കിനാവ് പോലെ 6 [Fireblade]

Posted by

എന്തൊക്കെയോ പറയുന്നുണ്ട് , ഞാൻ ചുമ്മാ അതിനു മൂളികൊണ്ടും ചായ കുടി തുടർന്നു …അര മണിക്കൂർ വൈകിയാലും അത്രേം സമയം അവളെ കാണാലോ എന്നാണ് ആ സമയത്ത് എന്റെ തോന്നൽ …..അമ്മുവിൻറെ മുടി അതൊരു സംഭവം തന്നെയാണ് , ഇടതൂർന്നു കറുത്ത തിങ്ങിയ മുടി , ഇടക്കെപ്പഴോ കുടുമ പോലെ കെട്ടിവെച്ചിരുന്ന മുടി അഴിഞ്ഞു വീണപ്പോൾ എന്റെ നോട്ടം അതിലായിരുന്നു…..ആ തോന്നൽ കൊണ്ടോ എന്തോ അവൾ എന്നെ നോക്കിയപ്പോൾ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി , തിരിച്ചു അവളെ നോക്കിയപ്പോളും അവളെന്നെ നോക്കികൊണ്ട് മുടി മുകളിലേക്ക് കെട്ടിവക്കുകയായിരുന്നു , സാധാരണ തരാറുള്ള അതേ ചിരിയുമായി , ഞാനും ഒരുതരത്തിൽ അതുപോലെ തിരിച്ചു കൊടുത്തു….

 

” അമ്മു നിത്യയുടെ ഫ്രണ്ട് ആണെന്ന് ഇന്നലെയാ മനസ്സിൽ ആയതു ..”
ഞാൻ വെറുതെ ഒന്ന് എറിഞ്ഞുനോക്കി..അവൾ എന്നെ നോക്കിയപ്പോൾ എന്തെങ്കിലും ചോദിക്കണമല്ലോ ..!!

 

” ഉം….കുഞ്ഞുനാൾ മുതൽ ഒരുമിച്ചുണ്ട്…..”
അവൾ മറുപടി തന്നു ,വളരെ പതിഞ്ഞ ശബ്ദം…..ചിരികുമ്പോൾ വീണ്ടും ആ മുല്ലമൊട്ടിന്റെ ദർശനം …ഇനി നിന്നാൽ ശെരിയാകില്ലെന്നു തോന്നിയപ്പോൾ ചായ കാലിയാക്കി അമ്പലത്തിൽ കാണാമെന്നും യാത്ര പറഞ്ഞിറങ്ങി…..

 

പിന്നെ ഒരു യുദ്ധമായിരുന്നു , കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങളെല്ലാം തീർത്തു ഞാൻ വീട്ടിലെത്തി, കുളിയും കഴിക്കലും എല്ലാം തീർന്നു ശബരിയേം കൂട്ടി അമ്പലത്തിൽ പോയി , അവിടെ അല്ലറചില്ലറ ഓട്ടങ്ങൾ തീർത്തു ഉച്ചയ്ക്ക് ഫുഡ് കഴിച്ചു തലേദിവസത്തെ പോലെ വന്നു കിടന്നുറങ്ങി വൈകീട്ടൊരു 5 മണി ആയപ്പോൾ അമ്പലത്തിൽ കേറി…..അവളുണ്ടാകുമല്ലോ എന്നാലോചിച്ചപ്പോൾ ഹൃദയം വീണ്ടും എന്തിനാണെന്നറിയാതെ വിങ്ങിക്കൊണ്ടിരുന്നു..അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ പോലും ശെരിക്കും കഴിഞ്ഞില്ല….

 

മേളങ്ങളും , വെടിവഴിപ്പാടുകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്…..അതെല്ലാം കാണുന്നുണ്ടെങ്കിലും പലപ്പോളും അതിൽ നിന്നെല്ലാം ശ്രദ്ധ മാറിക്കൊണ്ടിരുന്നു ..ശബരി ആണെങ്കിൽ ഞങ്ങൾ സംസാരിക്കുമ്പോളെല്ലാം ക്രിക്കറ്റിനെകുറിച്ചോ , കോളേജിലെ കാര്യങ്ങളെയോപറ്റി മാത്രം സംസാരിച്ചു , അമ്പലത്തിലും പരിസരത്തിലും ഒരുപാട് ആളുകൾ തിരക്കായി തുടങ്ങിയിരുന്നു …..ഞങ്ങളും പതിയെ ആ തിരക്കിലേക്ക് ഊളിയിട്ടു….വായ്നോട്ടവും , പൊരി വാരിയും ,മുറുക്കും എണ്ണയിൽ കോരുന്ന ശർക്കര ജിലേബി കഴിച്ചും അമ്പലആവശ്യങ്ങളിൽ സഹകരിച്ചും സമയം പോയി..ഡാൻസ് പരിപാടികൾ 8 മണിക്കാണ് പറഞ്ഞിരുന്നതെങ്കിലും അതിനു മുൻപുള്ള പരിപാടികളിലെ പാളിച്ച കാരണം 9.30 ആയി ആരംഭിക്കാൻ….

 

അമ്മമാരും ,ശാന്തിച്ചേച്ചിയും , മുൻപിൽ തന്നെ സ്ഥലം പിടിച്ചിട്ടുണ്ട് ..അതിനിടക്ക് അമ്മുവിനെയും അവളുടെ അമ്മയെയും അച്ഛൻ ഇവരുടെ അരികിലേക്ക് ആക്കി..ഞങ്ങളും ഇവരെ എല്ലാവരെയും കാണുന്ന സ്ഥലത്ത് തന്നെ സ്ഥലം പിടിച്ചു…എന്റെ നോട്ടം ആദ്യമാദ്യം ചുറ്റിനും കറങ്ങുകയായിരുന്നെങ്കിൽ പിന്നെ പിന്നെ അമ്മുവിൽ മാത്രമായി ഒതുങ്ങി , സ്റ്റേജിലെ ഡാൻസിംഗ് ലൈറ്റ് അറേഞ്ച്മെന്റ് ഇവളുടെ മുഖത്ത് തെളിക്കുന്ന പലപല നിറങ്ങൾ ആസ്വദിച്ചു ഞാനും ഇരുന്നു..സ്റ്റേജിൽ തന്നെ കണ്ണ് നട്ടിരിക്കുന്നതിനാൽ ഒരിക്കൽപ്പോലും അവൾ എന്നെയോ മറ്റൊന്നിലും ശ്രദ്ധിച്ചതേ ഇല്ല….അവരെല്ലാം ഇരിക്കുന്നിടത് നിന്നും ഒരു ടീം എണീറ്റപ്പോൾ ഞാൻ ശബരിയെ വിളിച്ചു അവിടെ പോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *