മനസ്സിൽ പല ചിന്തകളും ഉടലെടുത്തു
“അല്ല ഈ വനത്തിനുള്ളിൽ ആരായിരിക്കും ആ പട്ടം പറത്തുന്നത് ഇനി ചിലപ്പോൾ അവൻ പറഞ്ഞത് പോലെ വല്ല പിശാചുമായിരിക്കുമോ ഹേയ് അതിനുള്ള സാധ്യതയില്ല ഏതായാലും ഈ പട്ടത്തിന്റെ കാര്യം അല്പം വിചിത്രം തന്നെയാണ് ”
അലി വീണ്ടും മുൻപോട്ടു പോകുവാൻ തുടങ്ങി മണികൂറുകൾ വളരെ വേഗം കടന്നു പോയികൊണ്ടിരുന്നു വനത്തിനുള്ളിൽ ഇരുട്ട് വ്യാപിക്കാനും തുടങ്ങി
“ഈ വനത്തിനു ഒരു അവസാനവുമില്ലേ ഇപ്പോൾ തന്നെ എത്ര നേരമായി ”
അലി പതിയെ മുകളിലേക്ക് നോക്കി
“നേരം ഇരുട്ടി തുടങ്ങിയല്ലോ ഇനിയിപ്പോൾ എന്ത് ചെയ്യും തിരികെ പോയാലോ വേണ്ട എന്റെ ഉമ്മ എത്ര വർഷങ്ങളായി ആ വീട്ടിൽ അടിമപണി ചെയ്യുകയാണ് ഇനി ഞാൻ അതിന് അനുവദിക്കില്ല ഞാൻ ആ പട്ടം കണ്ട് പിടിക്കുക തന്നെ ചെയ്യും ”
അലി വനത്തിന്റെ ഉള്ളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ തുടങ്ങി എന്നാൽ അലി വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ സമയവും നീങ്ങികൊണ്ടിരുന്നു വളരെ വേഗം തന്നെ വനത്തിൽ മുഴുവൻ ഇരുൾ പടർന്നു ഒപ്പം പല ശബ്ദങ്ങളും പുറത്തേക്കു വരുവാൻ തുടങ്ങി
“ഇതെങ്ങനെയാണ് ഇത്രവേഗം നേരം ഇരുട്ടിയത് ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല എത്രയും വേഗം എവിടുന്നു പുറത്തു കടക്കണം ”
അലി വേഗം തന്നെ പിൻതിരിഞ്ഞു നടക്കാൻ തുടങ്ങി എന്നാൽ വനത്തിനുള്ളിലെ ശബ്ദങ്ങൾ കൂടികൊണ്ടേയിരുന്നു ഇത് അലിയെ കൂടുതൽ ഭയപ്പെടുത്തി
“ഉമ്മാ ഇന്ന് ഞാൻ ഏതെങ്കിലും ജീവിയുടെ ഭക്ഷണമാകുമെന്നാ തോന്നുന്നത് എനിക്ക് എന്തിന്റെ കേടായിരുന്നു ഈ ഇരുട്ടിൽ ഒന്നും വ്യക്തമായി കാണാനും പറ്റുന്നില്ലല്ലോ ”
അലി വേഗം കുറച്ച് കൂടിമുൻപോട്ടു നടന്നു പെട്ടെന്നായിരുന്നു മുന്പിലെ കുറ്റികാട്ടിൽ നിന്ന് അവൻ ചില ശബ്ദങ്ങൾ കേട്ടത് അത് കേട്ട അലി പതിയെ ഒരടി പിന്നോട്ട് വച്ചു പെട്ടെന്ന് തന്നെ കുറ്റികാടിനിടയിൽ രണ്ട് തിളങ്ങുന്ന കണ്ണുകൾ പ്രത്യക്ഷപ്പെട്ടു ഒപ്പം ഒരു മുരൾച്ചയു അതോടു കൂടി അലി ജീവനും കൊണ്ട് പിന്തിരിഞ്ഞോടാൻ തുടങ്ങി പെട്ടന്ന് തന്നെ കുറ്റികാട്ടിനിന്ന് ഏതോ ഒരു മൃഗം ഒരു അലർച്ചയോടെ അവനു പിന്നാലെ പാഞ്ഞു അലി സർവ്വ ശക്തിയുമെടുത്ത് മുൻപോട്ടു കുതിച്ചു
“ഈ മൃഗത്തിന്റെ കൈകൊണ്ട് മരിക്കാനായിരുന്നോ എന്റെ വിധി എനിക്കിനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല ”
അലി കൂടുതൽ വേഗത്തിൽ ഓടുവാൻ തുടങ്ങി മൃഗവും കൂടുതൽ വേഗത്തിൽ അവനരികിലേക്ക് വന്നുകൊണ്ടിരുന്നു പെട്ടെന്ന് തന്നെ മുൻപിൽ ഉണ്ടായിരുന്ന എന്തിലോ അലിയുടെ കാൽ തട്ടുകയും അവൻ എങ്ങോട്ടേക്കോ മറിഞ്ഞു വീഴുകയും ചെയ്തു
*****************************************
പിറ്റേദിവസം ചില പക്ഷികളുടെ ശബ്ദം കേട്ടാണ് അലി കണ്ണ് തുറന്നത്