കിനാവ് പോലെ 6 [Fireblade]

Posted by

( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു )

പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച്‌ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു…കമന്റ്‌ തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് …അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു സൈറ്റിലെ മറ്റേതെങ്കിലും അടിപൊളി എഴുത്തുകാരുടെ കഥകൾ വായിക്കേണ്ടതാണ് …

ഈ കഥയെ ഈ ലാഗോട് കൂടിത്തന്നെ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ടീം ഇവിടെയുണ്ട് , എന്റെ ശക്തിയും , പ്രോത്സാഹനവും അവരാണ് , അവർക്കുള്ളതാണ് ഈ കുഞ്ഞുകഥ….

ഇത്തവണ എന്നെകൊണ്ട്‌ ആവുന്ന വിധം ഒരു പ്രണയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് , നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു…

ലാഗ് ഫീൽ ചെയ്യുകയോ എന്റെ എഴുത്തിന്റെ ശൈലി ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ സദയം ക്ഷമിക്കുക….

കിനാവ് പോലെ 6

Kinavu Pole Part 6 | Author : Fireblade | Previous Part

 

എന്റെ കയ്യിന്റെ മുകളിലുള്ള കൈ ശബരിയുടേതായിരുന്നു , ഞാൻ അവനെ നോക്കുമ്പോൾ വലിയൊരു സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു , എന്നെപോലെ നിറഞ്ഞ കണ്ണുകളുമായി എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു അവൻ അവളുടെ ആ പോക്ക് നോക്കിനിന്നു ..മറ്റ് പ്രയാസങ്ങളില്ലാതെ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പം ഏന്തി വലിഞ്ഞു അമ്മുവും നടക്കുന്നുണ്ടായിരുന്നു …എന്തിനാണെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..

” നിനക്കാ കുട്ടിയെ മുൻപ് അറിയാം ലേ …?? ”

ശബരി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി …

” പത്രമിടുമ്പോൾ കണ്ടുള്ള പരിചയമാണോ . , നിന്റെകൂടെ ഞാനില്ലാത്ത ഒരേഒരു സമയം എന്റെ അറിവിൽ അതല്ലേ ഉള്ളു ..”

അവനു അവളെപ്പറ്റി കൂടുതലറിയാനുള്ള ആകാംഷ എനിക്ക് മനസിലായി ..ഞാൻ ചുരുക്കത്തിൽ അവരുടെ വീടിനെപ്പറ്റിയും ,കാരണവരെപ്പറ്റിയും , തോറ്റുകൊടുക്കാത്ത ഇവളുടെ മനസിനെപ്പറ്റിയും അറിയുന്ന കാര്യങ്ങൾ അവനോടും പറഞ്ഞു …

” എനിക്കും അവളെപ്പറ്റി കൂടുതൽ അറിയണം ചെങ്ങായ് …അവളെ കണ്ടതുമുതൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് ചുറ്റിനും …ജീവിതത്തിലെ പ്രശ്നങ്ങൾക്കു എതിർക്കുന്നതിനു മുൻപ് തോറ്റുകൊടുക്കുന്ന എന്നെപോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഈ കുട്ടിയെ ഒക്കെയാണ് തൊഴേണ്ടത് …””

എന്റെ മനസ് അവിടെ തുറക്കുകയായിരുന്നു , എന്നോ അവളോട്‌ ആദ്യം തോന്നിയ സഹതാപം , അതുപിന്നെ ബഹുമാനമായി ,ഇപ്പൊ ഈ നിമിഷം എനിക്ക് തോന്നുന്നത് പ്രണയമാണ് ..ആ വയ്യാത്ത കാൽ എന്റെ മടിയിൽ വെച്ചു അതിൽ ചുംബിച്ചുകൊണ്ട് എന്നേക്കാൾ കൂടുതൽ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പെണ്ണെ എന്ന് അവളുടെ മുഖത്തുനോക്കി പറയാൻ തോന്നിപ്പോയി ….മുൻപ് എനിക്കുണ്ടായിരുന്ന അപകർഷതാബോധം ഇവിടെ എന്നെ തെല്ലും അലട്ടിയില്ല…ഞാൻ ശബരിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ..

” ടാ , നീ എനിക്കെന്നും എന്റെ കാര്യങ്ങൾ നടത്തി കൂടെ നിന്നിട്ടില്ലേ …ഒരു കാര്യം കൂടെ എനിക്ക് സാധിക്കണം , ഈ ലോകത്ത് മറ്റേതു കാര്യം ഇനിയെന്റെ സാധിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല , പക്ഷെ …..”

Leave a Reply

Your email address will not be published. Required fields are marked *