കരീക :നോക്കിയാലും മഹാറാണി അവിടുത്തെ പുത്രൻ ആഗതനായിരിക്കുന്നു
മൈതാനാത്തിന്റെ വലതു മൂലയിൽ നിന്നും ആളുകളുടെ കരഘോശങ്ങൾ ഏറ്റുവാങ്ങികൊണ്ട് കുമാരൻ കിരണൻ മൈതാനത്തിന്റെ മദ്യത്തിലേക്ക് എത്തിചേർന്നു ശേഷം മഹാരാജാവിനേയും മഹാറാണിയെയും വണങ്ങുകയും പുഞ്ചിരിച്ചുകൊണ്ട് കണികളെ അഭിസംബോധന ചെയ്യുകയും ചെയ്തു കുമാരന്റെ പുഞ്ചിരി ഏവരെയും മയക്കുവാൻ കഴിവുള്ള വണ്ണം ലാളിത്യം നിറഞ്ഞതായിരുന്നു മൈതാനത്തിൽ ഒത്തുകൂടിയ സ്ത്രീകൾ എല്ലാം തന്നെ കുമാരനെ കണ്ണേടുക്കാതെ നോക്കി നിന്നു
ധും.. ധും.. പെട്ടെന്നായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് അവിടെ ശക്തമായ പെരുമ്പറകൾ മുഴങ്ങിയത് ഉടൻ തന്നെ ഒരു കൂട്ടം സൈനികർ ഒരു വലിയ ഇരുമ്പ് കൂട് മൈതാനമദ്യത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു വച്ചു
ഈ കാഴ്ച്ച കണ്ട കാണികൾ എല്ലാം തന്നെ ആ കൂടിനെ ആകാംഷ നിറഞ്ഞ കണ്ണുകളിലൂടെ നോക്കുവാൻ തുടങ്ങി രാജകുമാരൻ കിരണനും ആരെയോ കാത്തുനിൽക്കുന്നതു പോലെ കൂടിനെ തന്നെ ശ്രദ്ധയോടെ വീക്ഷിച്ചു
ധും.. ധും.. വീണ്ടും പെരുമ്പറകൾ മുഴങ്ങി സൈനികർ പതിയെ കൂടിന്റെ വാതിൽ തുറന്ന ശേഷം അവിടെ നിന്നും ഓടിയകന്നു പതിയെ പതിയെ കൂടിനുള്ളിൽ നിന്നും ചെറിയ ശബ്ദങ്ങൾ പുറത്തേക്കു വരുവാൻ തുടങ്ങി
“ഗർർർ ” അടുത്ത നിമിഷം തന്നെ ആ മൈതാനത്തെ മുഴുവനും നടുക്കുന്ന തരത്തില്ലുള്ള ഗർജനത്തോടു കൂടി ഒരു ഭീമാകാരനായ വരയൻ പുലി ആ കൂടിൽ നിന്നും പുറത്തേക്ക് വന്നു ആ കാഴ്ച കണ്ട് അവിടെ കൂടിയ മുഴുവൻ കാണികളും ഒരു നിമിഷം നിശ്ചലരായി നിന്നു കൊച്ചു കുട്ടികൾ അലമുറയിട്ട് കരയുവാൻ ആരംഭിച്ചു ”
“ഗർർർ ” വരയൻപുലി കുമാരനെ നോക്കി ഒന്നുകൂടി ശക്തമായി ഗർജിച്ചു
മഹാറാണി :എന്താണ് ഇവിടെ നടക്കുന്നത് കിരണൻ എന്നോട് പറഞ്ഞിരുന്നത് കാട്ടുപോത്തിനെ നേരിടുന്നു എന്നല്ലേ
കരീക :മഹാറാണി ഭയപ്പെടാതിരിക്കു കുമാരന് ഒന്നും സംഭവിക്കില്ല
മഹാറാണി :ഇല്ല എന്റെ കുഞ്ഞ് അപകടത്തിലാണ് ഈ വിനോദം നമ്മൾ ഉടനെ അവസാനിപ്പിക്കണം
കരീക :അല്പനേരം കൂടി കാത്തിരിക്കു മഹാറാണി എന്ത് നടക്കുമെന്ന് നമുക്ക് കാണാം
വരയൻ പുലി ഗർജിച്ചുകൊണ്ട് കുമാരനു നേർക്ക് നടന്നടുത്തു പതിയെ പതിയെ അത് തന്റെ വേഗത കൂട്ടികൊണ്ടിരുന്നു വർദ്ധിച്ച വേഗത്തിൽ അത് കുമാരനു നേർക്ക് കുതിച്ചു ചാടി എന്നാൽ ഒരു നൊടിയിടകൊണ്ട് കുമാരൻ ആ അക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറി ശേഷം തന്റെ കാലുകൾ കൊണ്ട് പുലിയെ ചവിട്ടി മുന്നോട്ട് കുതിച്ചു ചവിട്ടേറ്റ പുലി വർദ്ധിച്ച വീര്യത്തോടെ കുമാരനു നേർക്ക് പാഞ്ഞു എന്നാൽ ഇത്തവണ ഒരടി പോലും മാറാതെ കുമാരൻ നിന്നിടത്ത് തന്നെ നിൽപ്പുറപ്പിച്ചു ശേഷം ഒറ്റ കുതിപ്പിന് പുലിയുടെ മേലേക്ക് ചാടികയറി തന്റെ കൈമുട്ട് കൊണ്ട് പുലിയുടെ തലയിൽ പ്രഹരിക്കുവാൻ തുടങ്ങി
ഈ കാഴ്ച കണ്ട കാണികൾ ആവേഷത്തോടെ ആർപ്പു വിളിക്കാൻ തുടങ്ങി