കിനാവ് പോലെ 6 [Fireblade]

Posted by

” അതൊക്കെ ഈ പെണ്ണിന് വേണ്ടിയാ , ഇവൾ കണ്ണനെ മൊത്തത്തിൽ കൊണ്ടുപോകുംന്നാണ് തോന്നണത് , എപ്പോ വന്നാലും കുറേ പറയാനുണ്ടാവും …കള്ളിയാ പെണ്ണ് …”
നിത്യ അത് പറഞ്ഞപ്പോൾ നാണിച്ചുചൂളിയ അമ്മു ‘ശ്ശേ ‘എന്നും പറഞ്ഞു നിത്യയുടെ തുടയിൽ മെല്ലെ നുള്ളി …എനിക്ക് അ എക്സ്പ്രെഷൻ ഒരുപാട് ഇഷ്ടപ്പെട്ടു , ..

ആ സമയത്താണ് ശബരിയും പെങ്ങന്മാരും എന്റെ അടുത്തുവന്നത് …ശബരി മുഷ്ടി ചുരുട്ടി എന്റെ തുട നോക്കി നല്ലൊരു കുത്ത് തന്നു ..
” *അമ്മേ* !!!! “.. എന്റെ കണ്ണിൽ നിന്നും പൊന്നീച്ചകൾ പാറി , അവന്റെ മുഖവും പെങ്ങന്മാരുടെ മുഖവും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി …ദയനീയമായി അമ്മുവിനെനോക്കിയപ്പോൾ അവൾ അമ്പരപ്പോടെ എന്നെയും അവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു …ശബരി എന്നെ വലിച്ചെണീപ്പിച്ചു , അമ്മമാർ ഞങ്ങടെ കാട്ടിക്കൂട്ടൽ കണ്ടു ഞങ്ങളെ കുറ്റം പറഞ്ഞു അപ്പുറത്തിരുപ്പു തന്നെ ..എന്നെ ആ നാറി സ്റ്റേജിന്റെ അടുത്തുള്ള കൈവരിയിൽ ചേർത്തുനിർത്തി , പെങ്ങന്മാരും പിന്നാലെ വന്നു..

” ഒന്നൂടെ കൊടുക്ക് കുഞ്ഞേട്ടാ , അവനു അതു കിട്ടിയാൽ പോരാ ..”
സ്വന്തം പെങ്ങൾപട്ടി എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി വന്നതാണെന്ന്
തോന്നുന്നു …

” ആർക്കാട ഊളെ ആ കൊച്ചിനോട് പ്രേമം …എനിക്കാണോ നിനക്കാണോ ….?? ”
അവൻ ദേഷ്യപ്പെട്ടു …
.ഞാൻ ഒന്നും മിണ്ടാതെ നിന്നു , പെട്ടെന്ന് ആ കുരുപ്പ് എന്റെ മുണ്ടും ചുക്കാമണിയും കൂട്ടി ഒരു പിടുത്തമായിരുന്നു..നല്ല ജീവൻ മൊത്തം പറന്നുപോയി ….

” ആ…ആ…..വിട് ……വിട് “”
ഞാൻ വേദന കൊണ്ട് അലറി ..

” വിടാം ,നീ ആദ്യം ഉത്തരം പറ . ..അല്ലെങ്കിൽ ഞാനിതു ഒടക്കും….” അവൻ ഭീഷണിപ്പെടുത്തി..പെണ്ണുങ്ങൾ 2ഉം വായ പൊത്തി ചിരിക്കുന്നുണ്ട് ..

” എനിക്കാണ് പ്രേമം ….ആവൂ , …!!!! ഇനി വിടെടാ പന്നീ ….”
ഞാൻ കെഞ്ചി …

” നീ ഇവർക്ക് സംശയമില്ലാത്ത രീതിയിൽ പറഞ്ഞേ ,കേക്കട്ടെ ….ആ അമ്മുവിനോട് ആർക്കാ പ്രേമം..? ” എന്റെ വീക്നെസ്സിൽ ഒന്നുകൂടി അമർത്തി അവൻ വീണ്ടും ചോദിച്ചു….

” എനിക്കാണ് പ്രേമം , അയ്യോ . ….അമ്മുവിനോട് പ്രേമം എനിക്കാണ് …..ഇവനല്ല ..ഞാൻ കള്ളം പറഞ്ഞതാണെ ….ഇനി വിട് ……!!!!

എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി , അവൻ പിടി വിട്ടു , ഞാൻ രണ്ടുമൂന്നു ചാട്ടം ചാടി…

” ഒടഞ്ഞില്ലല്ലോ എന്ന് നോക്കീട്ടു മെല്ലെ വന്നാൽ മതി , അങ്ങനെ തന്നെ വേണം …” അഞ്ചു കെറുവിച്ചുകൊണ്ടു പറഞ്ഞു…പിന്നെ മൂന്നും കൂടി തിരിച്ചുപോയി …

ഞാൻ മെല്ലെ മൂത്രപ്പുരയിൽ പോയി , അകെ പുകച്ചിൽ തന്നെ , മൂത്രോഴിക്കാൻ ശ്രമം തുടങ്ങി, കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ കാറ്റടിക്കുമ്പോൾ 2 തുള്ളി വീതം ഒഴിച്ച് മനസ്സിൽ ശബരിയെ പച്ചത്തെറിയും വിളിച്ചു ഞാൻ ഒരുവിധത്തിൽ തിരികെ ചെന്നു…

അവർ വീണ്ടും ഒന്നും സംഭവിക്കാത്തപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..ഞാൻ പഴയ സ്ഥലത്ത് തന്നെ ചെന്നിരുന്നു..നിത്യയും അമ്മുവും കാര്യം മനസിലാകാതെ എന്റെ മുഖത്ത് നോക്കി ഇരിക്കുന്നുണ്ട് ..ഞാൻ മെല്ലെ ചിരി വരുത്തി നിശബ്ദനായി അവർക്കിടയിൽ ഇരുന്നു…അപ്പോളാണ് അമ്മുവിനെ കൊണ്ടുപോകാനായി അച്ഛൻ വന്നത് , എന്നെ കണ്ടപ്പോൾ അങ്ങേര് കുശലം പറഞ്ഞു , പിന്നെ അമ്മമാരോടും പെണ്ണുങ്ങളോടും എല്ലാം സംസാരിച്ചു ,അവളേം കൊണ്ട് പോയി..പോകുമ്പോൾ ഒരു ചിരി ഞാൻ പ്രതീക്ഷിച്ചെങ്കിലും ഒന്നും

Leave a Reply

Your email address will not be published. Required fields are marked *