പഠിപ്പിക്കാൻ വല്ലാത്തൊരു ആവേശവും കൊതിയും ആദിയിൽ വന്നു നിറഞ്ഞു.
അവൻ അവർക്ക് മുൻപിൽ നിന്ന് പറഞ്ഞു.
“കുട്ടികളെ ചാപ്റ്റർ രണ്ടിലെ ചലനം അഥവാ മോഷൻ എന്ന പാഠ ഭാഗം ടെക്സ്റ്റ് ബുക്കിൽ നിന്നും കണ്ടെത്തുക. എന്നിട്ട് അതിൽ ഫസ്റ്റ് പേജിൽ ഡീറ്റൈൽഡ് ആയി പ്രതിപാദിച്ചിരിക്കുന്ന കാര്യം വായിച്ചു നോക്കുക…. ക്വിക്ക് ”
ആദിയുടെ കമാൻഡ് കേട്ടതും വിദ്യാർത്ഥികൾ ടെക്സ്റ്റ് ബുക്ക് തുറന്നു വായന ആരംഭിച്ചു.
ആദി അവർക്കിടയിലൂടെ പതിയെ സഞ്ചരിക്കുവാൻ തുടങ്ങി.
എങ്കിലും അവന്റെ മനസ് കയ്യിൽ നിന്നും ഇടക്കിടെ വഴുതി പൊക്കൊണ്ടേയിരുന്നു.
ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഉറച്ചു നിൽക്കാനോ കഴിയാതെ വെരുകിനെ പോലെ അവൻ നടന്നു തുടങ്ങി.
പെട്ടെന്നൊരു മൂഡ് ചേഞ്ച് അവനെ ആകെ അത്ഭുതപ്പെടുത്തി.
സമാധാനം കിട്ടാതെ ചെയറിലേക്ക് അവൻ അമർന്നിരുന്നു.
തല പിന്നോട്ട് ചായ്ച്ചു കണ്ണുകളടച്ചു അവൻ ദീർഘ നിശ്വാസം എടുത്തു.
അപ്പൊ ആദിയുടെ മനസിലേക്ക് ഓടിയെത്തിയത് ഒരു പെൺകുട്ടിയുടെ മുഖം ആയിരുന്നു.
ഹെൽമെറ്റും കയ്യിൽ പിടിച്ചു ഒരു കുപ്പി വെള്ളവുമായി സഹായ മനസ്കത നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് തിരശീല പോലെ വീണു തടസ്സം സൃഷ്ട്ടിക്കുന്ന മുടിയിഴകളും അധരങ്ങളും കുഞ്ഞു നാസികയും മേൽ ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന ശ്വേത കണങ്ങളും ഒക്കെ ആദിയുടെ മനസിലേക്ക് ഒരു കുളിർ തെന്നൽ പോലെ ഒഴുകിയെത്തി.
ആ മുഖം ഒരു നോക്ക് കാണാൻ അവൻ വല്ലാതെ കൊതിച്ചു.
പൊടുന്നനെ അപ്പുറത്തെ ക്ലാസിലെ ജോസ് സാർ ഷൗട്ട് ചെയ്യുന്ന ശബ്ദം കേട്ട് ചിന്തയിൽ നിന്നും അവൻ ഞെട്ടി പിടഞ്ഞെണീറ്റു.
പകപ്പോടെ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അവൻ ചെയറിൽ നേരെ ഇരുന്നു.
ആദി ഉണർന്നത് കണ്ട് കുട്ടികൾ അടങ്ങിയൊതുങ്ങി ക്ലാസിൽ ഇരുന്നു.
ആ സമയം ക്ലാസിലെ ഉഴപ്പനായ ഏതോ കുട്ടിയുടെ മേൽ കുതിര കയറുന്ന ജോസ് സാറിന്റെ ശബ്ദം അവിടെങ്ങും അലയടിച്ചു.
പൊതുവെ ആ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല ടീച്ചേഴ്സിനും ജോസ് സാറിനെ പേടിയായിരുന്നു.
കൊമ്പൻ മീശയും ചുവപ്പ് അണിഞ്ഞ ഉണ്ട കണ്ണുകളും ചാണ തലയും കുട വയറും മേദസ്സ് അടിഞ്ഞു തുടുത്ത ശരീരവും CBI സേതു രാമയ്യരെ പോലെ കൈകൾ പുറകിലേക്ക് കെട്ടി വച്ചു അതിൽ ചൂരൽ ഇറുക്കി പിടിച്ചു നടക്കുന്ന ജോസ് സാറിനെ കണ്ടാൽ തന്നെ കുട്ടികൾ പരക്കം പായുമായിരുന്നു.
സാറിന്റെ rx 100 ന്റെ ശബ്ദം കേട്ടാൽ ആ പഞ്ചായത്തിൽ പോലും ഒരു കുട്ടികളും ബാക്കി ഉണ്ടാവില്ലെന്ന് അവൻ ചിരിയോടെ ഓർത്തു.
വിദ്യാർത്ഥികളെ ഫോഴ്സ് ചെയ്യിച്ചു പഠിപ്പിക്കുന്നതാണ് ജോസ് സാറിന്റെ രീതി.
പക്ഷെ ആദിയ്ക്ക് സാറിന്റെ ആ ടീച്ചിങ് മെതോഡിനോട് എതിർപ്പായിരുന്നു.
കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്നതിലായിരുന്നു അവന് ഇന്റെരെസ്റ്റ് ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ അവനെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരുപാട് കുട്ടികളും അവന് ചുറ്റും ഉണ്ടായിരുന്നു.
വാസുകിയുടെ ഓർമകളിൽ നിന്നും മുങ്ങി നിവർന്നെണിറ്റ് അവൻ ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
വൈകുന്നേരം കൂട്ട മണിയടിച്ചതും ആദി കുട്ടികൾക്കൊപ്പം ധൃതിപ്പെട്ട് പുറത്തേക്കിറങ്ങി.
ഗേറ്റിന് പുറത്ത് റോഡിൽ KSRTC വന്നു നിന്നതും തിങ്ങിനിറഞ്ഞ കുട്ടികൾക്കിടയിലൂടെ അവൻ പണിപ്പെട്ട് നടന്നു.
ബസിന്റ ഡോർ തുറന്ന് അള്ളി പിടിച്ച് കേറിയ ആദി ശങ്കർ കമ്പിയിൽ തൂങ്ങി പിടിച്ച് തിരക്കിനടയിൽ പറ്റിച്ചേർന്ന് നിന്നു.