ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

ഉടനെ രാജാവിന്റെ അടുത്ത് എത്തിക്കണം ബാക്കി അദ്ദേഹം നോക്കിക്കോള്ളും ”

സൈനികൻ ബാക്കിയുള്ളവരോടായി പറഞ്ഞു അവർ വേഗം തന്നെ ആ യുവാവിനെയും കൊണ്ട് മുൻപോട്ടു നടക്കുവാൻ തുടങ്ങി

യുവാവ് :ഈ ചെറിയ കാര്യങ്ങൾകൊക്കെ രാജാവിനെ കാണേണ്ടതുണ്ടോ എന്നെ ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ നന്നായികൊള്ളാം

സൈനികൻ :വാ അടക്കി വച്ചില്ലെങ്കിൽ നിനക്കിപ്പോൾ അടുത്തത് കിട്ടും നീ കൊട്ടാരം തകർക്കാൻ വന്ന വിപ്ലവകാരിയാണോ എന്ന് എനിക്ക് സംശയമുണ്ട്

യുവാവ് :കൊള്ളാം കള്ളൻ മാറി ഇപ്പോൾ വിപ്ലവകാരിയായല്ലേ

സൈകൻ :വിപ്ലവകാരി അല്ലെങ്കിൽ നിന്റെ കയ്യിലെന്തിനാടാ ആ പെട്ടി അതിൽ സ്ഫോടക വസ്തുക്കൾ അല്ലെ മര്യാദക്ക് അത് തുറക്ക് എനിക്ക് അത് കൂടി പരിശോധിക്കണം

യുവാവ് :അതൊന്നും നടക്കില്ല ഇതെന്താ വെള്ളരിക്കാപട്ടണമോ എന്റെ പെട്ടി ഞാൻ ആരെയും കാണിക്കില്ല

സൈനികർ :നീ കാണിക്കണ്ട ഞങ്ങൾ നോക്കികൊള്ളാം

സൈനികർ വേഗം തന്നെ യുവാവിന്റെ കയ്യിലിരുന്ന പെട്ടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി പെട്ടെന്നായിരുന്നു അതുവഴി കരീക കടന്നു വന്നത്

കരീക :എന്താ ഇവിടെ നടക്കുന്നത് ആരാ ഇത്

കരീക സൈനികരോടായി ചോദിച്ചു

സൈനികർ : ഇവൻ കൊട്ടാരത്തിനു പുറകിൽ ഈ പെട്ടിയുമായി കറങ്ങുകയായിരുന്നു കാര്യം ചോദിച്ചപ്പോൾ രക്ഷപ്പെടുവാനും ശ്രമിച്ചു ഇവൻ ഒരു വിപ്ലവകാരിയാണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്

കരീക :ഇവർ പറഞ്ഞതെല്ലാം ശെരിയാണോ

കരീക യുവാവിനോടായി ചോദിച്ചു പെട്ടെന്ന് തന്നെ അവൻ സൈനികരെ തള്ളി മാറ്റി കരീകയുടെ അടുക്കൽ എത്തി

യുവാവ് :ഇവർ പറയുന്നതെല്ലാം കല്ല്‌വച്ച നുണയാണ് ചുളുവിൽ ഒരു വിപ്ലവകാരിയെ ഉണ്ടാക്കാനുള്ള ശ്രമമാണ് അവിടുന്ന് ഇതൊന്നും വിശ്വസിക്കുരുത്

കരീക :അപ്പോൾ പിന്നെ നീ ആരാണ്

യുവാവ് :ഞാൻ അലി ഒരു പാവമാണ്

കരീക :അലി ഉം നീ പാവമാണോ അല്ലയോ എന്നൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം ആദ്യം നിന്റെ പെട്ടിയിൽ എന്താണെന്ന് പറ

യുവാവ് :അത് പിന്നെ ഇതിൽ എന്റെ കുറച്ച് കച്ചവട സാധനങ്ങളാണ്

കരീക :കച്ചവടസാധങ്ങളോ ശെരി പെട്ടി തുറക്കു ഞാൻ ഒന്ന് കാണട്ടേ

Leave a Reply

Your email address will not be published. Required fields are marked *