മുറികളിലേക്ക് പോയി തുടങ്ങി.
ആദി സ്റ്റാഫ് റൂമിലേക്ക് പോകാൻ തുനിഞ്ഞതും രതി ടീച്ചർ അവന് മുന്നിൽ തടസം വച്ചു നിന്നു.
എന്താണെന്ന അർത്ഥത്തിൽ അവൻ ടീച്ചറിനെ നോക്കി.
“എങ്ങനുണ്ട് മാഷേ ഇന്നെന്നെ കാണാൻ? ”
സാരിയുടെ മുന്താണി വിരലിൽ ചുറ്റിക്കൊണ്ട് അവൾ ചോദിച്ചു.
“നന്നായിട്ടുണ്ട് ടീച്ചറെ”
ആദി പറഞ്ഞൊഴിയാൻ നോക്കി എന്നാൽ രതി അവന് മുമ്പിൽ വട്ടം നിന്നു.
“ഈ സ്റ്റൈൽ കൊള്ളാവോ മാഷെ? ”
“കൊള്ളാം ടീച്ചറെ”
“മാഷ്ക്ക് ഈ നാടൻ സ്റ്റൈലാണ് ഇഷ്ടമെന്ന് എനിക്കറിയാം”
രതി ടീച്ചർ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു.
“അത് ടീച്ചർക്ക് എങ്ങനെ അറിയാം?”
ആദിശങ്കർ ഞെട്ടലോടെ ചോദിച്ചു
“സോജൻ മാഷ് ഒരിക്കൽ പറഞ്ഞു തന്നതാ”
രതി ടീച്ചർ അവന് മറുപടി നൽകി.
ഒരിക്കൽ സോജൻ മാഷിനോട് തനി നാടൻ മലയാളിപ്പെൺകുട്ടികളുടെ സൗന്ദര്യത്തെക്കുറിച്ച് താൻ പറഞ്ഞത് അവൻ ഓർത്തെടുത്തു
“ഓഹ് അതാണോ”
ആദി പുഞ്ചിരിയോടെ രതി ടീച്ചറെ നോക്കി.
“എന്ത് രസാ മാഷിന്റെ ഈ ചിരി കാണാൻ”
ആദിയുടെ ചിരിയിൽ മയങ്ങിക്കൊണ്ട് രതി പറഞ്ഞു.
ആദിയിൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ആരെയും മയക്കുന്ന അവന്റെ പുഞ്ചിരിയായിരുന്നു.
“ഞാൻ പേട്ടെ ടീച്ചറെ ”
ആദി വേഗം അവിടെ നിന്നും സ്കൂട്ടായി.
അവൻ ക്ലാസിലേക്ക് കേറി ചേന്നതും കുട്ടികൾ അവനെ വിഷ് ചെയ്തു.
തലേന്നത്തെ ടീച്ചിംഗ് നോട്ട് ഓർത്ത് അവൻ ക്ലാസെടുത്തു തുടങ്ങി.
ക്ലാസ് മനോഹരമായി മുന്നോട്ട് പൊക്കോണ്ടിരുന്നു.
ആദ്യത്തെ പിരീഡ് തീരാൻ കുറച്ചു സമയം ബാക്കിയുള്ളപ്പോൾ പ്യൂൺ അവന്റെ ക്ലാസ് റൂമിലേക്ക് അവിചാരിതമായി കടന്നു വന്നു.
“ആദി സാറിനോട് ഓഫീസിലേക്ക് വരാൻ HM പറഞ്ഞു”
“ഹാ ശരി ”
ആദിശങ്കർ തലയാട്ടിയതും പ്യൂൺ വന്ന വഴി തിരിച്ചു പോയി.
കുട്ടിളോട് ബഹളം വയ്ക്കാതെ ഇരിക്കണമെന്ന് പറഞ്ഞു കൊണ്ട് അവൻ ക്ലാസ് റൂം വിട്ട് വെളിയിലേക്കിറങ്ങി.
ഗ്രൗണ്ടിലൂടെ ഓഫീസിലേക്ക് നടക്കവെ HM തന്നെ തിരക്കിനിന്റെ കാരണം ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ മനസ്.
സ്റ്റെപ്പ്സ് കയറി ഓഫീസ് റൂമിലേക്കെത്തിയ ആദി HM ന്റെ ക്യാബിനുള്ളിലേക്ക് എത്തി നോക്കി.
അവിടെ ഒരു സ്ത്രീയും പുരുഷനും HM ന് മുമ്പിൽ ഇരിക്കുന്നതിനാൽ പെട്ടെന്ന് അങ്ങോട്ട് കയറണോ വേണ്ടയോ എന്ന സംശയം ഉടലെടുത്തു.
ക്യാബിനു പുറത്ത് ആദിശങ്കറിന്റെ തല കണ്ടതും HM അവനെ കൈകാട്ടി വിളിച്ചു.
ആദി വിനയകുനിതനായി ക്യാബിനുള്ളിലേക്ക് കയറി.
“ഇതാണ് ഞാൻ പറഞ്ഞ ആദി ശങ്കർ.. ഹൈ സ്കൂളിലെ ഫിസിക്സ് ടീച്ചറാണ്.