സുചിത്ര പിന്നീന്ന് വിളിച്ചു.
അവൻ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു. സുചിത്ര അവന്റെ അടുത്തേയ്ക്ക് ചെന്നു : നിന്റെ കൈയിൽ പൈസ വല്ലതുമുണ്ടോ…?
അവൻ ഒന്നും മിണ്ടിയില്ല.
അവന്റെ കൈയിൽ പൈസയൊന്നും കാണില്ലെന്ന് അവൾക്ക് മനസ്സിലായി.
” ഇവിടെ നിൽക്ക്… ഞാൻ പൈസ എടുത്തിട്ട് വരാം… ”
സുചിത്ര മുറിയിലേക്ക് ചെന്നു.
തന്റെ കൂട്ടുകാരെന്ന് പറയുന്ന തെണ്ടികളുടെ മുഖം കാണാൻ അറപ്പായത് കൊണ്ട് കിച്ചു പുറത്തിറങ്ങിനിന്നു.
ഈ സമയം സുചിത്ര കുറച്ചു പൈസയുമായി വന്നു.
രണ്ട് 500ന്റെ നോട്ടുകൾ അവന്റെ കൈയിൽ വച്ച് കൊടുത്തു.
” എനിക്ക് ഇത്രയും കാശൊന്നും വേണ്ട… ”
അഞ്ഞൂറ് തിരിച്ചേൽപ്പിച്ചുകൊണ്ടവൻ പറഞ്ഞു.
കാശ് തിരികെ വാങ്ങാൻ സുചിത്ര കൂട്ടാക്കിയില്ല : കുറേ കാലമായില്ലേ.. നീ ടൗണിലൊക്കെ പോയിട്ട്… നല്ല ഭക്ഷണമൊക്കെ കഴിച്ച്, ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങി സന്തോഷത്തോടെ തിരിച്ചു വന്നാൽ മതി…
അത് വാങ്ങി പുച്ഛഭവത്തോടെ കിച്ചു പറഞ്ഞു : എന്നെ സ്നേഹിക്കുന്ന ഇങ്ങനെയൊരു അമ്മയെയാണ് ഞാൻ ആഗ്രഹിച്ചത്. അതിനുള്ള അവസരവും തന്നു. പക്ഷെ അത് നിങ്ങളെന്റെ കഴിവുകേടായി കണ്ടു,ഇനിയെന്തിനാ ഇതൊക്കെ…?
കൂടുതലൊന്നും പറയാൻ നിൽക്കാതെ മുഖം തിരിച്ചുകൊണ്ട് അവൻ നടന്നകന്നു.
കിച്ചു പറഞ്ഞത് സുചിത്രയ്ക്കും നല്ല വിഷമമുണ്ടാക്കി.
ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവൻ ഒരു നമ്പറിലേക്ക് വിളിച്ചു.
” ഹലോ… ”
അവൻ പറഞ്ഞു.
” അഹ്.. പറ.. ഏട്ടാ.. ”
വീണ മറുപടി നൽകി.