വേണ്ട ആരെങ്കിലും വന്നാൽ പട്ടം കിട്ടിയെന്ന് വരില്ല ആദ്യം പട്ടം സ്വന്തമാക്കാം എന്നിട്ടാകാം ബാക്കി കാര്യം ”
അലി പതിയെ പട്ടം കെട്ടിയിരുന്ന മരത്തിനു മുൻപിലെത്തി
“ഹോ പട്ടം മുകളിലാണല്ലോ കെട്ടിയിരിക്കുന്നത് അതിപ്പോൾ എങ്ങനെ എടുക്കും ഉം മരത്തിൽ കയറാതെ വേറേ മാർഗ്ഗമില്ല ”
അലി പതിയെ മരത്തിൽ പറ്റിപ്പിടിച്ചു കയറാൻ ശ്രമിമിച്ചു കൊണ്ടിരുന്നു
“ടപ്പ് “പെട്ടെന്നായിരുന്നു അലിയുടെ തലയിൽ ശക്തമായ എന്തൊകൊണ്ട് അടിയേറ്റത്
“എന്റുമ്മാ “നിലവിളിച്ചു കൊണ്ട് അലി താഴേക്കു വീണു പതിയെ പതിയെ അവന്റ ബോധം പൂർണമായും നഷ്ടമായി
അല്പസമയത്തിനു ശേഷം അലി പതിയെ തന്റെ കണ്ണുകൾ തുറന്നു അവനു തലയിൽ നല്ല വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അലിക്ക് മുൻപോട്ടു ചലിക്കുവാനും സാധിച്ചിരുന്നില്ല അവനെ ആരോ അവിടെയുള്ള മരത്തിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് അവനു വളരെ വേഗം മനസ്സിലായി അലി പതിയെ ചുറ്റും നോക്കി
“ഇവിടെ ആരെയും കാണുന്നില്ലല്ലോ എന്നെ ആരായിരിക്കും ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത് എന്തായാലും ഒന്ന് വിളിച്ചു നോക്കാം ആരെങ്കിലും അവിടെയുണ്ടോ ദയവ് ചെയ്തു ഈ കേട്ടോന്ന് അഴിക്കണേ നാനൊരു പാവമാണെ ”
അലി ഇത്തരത്തിൽ വിളിച്ചു കൂവാൻ തുടങ്ങി
“ഇത്ര പെട്ടെന്ന് ബോധം വന്നോ ഞാൻ കരുതി ഇന്നിനി എണീക്കില്ലേന്ന് ” പെട്ടെന്നായിരുന്നു ആരോ അലിയോട് സംസാരിക്കാൻ തുടങ്ങിയത് അലി പതിയെ സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു അവിടെയവൻ കണ്ടത് അതിസുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു
അലി :(പടച്ചോനെ ഏതാ ഈ ഹൂറി ഇനി വല്ല മാലാഖയും ആയിരിക്കുമോ )
അലി ആ പെൺകുട്ടിയെ അടിമുടി നോക്കുവാൻ തുടങ്ങി
“നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ”
പെൺകുട്ടി അല്പം കടുപ്പത്തിൽ അലിയോട് ചോദിച്ചു അവളുടെ സൗന്ദര്യത്തിൽ മയങ്ങിനിന്നിരുന്ന അലി പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു പെട്ടെന്നാണ് അവന്റെ മനസ്സിൽ കിഷന്റെ വാക്കുകൾ ഓടിയെത്തിയത് “ഇരുണ്ട വനത്തിനു മുകളിൽ പട്ടം പറത്തുന്നത് ഒരു പിശാച് ആണ് വളരെ സുന്ദരിയായി ഒരു പിശാച് ”
അലി :(ഉമ്മാ ഇത് അവള് തന്നെ ആ സുന്ദരിയായ പിശാച് )
തുടരും.
ഈ പാർട്ട് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും സപ്പോർട്ട് ചെയ്യുക അടുത്ത പാർട്ട് അല്പം വൈകും എനിക്ക് എക്സാം വരുകയാണ് അതിനാൽ ഇനി കുറച്ചു കഴിഞ്ഞേ എഴുതുവാൻ സാധിക്കു പിന്നെ ബോയ്സ് ഓവർ ഫ്ലവറിന്റെ ഒരു മലയാളം വേർഷൻ തയ്യാറാക്കിയിട്ടുണ്ട് 4 പാർട്ട് ഇപ്പോൾ തന്നെ എഴുതി കഴിഞ്ഞു എക്സാം കഴിയുന്നത് വരെ അത് അപ്ലോഡ് ചെയ്യാം എന്നാണ് കരുതുന്നത് എല്ലാവരും സപ്പോർട്ട് ചെയ്യുക