സൂര്യ വംശം 1 [സാദിഖ് അലി]

Posted by

കാടും മലയും തെങ്ങിൻ തോപ്പുകളും തരിശ് ഭൂമികളും കടന്ന് ബസ് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു…

നേരമങ്ങനെ പിന്നെയും കടന്നുപോയ്കൊണ്ടിരുന്നു…

വീണ്ടും അവളുടെ കണ്ണൊന്നടഞ്ഞു..

അതികനേരം വൈകാതെ വലിയ ശബ്ദത്തോടെ ബസ് എന്തിലൊ ചെന്നിടിച്ചു..തലകീഴായി മറിഞ്ഞു.. വണ്ടിയിലുള്ളവരെല്ലാം ആർത്തുനിലവിളിക്കാൻ തുടങ്ങി.. ചുരം ഇറങ്ങുകയായിരുന്ന ബസിന്റെ പകുതി ഭാഗം കൊക്കയുടെ ആഴങ്ങളിലേക്ക് ഞാണ്ട് കിടന്നു… വണ്ടിയിലുണ്ടായ സാധനങ്ങളും ആളുകളും അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞു.. ബസ് ആടിയാടി മെല്ലെ കൊക്കയിലേക്ക് കൂപ്പുകുത്തി..തൊട്ട് ഉണ്ടായിരുന്ന ആ വലിയ മരച്ചില്ലയിൽ ബസിന്റെ ബാക്ക് ഭാഗം കുരുങ്ങി… മെയ്ൻ ഗ്ലാസ്സ് തകർന്ന് സാധനങ്ങളും ചിലയാളുകളും കൊക്കയിലേക്ക് പതിച്ചു…

ചിലയാളുകൾ ബസിന്റെ ഇടകമ്പിയിലും ജനൽ കബിയിലുമൊക്കെ പിടിച്ച് തൂങ്ങി കിടന്നു..

ബസിന്റെ ആദ്യ മറിച്ചിലിൽ തന്നെ അഞ്ചലിക്ക് കാര്യമായി പരിക്ക് പറ്റി. തലയിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര, അഞ്ചലിയുടെ മുഖമാകെ പടർന്നു കിടന്നു. അവൾ സിറ്റിൽ മുറുകെ പിടിച്ചങ്ങനെ കിടന്നു…

രാത്രിയുടെ ഏഴാം യാമത്തിൽ രക്ഷിക്കാനെത്തുന്ന കൈകൾ കാത്തിരിന്നിട്ട് കാര്യമില്ലെന്ന് പലർക്കും തോന്നി. സ്വയം രക്ഷപെടാൻ പലരും ശ്രമിച്ചു‌. തൽഫലമായി താഴെക്ക് പതിക്കുകയും ചെയ്തു.

തലയിൽ നിന്നൊഴുകുന്ന രക്തം കുറവില്ലാതെ ഒലിച്ചിറങ്ങികൊണ്ടിരുന്നു.. അഞ്ചലിയുടെ ബോധം നഷ്ട്ടപെട്ടു തുടങ്ങി..

പാതിയടഞ്ഞ കണ്ണിൽ അവൾ കണ്ടു… തനിക്ക് നേരെ നീളുന്ന ആ ബലിഷ്ട്ടമായ കരങ്ങളെ…

ആ കൈകളിൽ അവൾ തന്റെ കൈയെത്തിച്ച് തൊട്ടു.. അയാളതിൽ പിടിച്ചു…

പെട്ടന്നാണു , ബസിന്റെ മുകളിലെ പിടുത്തം വിട്ടത്.. ബസ് ആഴങ്ങളിലേക്ക് കൂപ്പുകുത്തി.

അഞ്ചലി, ആ കരങ്ങളിൽ തൂങ്ങി, തകർന്ന വിൻഡൊയിലൂടെ പുറത്തേക്ക്.

പാതിമറഞ്ഞ ബോധത്തിലും അഞ്ചലിയറിഞ്ഞു, ആ കരങ്ങൾ തന്നെ വലിച്ചടുപ്പിക്കുന്നെന്ന്.

അഞ്ചലിയുടെ ബോധം പൂർണ്ണമായി നഷ്ട്ടപെടുന്നതിനു തൊട്ട് മുമ്പ് അവൾ അറിഞ്ഞു… തന്നെ ആരോ പുണർന്ന് പിടിച്ചിരിക്കുന്നെന്ന്… ആ നെഞ്ചിലെ ചൂട് തനിക്ക് പുതുജീവൻ നൽകുന്നെന്ന്.. ബലിഷ്ട്ടമായ കരങ്ങൾ തന്നെ കെട്ടിവരിഞ്ഞ് ഇരിക്കുന്നുവെന്ന്…

— പതിനെട്ട് മണിക്കൂർ മുമ്പ് —-

Leave a Reply

Your email address will not be published. Required fields are marked *