തേക്കു നടന്നു എന്നാൽ ഇപ്പോൾ കുമാരന്റെ മുഖത്ത് ആ പഴയ ലാളിത്യം ഉണ്ടായിരുന്നില്ല മറിച്ച് അവിടെ നിഴലിച്ചു നിന്നത് ക്രൂരതയായിരുന്നു ക്രൂരത മാത്രം
അല്പസമയത്തിനു ശേഷം കുമാരൻ മഹാറാണിയുടെ മുൻപിൽ
മഹാറാണി :നിനക്കിപ്പോൾ എന്തും ചെയ്യാം എന്നായോ കിരണാ ഞാൻ ഇന്ന് എത്ര മാത്രം ഭയപ്പെട്ടു എന്ന് നിനക്കറിയാമോ
കിരണൻ :അതിനു മാത്രം ഒന്നും സംഭവിച്ചിലല്ലോ അമ്മേ പിന്നെന്താ പ്രശ്നം
മഹാറാണി :ഒരു പ്രശ്നവുമില്ലേ നീ എന്നോട് കളവു പറഞ്ഞില്ലേ ഞാൻ ഈ രാജ്യത്തിന്റെ മഹാറാണിയാണ് എന്ന കാര്യം നീ ഓർക്കണ്ട പക്ഷെ ഞാൻ നിന്റെ അമ്മയാണ് എന്ന കാര്യം നീ മറക്കരുത്
കിരണൻ :അമ്മേ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് ഞാൻ ചെറിയ കുഞ്ഞോന്നുമല്ലല്ലോ
മഹാറാണി :നീ എനിക്കെന്നും കൊച്ചുകുഞ്ഞ് തന്നെയാണ് നിന്റെ ദേഹത്ത് ഒരു