കൂടാതെ ഇവിടുത്തെ എക്കോ ക്ലബിന്റെ ചുമതല സാറാണ് വഹിക്കുന്നത്.ആദി സാർ ഇത് വാസുകി….. കേരളത്തിലെ അറിയപ്പെടുന്ന ജേണലിസ്റ്റാണ് സാറിന് അറിയുമായിരിക്കും അല്ലേ? ”
HM മുഖം വെട്ടിച്ചു ആദിയെ നോക്കി പറഞ്ഞു.
വാസുകി എന്ന പേര് കേട്ടതും ഞെട്ടലോടെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ആദി തുറിച്ചു നോക്കി.
ഒരു പാട് കാണാൻ ആഗ്രഹിച്ച ആ വെള്ളാരം കണ്ണുകൾ വീണ്ടും കൺനിറയെ കാണാൻ സാധിച്ച നിമിഷത്തെ അവൻ നന്ദിയോടെ സമരിച്ചു.
തന്റെ ദേവിയെ ഒരു നോക്ക് കണ്ട ഭക്തനെ പോലെ അവൻ ധന്യനായി.
ദേവീചൈതന്യമുള്ള ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് സാധിച്ചില്ല.
വാസുകിയ്ക്കും മറിച്ചായിരുന്നില്ല അവസ്ഥ.
ആദിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ആദിയും അവളെ മതിമറന്ന് നോക്കിക്കൊണ്ട് പുഞ്ചിരിച്ചു.
“സാർ എനിക്ക് ആദിയുമായി പരിചയമുണ്ട്. ഞങ്ങൾ സുഹൃത്തുക്കൾ ആണ് ”
ആദിയിൽ നിന്നും മുഖം പിൻവലിച്ചുകൊണ്ടു വാസുകി HM നെ നോക്കി പറഞ്ഞു.
“സീരിയസ്ലി…. വാട്ട് എ പ്ലസൻറ് സർപ്രൈസ്? താങ്കളെ പോലെ ഇൻറർനാഷണൽ ലെവലിൽ അറിയപ്പെടുന്ന ഒരു ജേണലിസ്റ്റ് ഞങ്ങളുടെ ഈ കൊച്ചു സ്കൂളിൽ വന്നത്തന്നെ ഞങ്ങൾക്ക് ഒരുപാട് അഭിമാനിക്കാൻ പോന്ന കാര്യമാ… താങ്ക് യൂ വാസുകി”
“അയ്യോ സർ… താങ്ക്സ് ഞാനല്ലേ പറയേണ്ടത്? ”
“അല്ല വാസുകി താങ്കളുടെ തൂലികയിലൂടെ നാളെ ഞങ്ങളുടെ സ്കൂളും അറിയപ്പെട്ട് തുടങ്ങും. ഇതിൽപ്പരം എന്ത് സന്തോഷമാണ് ഞങ്ങൾക്ക് വേണ്ടത്”
അത്യധികം ഉത്സാഹത്തോടെ HM പറഞ്ഞു തീർത്തു.
“ആയ്ക്കോട്ടെ സാർ”
“ശരി…… പിന്നെ വാസുകി ഫ്രണ്ടാണെന്നുള്ള കാര്യം മറച്ചു വച്ചതിന് ആദി സാറിനെ ഞാൻ പ്രത്യേകം കാണുന്നുണ്ട് ”
തമാശമട്ടിൽ HM പറഞ്ഞു തീർത്തു.
അത് കേട്ടതും വാസുകിയും കൂടെ വന്നയാളും പൊട്ടിച്ചിരിച്ചു.
“ആദി സാറെ”
HM വിളിച്ചത് കേട്ടത് ആദിശങ്കർ തിരിഞ്ഞുനോക്കി.
“എന്താ സാർ? ”
“ആദി സാറെ വാസുകിയ്ക്ക് സാറിന്റെ എക്കോ ക്ലബിന്റെ വകയുള്ള വിപുലമായ പ്രവർത്തനങ്ങളും പച്ചക്കറിത്തോട്ടവും കാണണം. അപ്പൊ അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകണം. ചോദ്യങ്ങൾക്ക് ഉത്തരം പറയണം. പിന്നെ എക്കോ ക്ലബിലെ കുട്ടികളെ ഒരുമിച്ചിരുത്തിയുള്ള ഫോട്ടോയെടുക്കണം. കൂടാതെ വാസുകിയ്ക്ക് ഒരു കുറവും വരുത്തരുത്, എന്ത് ആവശ്യപെട്ടാലും നടത്തി കൊടുക്കണം… Ok ”
“Okസാർ”
“Go Ahead”
വാസുകി HM നെ നോക്കി നന്ദി പറഞ്ഞു.
അതിനു ശേഷം ആദി കാണിച്ചു കൊടുത്ത വഴിയിലൂടെ പുറത്തേക്കിറങ്ങി.
“സുനിൽ കാറിൽ പോയിട്ട് നമ്മുടെ പണിയായുധങ്ങൾ എടുത്തിട്ട് വാ”
“ശരി മാഡം”
സുനിൽ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഓടിപ്പോയി.
അവൻ പോയതും വാസുകി ആദിയുടെ മുഖത്തേക്ക് നോക്കി.