സൂര്യ വംശം 1 [സാദിഖ് അലി]

Posted by

ഞൊടിയിടയിൽ ഇടത്ത് നിന്ന് വാൾ വന്നു അമർനാഥ് ബാക്കി ലേക്കൊന്ന് മലർന്നെണീറ്റു മുമ്പിലുള്ള ശിഷ്യനെ ചവിട്ടി..

വലത്ത് നിന്ന് കത്തികൊണ്ടുള്ള കുത്തലിൽ ഒന്നൊഴിഞ്ഞ് ആ ശിഷ്യന്റെ പുറത്ത് കൈകൾ കുത്തിയുയർന്ന് ഇരുവശങ്ങളിൽ നിന്ന് വന്ന രണ്ട് ശിഷ്യൻ മാരെ ചവിട്ടിയെറിഞ്ഞു. ശേഷം തറയിൽ മുട്ടുകുത്തി വലം കയ്യ് ഉപയോഗിച്ച് ആ ശിഷ്യന്റെ നെഞ്ചിൽ പിടിച്ച് ഉയർത്തി മുന്നിലേക്കെറിഞ്ഞു..

ഉറുമികൊണ്ടുള്ള വീശൽ തന്റെ കാലുകൾക്ക് നേരെ വരുന്നത് കണ്ട് വായുവിൽ ഉയർന്ന് മലക്കം മറിഞ്ഞു .. ഉറുമി ഉയരത്തിലേക്കും ഉയർന്ന് വന്നു.. അമർനാഥ് തറയിൽ രണ്ട് കാലും വശങ്ങളിലേക്ക് വിടർത്തി ഇരുന്നു… അവിടെ വെച്ച് ഒന്ന് കറങ്ങി തിരിഞ്ഞ് ഉറുമി പിടിച്ച ശിഷ്യന്റെ കാലുകളിൽ തന്റെ കാൽ കൊണ്ടടിച്ചു.. അമർനാഥ് എഴുന്നേറ്റു..

ഓടിവന്ന് തന്റെ നെഞ്ചിലേക്ക് ചവിട്ടിയ കാലിൽ നിന്നിടത്ത് നിന്ന് പിടിച്ച് കയ്യ് കൊണ്ടൊന്ന് കറക്കി വിട്ടു.. ആ ശിഷ്യൻ കറങ്ങിയടിച്ച് തറയിൽ തലടിച്ച് വീണു.

തനിക്ക് നേരെ വരുന്ന കയ്യ് കാലുകളും ആയുധവുമെല്ലാം കാണുന്ന മാത്രയിൽ ഞൊടിയിടയിൽ അതിനെ കയ്കാര്യം ചെയ്യാനുള്ള അമർനാഥിന്റെ മിടുക്കാണു എല്ലാത്തിലും ഉപരി.

എതിരാളി, തനിക്കെന്താണു സംഭവിച്ചതെന്ന് മനസിലാക്കും മുമ്പ് അടുത്ത പ്രഹരങ്ങൾ ഏൽപ്പിക്കാൻ അമർനാഥിനു കഴിയും.
. അവിടെയാണു അമർനാഥിന്റെ വിജയം.

എല്ലാ ശിഷ്യമാരേയും പരാജയപെടുത്തി അമർനാഥ് കാണികൾക്ക് നേരെ കൈവീശികാണിച്ചു..

വലിയ വർമ്മ തമ്പുരാൻ പൊന്നാടയണിയിച്ച് ആനയിച്ചിരുത്തി….

തുടരും

Leave a Reply

Your email address will not be published. Required fields are marked *