സൂര്യ വംശം 1 [സാദിഖ് അലി]

Posted by

ചിത്ര ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അജയ് മായി ഇഷ്ട്ടത്തിലാവുന്നതും ഒളിച്ചോടുന്നതും. അതോടെ ആ ചാപ്റ്റെർ, വലിയ വർമ്മ ക്ലോസ് ചെയ്തു. അല്ല, അമർനാഥ് ചെയ്യിച്ചു അതാവും ശരി.

അഞ്ചലി, ടീച്ചറാാണു. ഗവെണ്മെന്റ് കോളേജിൽ …

ബാക്കി വഴിയെ…………

വലിയ വർമ്മ തമ്പുരാന്റെ ആയോധനകലാപരിശീലന കേന്ദ്രത്തിൽ കളരി മുതൽ നാടൻ തല്ല് വരെ പഠിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്തിരുന്നു. അവിടുത്തെ പരിശീലകൻ അമർനാഥ് ആയിരുന്നു.പാശ്ചാത്യൻ ആയോധന കലകളിലും‌ അമർനാഥ് സമർഥനായിരുന്നു.

അവിടുത്തെ ഒരു സായാഹ്നം…

മുഖ്യപീഢത്തിൽ വലിയ വർമ്മ തമ്പുരാൻ ഇരിക്കുന്നു..
തൊട്ട് ഗംഗാധര‍ മേനോൻ.. ഒന്ന് രണ്ട് മറ്റ് പ്രമുഖരും.

ചുറ്റും , ആരവങ്ങളുമൊക്കെയായി കാണികളായി നാട്ടുകാരും.

ആയുധവുമായി നിൽക്കുന്ന തന്റെ ഇരുപത് അഭ്യസ്ഥവിദ്യരായ ശിഷ്യന്മാരെ നിരായുധനായി നേരിടാനൊരുങ്ങുന്ന അമർനാഥ്…

കച്ച കെട്ടി നിരായുധനായി അമർനാഥ് , ആയുധങ്ങളുമായി നിൽക്കുന്ന ശിഷ്യന്മാരുടെ മുന്നിലേക്ക് വന്നു..
എങ്ങും അമർനാഥിന്റെ നാമം മാത്രം വിളിച്ചൊതുന്നു..

അമർനാഥ് നടന്ന്, തൊട്ട് നിരത്തി വിച്ചിരിക്കുന്ന ആയുധങ്ങളിൽ ഉറുമി എടുത്തു… ഒന്നല്ല നാലെണ്ണം.

രണ്ട് കയ്യിലും ഈരണ്ടെണ്ണം .. അത് പക്ഷെ ശിഷ്യന്മാരെ നേരിടാനായിരുന്നില്ല. ചുമ്മാ ഒരു ഷോ…

അമർ നാഥ് ഉറുമി ചുഴറ്റാൻ ആരംഭിച്ചു…
നാലു ഉറുമി തലപ്പുകളും നാലു ദിശകളിലൂടെ സഞ്ചരിച്ചു.. അമർനാഥിന്റെ കൃത്യതയോടെയുള്ള ഉറുമി ചുഴറ്റൽ കാണികൾക്ക് വിരുന്നായി..
കുറച്ച് നേരത്തിനു ശേഷം ഉറുമി മാറ്റി വെച്ച് വെറും കയ്യാൽ അമർനാഥ് നടന്നടുത്തു..

ഉറുമി ചുഴറ്റലിൽ തന്നെ ശിഷ്യന്മാരുടെ പകുതി ആത്മവിശ്വാസം നഷ്ട്ടപെട്ടിരുന്നു..

ഇരുപത് ശിഷ്യന്മാരും അമർനാഥിനെ വളഞ്ഞു നിന്നു..

പിന്നിൽ നിന്ന് വാളുകൊണ്ടുള്ള വീശൽ അമർനാഥ് അറിഞ്ഞു ഒന്ന് ഒഴിഞ്ഞു മാറി..
ആ ശിഷ്യൻ വീണ്ടും ശ്രമിച്ചു.. ഇത്തവണ കുത്തുകയാണു ചെയ്തത്.. അമർനാഥ് ചാടിയുയർന്ന് വലത് കാൽ കൊണ്ട് നെറ്റിയിൽ ചവിട്ടി… ശിഷ്യൻ കുറച്ചകലെ പിന്നിലേക്ക് വീണു..

Leave a Reply

Your email address will not be published. Required fields are marked *