കരീക :തീർച്ചയായും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട് ഇവളെ അവസാനിപ്പിക്കുക അതാണ് ഏകമാർഗം
കുമാരി :ഇല്ല ഒരിക്കലുമില്ല ഇത് എന്റെ കുഞ്ഞാണ് ഈ രാജ്യത്തിന്റെ രാജകുമാരി ഇവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല
മഹാറാണി :അതെ കരീക ഈ കുഞ്ഞിനെ രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കാണില്ലേ
കരീക വേഗം തന്നെ കുഞ്ഞിനെ മഹാറാണിയുടെ അടുക്കൽ കൊണ്ടുപോയി
“നോക്കു മഹാറാണി ഇവളുടെ ചെവിക്കു പുറകിലെ ചുമന്ന അടയാളം ഇത് വളരെ ശക്തമായൊരു ശാപമാണ് ഇവൾക്ക് 18 വയസ്സ് തികയുന്ന ദിവസം ഇവളിലെ ശാപം പ്രവർത്തിച്ചു തുടങ്ങും നമുക്ക് വേണമെങ്കിൽ ഇവളെ രക്ഷിക്കുവാൻ ശ്രമിക്കാം പക്ഷെ അത് നമ്മുടെയെല്ലാം നാശത്തിൽ മാത്രമേ അവസാനിക്കുകയുള്ളു ”
കുമാരി :എന്നു കരുതി ഞാൻ എന്റെ കുഞ്ഞിനെ കൊലക്ക് കൊടുക്കണം എന്നാണോ നീ പറയുന്നത്
കരീക :ഇവൾ ഒരിക്കലും അവിടുത്തെ മകളല്ല ഇവൾ ആ ജ്യോതിയുടെ ശാപത്തിന്റെ ഫലം മാത്രമാണ് ഇവളുമായി കുമാരിക്ക് യാതൊരു ബന്ധവുമില്ല കുമാരിക്ക് ഒരു മകൻ മാത്രമേയുള്ളു ഇനിയും കുമാരിക്ക് കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ കുമാരിക്ക് ഈ മകനെ കൂടി നഷ്ടമാകും
മഹാറാണി :ഇനി ഒന്നും നോക്കാനില്ല കരീകാ ഈ കുഞ്ഞ് കൊല്ലപെടുക തന്നെ വേണം
കരീക :ശെരി മഹാറാണി പക്ഷെ അതിനു മുൻപ് എനിക്ക് അവിടുത്തോട് ചില കാര്യങ്ങൾ പറയുവാണ്ട് അത് നമുക്ക് അല്പം മാറി നിന്ന് സംസാരിക്കാം
റാണി :ശെരി കരീക വരൂ നമുക്ക് പോകാം
അവർ ഇരുവരും ആ കുഞ്ഞുമായി അറക്കു പുറത്തേക്കു നടന്നു കുമാരി നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു നിന്നു
കുറച്ച് സമയത്തിനു ശേഷം
മഹാറാണി :എന്താണ് കരീക നിനക്ക് പറയുവാനുള്ളത്
കരീക :ഈ കുഞ്ഞിനെ കുറിച്ച് തന്നെയാണ് മഹാറാണി
മഹാറാണി :ഇവളെ കുറിച്ച് ഇനി എന്ത് പറയാനാണ് എത്രയും വേഗം ഈ ശാപംപിടിച്ച ജന്മത്തെ ഒഴിവാക്കാൻ നോക്കു കരീക
കരീക :അത് പറയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഇവൾ വളരെ ശക്തി ശാലിയാണ് ഇവളെ ഇല്ലാതാക്കുവാനായി നമുക്ക് ഇവളെ അഗ്നിയിൽ ദഹിപ്പിക്കേണ്ടതുണ്ട്
മഹാറാണി :എന്നാൽ അങ്ങനെ തന്നെയാകട്ടെ
കരീക :എന്നാൽ എനിക്കതിന് സാധിക്കില്ല അതിനു കഴിയിന്ന ഒരാൾ മാത്രമേ ഇന്നിവിടെയുള്ളു സഹീർ