ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

” വീണമോളോ… നീ എങ്ങനെയാ ഏട്ടന്റെ ഫോണിന്ന് വിളിക്കുന്നേ..? നിങ്ങള് രണ്ടുപേരും ഒരുമിച്ചാണോ ഉള്ളത്…? ”

അച്ഛൻ ചോദിച്ചു.

 

” അതെ അച്ഛാ… ഞങ്ങൾ ഒരുമിച്ചാണ് ഉള്ളത്… എനിക്ക് അച്ഛനോട് ഒരു പ്രധാപെട്ട കാര്യം പറയാനുണ്ട്. ”

 

” മോളെ നിനക്ക് എന്താ… പറ്റിയെ..? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ..? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ…?”

അച്ഛൻ ആശങ്കയോടെ ചോദിച്ചു.

 

” അച്ഛാ… ഞാൻ പറയുന്നത് ആദ്യം കേൾക്ക്… ”

അവൾ ഗൗരവത്തോടെ പറഞ്ഞു.

 

” എന്താ… കാര്യം…?”

 

” അവിടെ അച്ഛന്റെ അടുത്തരാരാ ഉള്ളത്…? ”

 

” ഇവിടെ ഹോം നേഴ്സ് ഉണ്ടായിരുന്നു. ഡ്രസ്സ്‌ വാഷ് ചെയ്യാൻ പോയിരിക്കുവാ.. ”

 

” അവര് ഉടനെ വരുമോ…?”

 

” അവര് പോയിട്ട് കുറച്ചു നേരമായി.. ഇപ്പൊ എത്തുമായിരിക്കും… അല്ലാ… നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നെ..? ”

അച്ഛൻ സംശയത്തോടെ വീണ്ടും ചോദിച്ചു.

 

” ഞാൻ പറയാം… ”

ഒരൽപ്പം ഭയത്തോടെയാണെങ്കിലും അവൾ സംഭവിച്ച കാര്യങ്ങളൊക്കെ അച്ഛനോട് തുറന്നു പറഞ്ഞു.

മകൾ പറഞ്ഞതൊക്കെ കേട്ടത്തിന് ശേഷം അച്ഛൻ പിന്നൊന്നും മിണ്ടിയില്ല.

 

” ഹലോ… അച്ഛാ… അച്ഛൻ എന്തെങ്കിലും ഒന്ന് പറ… ”

വീണ ചോദിച്ചു.

പക്ഷെ അച്ഛന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.

 

” അച്ഛാ.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ…? എന്താ ഒന്നും മിണ്ടാത്തത്…? ”

വീണ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *