ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

മഹാറാണി :നീ എന്താണ് കരീക ഈ പറയുന്നത് സഹീർ ഒരിക്കലും ഇത്തരമൊരു കാര്യത്തിന് കൂട്ടുനിൽക്കില്ല കൂടാതെ അവനെ ഞാൻ ഇത്രയും കാലം തുറുങ്കിൽ അടച്ചതുമാണ് അതിനാൽ തന്നെ ഇതൊരിക്കലും നടക്കില്ല കരീക

കരീക :മഹാറാണി വിഷമിക്കണ്ട സഹീറിനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം മഹാറാണി വേഗം സഹീറിനെ പുറത്തിറക്കുവാനുള്ള കാര്യങ്ങൾ ചെയ്താലും ബാക്കി ഞാൻ നോക്കികൊള്ളാം

റാണി :ശെരി കരീക ഞാൻ ഉടനെ വേണ്ടത് ചെയ്യാം

പിറ്റേന്ന് തന്നെ റാണിയുടെ ഉത്തരവ് പ്രകാരം സഹീർ തുറുങ്കിൽ നിന്ന് മോചിതനായി പുറത്തേക്കെത്തിയ സഹീറിനെ വരവേൽക്കാൻ കരീക കാത്തു നിൽക്കുന്നുണ്ടായിരുന്നു

കരീക :ഇപ്പോൾ എന്ത് തോന്നുന്നു ഞാൻ പറഞ്ഞത് തന്നെയായിരുന്നില്ലേ സത്യം ഇത്രയും കാലം സത്യസന്ധമായും ആത്മാർത്ഥമായും ഈ കൊട്ടാരത്തെ സേവിച്ചതിന് അവർ ചേട്ടനു നൽകിയ സമ്മാനം എന്താണെന്ന് കണ്ടില്ലേ ഇവിടെയുള്ളവർ എല്ലാം തന്നെ സ്വാർത്ഥതനിറഞ്ഞവരാണ് അവരോടൊപ്പം പിടിച്ചു നിക്കാൻ നമ്മളും അവരെ പോലെ മാറേണ്ടതുണ്ട് അതിൽ ഒരു തെറ്റുമില്ല

സഹീർ :ഇത്തരത്തിലുള്ള ന്യായങ്ങൾ നിരത്തിയാൽ ഞാൻ നിന്റെ പ്രവർത്തികളെ അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ കരീക

കരീക :ചേട്ടൻ എന്നെ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല ഞാൻ ഒരിക്കലും ചേട്ടന് ചേർന്നവളല്ല എന്ന് എനിക്ക് തന്നെയറിയാം ഞാൻ ഒരുപാട് ചീത്തയാണ്

സഹീർ :ഇതെന്താണ് കരീക പുതിയൊരു നാടകം നിനക്ക് എന്നിൽ നിന്ന് ഇനിയും എന്തെങ്കിലും നേടുവാനുണ്ടോ വളച്ചു കേട്ടാതെ എന്നോട് കാര്യം പറയു

കരീക :എനിക്ക് ചേട്ടനിൽ നിന്ന് ഇനി ഒന്നും നേടാനില്ല പക്ഷെ ഈ രാജ്യത്തിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട് രാജകുമാരിക്ക് ഒരു പെൺകുഞ്ഞ് കൂടി ജനിച്ചിരിക്കുന്നു അവൾ ഒരു ശാപവുമായാണ് ഈ ലോകത്തേക്ക് വന്നിരിക്കുന്നത് അവളോട് അടുക്കുന്ന എല്ലാം തന്നെ നശിക്കുന്നതാണ്

സഹീർ :അപ്പോൾ നീ നിന്റെ ലക്ഷ്യം നേടിയിരിക്കുന്നുവല്ലേ ഇതുതന്നെയല്ലേ നിനക്കും വേണ്ടിയിരുന്നത് ഈ രാജ്യത്തിന്റെ നാശം ഇനി അത് കണ്ട് അസ്വതിച്ചോളു കരീക

കരീക :ഞാൻ ഈ രാജ്യം നശിക്കാൻ ആഗ്രഹിക്കുന്നില്ല അതിനാൽ തന്നെ ചേട്ടൻ ഇതിനൊരു പരിഹാരം കാണണം

സഹീർ :എന്നെ കൊണ്ട് ഇതിൽ ഒന്നും ചെയ്യുവാനില്ല ഞാൻ നിസ്സഹായനാണ്

കരീക :ഇല്ല ചേട്ടനെ കൊണ്ട് സാധിക്കും ആ കുഞ്ഞിനെ അഗ്നിയിൽ ദഹിപ്പിക്കുകയാണെങ്കിൽ അവളും അവളുടെ ശാപവും എന്നനേക്കുമായി അവസാനിക്കുന്നതാണ്

സഹീർ :അപ്പോൾ അതാണല്ലേ നിനക്ക് വേണ്ടത് ഞാൻ അത് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *