ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Posted by

ആദി – ദി ടൈം ട്രാവലർ 2

Aadhi The Time Traveller Part 2 | Author : Chanakyan

[ Parevious Part ]

 

(ഇതുവരെ)

“എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ്‌ ടീച്ചർ ആണ്.

“ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ”

വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.

“രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? ”

അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി.

ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.

“ഹോ നിങ്ങൾ അസ്സൽ ഒരു നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ ”

ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ”

ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.

അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ്‌ റൂമിൽ അതൊരു  ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.

അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.

പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.

“ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? ”

പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

“എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ.”

“വൗ ഇറ്റ്സ് അമേസിങ്”

വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.

“Ok ആദി മാഷേ… പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ ”

അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.

(തുടരുന്നു)

വാസുകി പോകുന്നതും നോക്കികൊണ്ട് ആദി ശങ്കർ നിന്നു.

അണ്ടി പോയ അണ്ണാനെ പോലെ അവൻ  ദൂരേക്ക് മറയുന്ന അവളെയും നോക്കി നിന്ന ശേഷം പതിയെ ഓഫീസ് റൂമിലേക്ക് തിരിഞ്ഞു നടന്നു.

സ്റ്റാഫ്‌ റൂമിന് മുന്നിൽ എത്തിയപ്പോഴാണ് ആദിയ്ക്ക് DEO യുടെ വിസിറ്റ് ഉള്ളത് ഓർമയിൽ വന്നത്.

വാസുകിയെ കണ്ട ഹാങ്ങോവർ മാറാത്ത അവൻ ധൃതിയിൽ ഓഫീസ് റൂമിലേക്ക് കയറി പോയി.

Leave a Reply

Your email address will not be published.