അത് കേട്ടതും ഫ്യൂസ് പോയ ബൾബ് പോലെ അവരുടെ തെളിഞ്ഞ മുഖം കെട്ടു പോയി.
ഇവളൊരിക്കലും നന്നാവില്ലെന്നു പിറു പിറുത്ത്കൊണ്ടു രേവതി സീരിയലിന്റെ പിറകെ പോയി.
രാഘവൻ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു.
ഫെമിനിസ്റ്റിനും കല്യാണമോ അതും പ്രേമം നടന്നത് തന്നെ… ദിയ മനസിൽ പറഞ്ഞു.
“ഇങ്ങനെ നീ കേട്ടാ പെണ്ണായിരുന്ന്നാൽ എന്റെ കാര്യം കട്ട പൊഹയാ”
ദിയ മനസിൽ അറിയാതെ പറഞ്ഞത് പുറത്ത് ചാടിപ്പോയി.
ഡയലോഗ് പറഞ്ഞു കഴിഞ്ഞു അവൾ ചിരിച്ചതും മൂവരും അവളെ ഒരു അന്യഗ്രഹ ജീവിയെ കണ്ട പോലെ തുറിച്ചു നോക്കി.
വികട സരസ്വതി വിരിഞ്ഞ നാവും കടിച്ചു പിടിച്ചു അവൾ പതിയെ റൂമിലേക്ക് സ്കൂട്ടായി.
അത് കണ്ടതും എല്ലാരും ചിരിയോടെ അവിടെ ഇരുന്നു.
അത്താഴത്തിനു ശേഷം വാസുകി കുളിയൊക്കെ കഴിഞ്ഞു ഒരു ത്രീഫോർത്തും ബനിയനും ഇട്ട് ടവൽ കൊണ്ടു മുടി ഉണക്കിക്കൊണ്ട് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു ചെന്നു.
കറുത്ത ആകാശത്തിലെ വെള്ളി നാണയം പോലെ വെട്ടി തിളങ്ങുന്ന പൂർണ ചന്ദ്രനും അതിനു അകമ്പടി എന്ന പോലെ ചിതറി ത്തെറിച്ചു കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളും ഭൂമിയിലേക്ക് പൊഴിയുന്ന പാൽ നിലാവും ഒക്കെ ഒരു നെടുവീർപ്പോടെ അവൾ കണ്ടു നിന്നു.
ആ സീനറി ആസ്വദിച്ചുകൊണ്ടിരിക്കെ മുടി ചുരുളിന്റെ നനുത്ത ഈറൻ സ്പർശം പിൻ കഴുത്തിൽ ലഭിച്ചതും വാസുകി ചിണുക്കത്തോടെ അവിടെ ഒന്ന് കയ്യോടിച്ചു.
സ്കൂട്ടിയും കൊണ്ടു പോകുമ്പോൾ ആദ്യമായി ഒരാളെ കണ്ടതും ചെളി തെറിപ്പിച്ചതും കഴുകാൻ വെള്ളം കൊടുത്തതും ലിഫ്റ്റ് കൊടുത്തതും അവസാനം അപ്രതീക്ഷിതമായി ഒരു ചുംബനം ലഭിച്ചതും ഒക്കെ ഒരു സിനിമയിലെന്ന പോലെ അവൾ കണ്ടു തീർത്തു.
അവന്റെ വിറയ്ക്കുന്ന അധരങ്ങളുടെ മുദ്ര ഒരു ചുംബനമായി ലഭിച്ച നിമിഷത്തെ ഓർത്തതും അവളുടെ രോമരാജികളെല്ലാം പൊന്തി നിന്നു.
ഒരു കുളിര് അവളുടെ ഉടലിലൂടെ കടന്നു പോകുന്നത് അവൾ തിരിച്ചറിഞ്ഞു.
നാണത്താൽ പൂത്തു വിരിഞ്ഞ വദനവുമായി അവൾ ആകാശത്തേക്ക് നോക്കി നിന്നു.
പയ്യെ ആദിയുടെ മുഖം അവളുടെ മനസിലേക്ക് തെളിഞ്ഞു വന്നു.
ഒരു ശുദ്ധനായ തനി നാടൻ ഭംഗിയുള്ള ഒരാണി നെ അതും അവളുടെ മനസിലെ സങ്കൽപങ്ങൾക്ക് തികച്ചും അനുയോജ്യനായ ഒരാളെ കണ്ടെത്തിയ അമ്പരപ്പിൽ ആയിരുന്നു അവൾ.
എങ്കിലും ചെറിയൊരു ഇഷ്ട്ടം ആ യുവാവിനോട് തോന്നി തുടങ്ങിയില്ലേയെന്ന് അവൾ സ്വന്തം മനസാക്ഷിയോട് ചോദിച്ചു.
പക്ഷെ വ്യക്തമായ ഒരു ഉത്തരം വാസുകിയക്ക് ലഭിച്ചില്ല.
ആദിയുമായി സംസാരിച്ച നിമിഷങ്ങൾ അയവിറക്കെ വാസുകിയുടെ ഫോൺ പൊടുന്നനെ ശബ്ദിച്ചു.
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ടെൻഷനോടെ അവൾ ഫോൺ അറ്റന്റ് ചെയ്തു.
മറുവശത്തുള്ളയാളുടെ മറുപടി കേട്ടതും അവളുടെ മുഖം വിവർണമായി.
അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
ഫോൺ ഉള്ളം കൈയിൽ പിടിച്ചു കൊണ്ട് അവൾ ഒന്ന് നെടുവീർപ്പെട്ടു.
അപ്പോഴും അവളുടെ മുഖത്ത് അത്യധികം സന്തോഷം അലയടിച്ചു കൊണ്ടിരുന്നു.
പൂർണ ചന്ദ്രനെ പോലെ വാസുകിയുടെ വെള്ളാരം കണ്ണുകൾ വെട്ടിത്തിളങ്ങി.
•
•
•
•
അടുത്ത ദിവസം വീക്കെൻഡ് ആയിരുന്ന തിനാൽ ആദിയ്ക്ക് ലീവായിരുന്നു.
അതൊരു തരത്തിൽ പറഞ്ഞാൽ നന്നായെന്ന് അവനും തോന്നി.
രതി ടീച്ചറെ ഫേസ് ചെയ്യാൻ അവന് അൽപം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.കൂടാതെ നാണക്കേടും.