സൂര്യ വംശം 1 [സാദിഖ് അലി]

Posted by

അടച്ചിട്ട ഗ്ലാസ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി അവളിരുന്നു.. നഗരപ്രൗഡിയുടെ അടയാളമായിരുന്ന വലിയ ബിൽഡിങ്ങുകളും പ്രകാശപൂരിതമായ ഷോപ്പിങ്ങ് മാളുകളും‌ പിന്നിലേക്ക് ഓടിമറഞ്ഞു…

തന്റെയൊപ്പം എത്താനുള്ള ഓട്ടത്തിലെന്നപോലെ അമ്പിളിമാമനും, മലകളെയും മരങ്ങളേയും പിന്നിലാക്കി ഓടികൊണ്ടിരിക്കുന്നപോലെ…

വിചനമായ വഴിത്താര ഇരുൾ മൂടിയങനെ കിടക്കുന്നു. വീടുകൾ അങ്ങിങ്ങ് മാത്രമായി.

ഏസി ബസിലെ സുഖമുള്ള തണുപ്പ് അവളെ നിദ്രയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.

നേരം പിന്നെയും കടന്നുപോയികൊണ്ടിരുന്നു..

പെട്ടന്ന്,

ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി യിരിക്കുകയായിരുന്ന തന്നെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ആ കറുത്ത രൂപത്തെ അവൾ കണ്ടു.. കറുത്ത നിറമുള്ള , രൂപമില്ലാത്ത എന്തൊ ഒന്ന് . കരിമ്പടം പുതച്ചുകൊണ്ട് ഒരാൾ ഓടി വരുന്നതായിട്ടൊ ഒക്കെ തോന്നിയവൾക്ക്. ആ രൂപം പാഞ്ഞ് വന്ന് ഗ്ലാസ്സ് വിൻഡോയിൽ ശക്തമായ് വന്നിടിച്ചു.. ഗ്ലാസ്സ് പൊട്ടിചിതറി ഒപ്പം അവൾ നിലവിളിച്ചുകൊണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു…മുഖം പൊത്തികൊണ്ട് തലയൊന്ന് തിരിച്ചു… ബസ് പെട്ടന്ന് ചവിട്ടി നിർത്തി..

ബസ്സിലുണ്ടായിരുന്നവർക്ക് എന്താണു സംഭവിച്ചതെന്ന് മനസിലായിരുന്നില്ല.
ഉറങ്ങുകയായിരുന്ന കണ്ടെക്ടർ പെട്ടന്ന് അഞ്ചലിയുടെ അടുത്തെത്തി ചോദിച്ചു..

“എന്തുപറ്റി കുട്ടി…”?..

മുഖം പൊത്തി പേടിച്ചുവിറച്ചിരുന്ന അവൾ മെല്ലെ തലയുർത്തി കൊണ്ട്..എന്തൊ പറയാൻ ശ്രമിച്ചു… വാക്കുകൾ പുറത്തുവന്നില്ല.

” ആ കുട്ടി വല്ല സ്വപ്നവും കണ്ടതാവും”!..

യാത്രകാരിലൊരാൾ വിളിച്ചുപറഞ്ഞു‌.

ബസ് വീണ്ടും ചലിച്ചു തുടങ്ങി..

അഞ്ചലി ആ ഗ്ലാസിലേക്ക് നോക്കി. ഒരു കുഴപ്പവുമില്ലാതെ ഗ്ലാസ്സ് വിൻഡോ.

അവൾ അതിലൊന്ന് തൊട്ടു തലോടികൊണ്ട്..

‘സ്വപ്നമാണൊ കണ്ടത്.. ആകും’ . അവൾ മനസിൽ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *