ചന്ദ്രഗിരിക്ക് ഏറ്റവും വലിയ വിപത്തായി മാറും
ജോനൻ :ഇല്ല സഹീർ ഒന്നും അവസാനിച്ചിട്ടില്ല എനിക്ക് ഒരു വഴി തുറന്നു കിട്ടിയിട്ടുണ്ട്
സഹീർ :ഒരു വഴിയോ അതൊരിക്കലും സാധ്യമല്ല
ജോനൻ ഉടൻ തന്നെ തന്റെ കുടിലിനുള്ളിൽ ചെന്ന് ഒരു ബുക്കുമായി മടങ്ങി വന്നു
ജോനൻ :ഇതിൽ നിന്റെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളുമുണ്ട് സഹീർ
സഹീർ ആ പുസ്തകം കയ്യിൽ വാങ്ങി
സഹീർ :ഈ പുസ്തകം ഇത് നമ്മുടെ ഗുരുവിന്റെതല്ലേ ഇത് വർഷങ്ങൾക്ക് മുൻപ് കളവുപോയതായിരുന്നല്ലോ ഇതെങ്ങനെ…
ജോനൻ :അതെ ഇത് അത് തന്നെയാണ് വർഷങ്ങൾക്ക് മുൻപ് ഇത് അപഹരിച്ചത് ഞാൻ ആയിരുന്നു ഗുരു ഇത് നിനക്കായി കരുതി വച്ചതാണ് എന്നാൽ എന്റെ അത്യാഗ്രഹം മൂലം ഇത് ഞാൻ അപഹരിച്ചു അതിനുള്ള ശിക്ഷയായിരിക്കാം ഞാൻ ഇന്ന് അനുഭവിക്കുന്നത് നാളിതുവരെയും എനിക്ക് ഈ പുസ്തകം തുറക്കുവാൻ ആയിട്ടില്ല നീ യാണ് ഇതിന്റെ യഥാർത്ഥ അവകാഷി നിനക്കതിന് സാധിക്കും എന്നെനിക്ക് വിശ്വാസമുണ്ട് ഇത്രയും നാൾ എന്റെ അപകർഷതാ ബോധം ഇത് തിരികെ നൽകുവാൻ എന്നെ അനുവദിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ സമയമായെന്ന് എനിക്ക് തോന്നുന്നു നീ എന്നോട് ക്ഷമിക്കുക സഹീർ
സഹീർ :ഇല്ല മിത്രമേ നീ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല ഇത് വിധിയാണ് ആർക്കും അതിനെ മാറ്റുവാൻ സാധിക്കില്ല ഞാൻ തേടി നടന്ന വഴി ഈ പുസ്തകത്തിൽ ഉണ്ടെങ്കിൽ നമ്മൾ ഉറപ്പായും വിജയിക്കുന്നതാണ് ജോനൻ വരു നമുക്ക് ഉടൻതന്നെ ചന്ദ്രഗിരിയിലേക്ക് തിരിച്ചു ചെന്ന് നമ്മൾ നിർത്തി വച്ച കാര്യങ്ങൾ വീണ്ടും ആരംഭിക്കാം
ജോനൻ :ഇല്ല സഹീർ നിന്നോടൊപ്പം വരുവാൻ ആഗ്രഹം ഉണ്ടെങ്കിലും അതിനെനിക്ക് സാധിക്കില്ല ഞാൻ വന്നാൽ അത് കൂടുതൽ ബുദ്ധിമുട്ടായി തീരും കൂടാതെ ഞാൻ ഇപ്പോൾ അവശനാണു ഇനിയുള്ള കാലം ഇവിടെ കഴിയാനാണു ഞാൻ ആഗ്രഹിക്കുന്നത്
സഹീർ :നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെയാകട്ടെ മിത്രമേ നിന്നെ ഞാൻ നിർബന്ധിക്കില്ല
ജോനൻ :ഞാൻ വരുന്നില്ലെങ്കിൽ കൂടി എന്റെ എല്ലാ പ്രാർത്ഥനയും നിനക്കുണ്ടാകും കൂടാതെ നിനക്ക് നൽകുവാൻ മറ്റൊരു സമ്മാനം കൂടി ഞാൻ കരുതി വച്ചിട്ടുണ്ട് എന്റെ മകൻ സാമുൽ
സഹീർ :സാമുൽ ഞാൻ എങ്ങനെയാണ് അവന്റ കാര്യം മറന്നത് അവനിപ്പോൾ ഒരു യുവാവായി മാറിയിരിക്കുമല്ലേ
ജോനൻ :അതേ സഹീർ അവൻ ഒരു യുവാവായിരിക്കുന്നു എനിക്ക് പകരം അവൻ നിന്നോടൊപ്പം വരുന്നതാണ്