“ആദി ഐ ലവ് യു നിന്നെ എനിക്ക് വേണം വേറാർക്കും ഞാൻ വിട്ടു കൊടുക്കില്ല”
സ്വയംഭോഗ സുഖത്തിന്റെ ആലസ്യത്തിൽ രതിയുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു
ഉറക്കത്തിലും ആദിയുടെ പേര് മാത്രം അവൾ മന്ത്രിച്ചു കൊണ്ടിരുന്നു.
തന്റെ കാമത്തിന് ശമനം വന്നതും രതിദേവത ഉറക്കത്തിലേക്ക് വഴുതി വീണു
•
•
•
•
•
ഹാളിൽ അമ്മ രേവതിയോടൊപ്പം ഇരുന്ന് 7 മണി സീരിയൽ കാണുകയായിരുന്നു വാസുകി.
അവളുടെ സമീപം ചാരു കസേരയിൽ കിടന്ന് വാട്സാപ് കോമഡി വായിച്ചു ചിരിക്കുന്ന അച്ഛൻ രാഘവനെയും അനിയത്തി ദിയയെയും കാണാം.
അതിനിടയ്ക്ക് അച്ഛനും മകളും വാസുകിയെ ഏറു കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
അത് കണ്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ വാസുകി ഇരുന്നു.
എന്താണാവോ അച്ഛനും മോളും ഒരു ചുറ്റി ക്കളി? ആഹാ നമ്മുടെ അടുത്താണോ കളി? വാസുകി മനസിൽ പറഞ്ഞു കൊണ്ടു അല്പം വെയിറ്റ് ഇട്ടിരുന്നു.
അമ്മ രേവതി ഇടക്കിടക്ക് മുഖം വെട്ടിച്ചു അവരെ നോക്കി കണ്ണുകൾ കൊണ്ടു എന്തൊക്കെയോ ആംഗ്യം കാണിച്ചു.
അവസാനം സഹികെട്ടു രാഘവൻ അവർക്കിടയിലുള്ള നിശബ്ദത തകർത്തെറിഞ്ഞു കൊണ്ടു ചോദിച്ചു.
“അല്ല എന്റെ തല്ലു കൊള്ളി എന്താ പതിവില്ലാത്ത സീരിയൽ കാണലൊക്കെ? ”
ശബ്ദത്തിനു കട്ടി കൂട്ടിയുള്ള അച്ഛന്റെ ചോദ്യം കേട്ടതും അവൾ കുലുങ്ങി ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഒന്നുല്ല അച്ചേ വെറുതെ സമയം പോകാൻ”
“ഹാ അതേതായാലും നന്നായി ”
രാഘവൻ കണ്ണട ഒന്നുകൂടി അമർത്തി വച്ചു പിന്നെയും ഫോണിലേക്ക് മുഖം പൂഴ്ത്തി.
രേവതി ഇതൊക്കെ കണ്ട് സഹികെട്ടു കെട്ടിയോനെ കലിപ്പോടെ നോക്കി.
അത് കണ്ടതും രാഘവൻ ഒന്ന് ചൂളി പോയി.
“ഇതെന്താ കുറേ നേരമായല്ലോ രണ്ടും കൂടി കഥകളി കാണിക്കുന്നു എന്തൂട്ടാ സംഭവം? ”
അത് കേട്ടതും രാഘവനും രേവതിയും ഒരുപോലെ ഞെട്ടി
“അത്…. പി…. പി…. ന്നെ”
രാഘവൻ കിടന്ന് വിക്കുന്നത് കണ്ട് രേവതിക്ക് ചിരിയിളകി.
ദിയ അപ്പോഴും ഫോണിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അവൾ ഇരുന്നു.
“പറ രാഘവേട്ടാ”
രേവതി ഉച്ചത്തിൽ പറഞ്ഞു.
“ഞാനോ… നീ പറയുന്നോ? “