കിനാവ് പോലെ 6 [Fireblade]

Posted by

എപ്പോഴത്തെയും പോലെ ശബരി ഒരു സൊല്യൂഷൻ അതിനും കണ്ടെത്തി…

 

അതുതന്നെയാണ് ശെരി എന്ന് എനിക്കുമാത്രമല്ല മറ്റുള്ളവര്ക്കും തോന്നി, അവർ അതിനെ അനുകൂലിച്ചു….കുറേ സമയമായി പോകാം പോകാം എന്ന് പറഞ്ഞിരുന്ന അമ്മമാർ ഞങ്ങൾ ചർച്ച നിർത്തിയെന്നു കണ്ടപ്പോൾ വീണ്ടും തെരക്ക് കൂട്ടി…പോകുന്ന സമയം മുഴുവൻ ഞങ്ങളെല്ലാവരും നിശ്ശബ്ദരായിരുന്നു , എല്ലാവരും ഇതിനെപ്പറ്റി ഓരോ രീതിയിൽ ചിന്തിക്കയാണെന്നു ഉറപ്പാണ്‌…

 

” മനുവേട്ടാ , അവളെ കിട്ടിയാൽ ചെലപ്പോ ഏട്ടന്റെ പ്രശ്നങ്ങൾ എല്ലാം ശെരിയാവുമായിരിക്കും , അങ്ങനേം ചിന്തിക്കാലോ ….2 ആളുകൾ ഒന്നിക്കുമ്പോ ഒരാളുടെ വീക്ക് കാര്യങ്ങൾ മറ്റെയാൾ സപ്പോർട്ട് ചെയ്താൽ ശെരിയാകുമല്ലോ …..അങ്ങനെയല്ലേ വേണ്ടത് ..?? ഇപ്പൊ മനുവേട്ടനുള്ള കൺഫ്യൂഷൻ മാറാൻ ഞാനും പ്രാർത്ഥിക്കാം…അതിനൊക്കെ മുൻപ് ഒന്ന് ചോയ്ക്കട്ടെ ..? ഏട്ടന് അമ്മുവിനേം അച്ചനേം മുൻപ് കണ്ടു പരിചയമുണ്ടല്ലേ …??
നിത്യ എന്നോട് ചോദിച്ചു ..

 

” ഉവ്വ്… അവരുടെ ഫാമിലിയെ ഞാൻ പേപ്പർ ഇടാൻ പോവുമ്പോൾ കണ്ടു പരിചയമുണ്ട് …ആ അച്ഛൻ ഒരു പാവമാണ് , ആ വീട്ടിൽ പോവുമ്പോളെല്ലാം കണ്ടിട്ടുണ്ട് ഈ കൊച്ചിന്റെ പരാക്രമങ്ങൾ , അന്നേ തോന്നിയിട്ടുണ്ട് അവൾ ഒരു ഫൈറ്റർ ആണെന്ന്… ഇവളുടെ ചേച്ചിമാരെയൊന്നും കണ്ടിട്ട് കൂടിയില്ല …”

ഇത്രേം പറഞ്ഞപ്പോളേക്കും അവളുടെ വീടിനടുത്തെത്തിയിരുന്നു , അവളെ വീട്ടിലാക്കി ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു നടന്നു …ഈ പ്രേമകാര്യത്തിൽ എനിക്ക് വല്ല്യേ ഭാഗ്യമൊന്നും ഇല്ല എന്നാണ് എന്റെ ഇപ്പോളത്തെ കണ്ടുപിടിത്തം , പക്ഷെ ഞാൻ മറ്റൊരു കാര്യം ഉറപ്പിച്ചു എന്നെങ്കിലും കെട്ടാൻ പറ്റിയാൽ അത് അമ്മു മതി ,അല്ലെങ്കിൽ എന്നിലേക്ക്‌ ഒതുങ്ങുന്ന ഒരു ജീവിതവുമായി മുന്നോട്ടു പോകാം….

 

അമ്മമാരുടെ കലപില ശബ്ദവും കേട്ടു ഞങ്ങൾ വീടണഞ്ഞത് അറിഞ്ഞില്ല , കൂടുതലൊന്നും പറയാനില്ലാത്തതുകൊണ്ടു യാത്രപോലും പറയാതെ ഞാനും ശബരിയും അവരവരുടെ വീടിനുള്ളിൽ കേറി , അധികം വൈകാതെ ഭക്ഷണം കഴിച്ചു ഞാൻ റൂമിൽ പോയി കിടന്നു , കൂടുതൽ ആലോചനകൾക്കു മനസിനെ പറഞ്ഞയക്കാതെ ഉറങ്ങാൻ നോക്കി , ഇത്തിരി മെനക്കെട്ടെങ്കിലും അവസാനം ഞാൻ ജയിച്ചു ..പിറ്റേന്ന് പതിവ് സമയത്ത് എണീറ്റു , ഈ രണ്ടു ദിവസ്സം പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞിരുന്നു അമ്പലത്തിൽ പോകുമ്പോ പഴങ്കഞ്ഞി കഴിക്കാൻ പാടില്ല…..സാധാരണരീതിയിൽ പ്രതിഷ്ഠ ദിവസം വേറെ ഒന്നും ചെയ്യാൻ എനിക്ക് താല്പര്യമില്ലാത്തതാണ് പക്ഷെ അവളെ വെറുതെ കാണാലോ എന്ന് ആലോചിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു ഒരു സുഖമുള്ള നോവ്‌ …

 

 

പത്രമൊക്കെ ഇട്ടു അവരുടെ വീട്ടിലെത്തിയപ്പോൾ പതിവ് പരിപാടികളുമായി അമ്മുവിൻറെ അച്ഛൻ പുറത്തുണ്ട് , കട്ടൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ നിരസിച്ചില്ല , പുറകിൽ എവിടെയോ അടിച്ചുവാരുന്ന ശബ്ദം കേക്കാനുണ്ട് , ചൂട് ചായ ആ തണുപ്പിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ ചൂട് ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു സുഖം , അതിനിടയിൽ അവൾ അടിച്ചുവാരി ഉമ്മറമുറ്റത്തെത്തി….അവളുടെ അച്ഛൻ പേപ്പറിൽ ശ്രദ്ധ കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *