ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Posted by

ഒന്ന് രണ്ട് തവണ രതി ടീച്ചർ കാൾ ചെയ്തെങ്കിലും എടുക്കാൻ കൂട്ടാക്കിയില്ല.

ഫോൺ ഓഫ് ചെയ്തു വച്ച് ആ തലവേദന അവൻ ഒഴിവാക്കി.

പിറ്റേന്ന് കൃത്യം തിങ്കളാഴ്ച്ച വർക്കിംഗ് ഡേയിൽ ആദിശങ്കർ രാവിലെ തന്നെ സ്റ്റോപ്പിൽ ബസും കാത്തു നിന്നു.

ചില വിദ്യാർത്ഥികൾ അവനെ നോക്കി ചിരിക്കുകയും വിഷ് ചെയ്യുകയും ചെയ്തു.

പെട്ടെന്ന് ഒരു സ്കൂട്ടിയുടെ ശബ്ദം കേട്ട് ആദി മുഖം വെട്ടിച്ചു പ്രത്യാശയോടെ അങ്ങോട്ട് നോക്കി.

എന്നാൽ അപ്പൊ തന്നെ അവന്റെ മുഖം മങ്ങി.

പ്രതീക്ഷിച്ച ആൾ അല്ലായിരുന്നതിനാൽ നിരാശയോടെ അവൻ തല താഴ്ത്തി.

കൃത്യം 9 മണിക്ക് ബസ് വന്നതും അവൻ അതിൽ ചാടി കയറി.

ബസിലുള്ള യാത്രക്കിടെ ഓരോ പെൺകുട്ടികളെ കാണുമ്പോഴും അവന് വാസുകിയുമായി സാമ്യം അനുഭവപ്പെടാൻ തുടങ്ങി.

ഏത് പെൺകുട്ടിയെ നോക്കുമ്പോഴും അത് വാസുകിയാണെന്ന് തോന്നി തുടങ്ങിയതും മനസിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടുവെന്ന് മനസിലായ ആദി ഒരു ചിരിയോടെ ശ്വാസം വലിച്ചു വിട്ടു പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു.

സമയമെടുത്ത് ബസ് സ്കൂളിനു മുന്നിലുള്ള റോഡിൽ എത്തിച്ചേർന്നു.

നിരവധി കുട്ടികളും ആദിയും ഒപ്പം മറ്റ് സഹപ്രവർത്തകരായ അധ്യാപകരും അതിൽ നിന്നു മിറങ്ങി.

സ്റ്റാഫ് റൂമിൽ എത്തിയ ശേഷം ആദി ചെയറിലേക്ക് ഇരുന്നതും 3 ബെൽ ഒരുമിച്ച് മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

അപ്പോഴാണ് അന്നത്തെ അസംബ്ലിയുടെ കാര്യം ആദി ശങ്കറിന് ഓർമ വന്നത്.

വേഗം ഓഫീസിലേക്ക് പോയ അവൻ പ്യൂണിനൊപ്പം അസംബ്ലി ഹാളിലേക്കുള്ള മൈക്കും സ്പീക്കറും മറ്റും സെറ്റ് ചെയ്തു വച്ചു.

ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ  ന്യൂസ് റീഡിംഗും കൊട്ടേഷനും ഒക്കെ ആദി സസൂക്ഷ്മം കേട്ടു നിന്നു.

അതിനു ശേഷം ഹെഡ് മാസ്റ്റിന്റെ വക ചെറിയൊരു സെഷനും ഉണ്ടായിരുന്നു.

ശാസ്ത്ര മേളകൾക്ക് പ്രൈസ് നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം നിറഞ്ഞ കൈയ്യടികളോടെയാണ് അവിടെ വരവേറ്റത്.

ഉപജില്ലാ തലത്തിൽ ഫിസിക്സ് വിഭാഗത്തിൽ അവരുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടിത്തന്ന ആദി ശങ്കറിനെയും കുട്ടികളെയും HM പ്രസംഗത്തിനിടെ  നന്ദിയോടെ സ്മരിച്ചു.

ആദി ഒരു ചിരിയോടെ അത് കണ്ടു നിന്നു.

അസംബ്ലി പരിസമാപ്തിയിലേക്ക് എത്തിയപ്പോഴാണ് പുറകിൽ നിന്നു ഒരു ശൂശൂ വിളി ആദി കേട്ടത്.

അത് ശ്രദ്ധിക്കാതെ അവൻ നിന്നു.

വീണ്ടും അതേ ശബ്ദം കേട്ടതും ആദി പുറകിലേക്ക് തിരിഞ്ഞു നോക്കി.

ഒരു റെഡ് കളർ സാരിയും ബ്ലാക്ക് കളർ ബ്ലൗസുമണിഞ്ഞു കൊണ്ട് രതി ടീച്ചർ അവനു നേരെ കൈ വീശി.

ടീച്ചർ കണ്ടുവെന്ന് ഉറപ്പായതും ഗത്യന്തരമില്ലാതെ ആദി മറുപടിയായി ഒരു പുഞ്ചിരി നൽകി.

പതിവിനു വിപരീതമായി രതി ടീച്ചർ മേക്കപ്പുകളോ ആടയാഭരണങ്ങളോ ഇല്ലാതെ തനി നാടൻ ശൈലിയിൽ ഈറനിറ്റു വീഴുന്ന മുടിയോടെ നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന രതി ടീച്ചറുടെ ഈ നാടൻ സൗന്ദര്യം ആദിയ്ക്ക് ഇഷ്ടപ്പെട്ടു.

ദേശീയഗാനം കേട്ടു തുടങ്ങിയതും ചിന്തകളിൽ നിന്നും വിട്ടുമാറി അവൻ മനസ് ഏകാഗ്രമാക്കി വച്ചു.

അസ്സംബ്ലി കഴിഞ്ഞതും കുട്ടികൾ വരിവരിയായി അവരവരുടെ ക്ലാസ്

Leave a Reply

Your email address will not be published. Required fields are marked *