“അഹ്.. മോളെഴുന്നേറ്റോ?”
തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു
“ഉറക്കം എഴുന്നേൽക്കാൻ കുറച്ച് വൈകിപ്പോയി.”
“അതിനിപ്പോൾ എന്താ.. ഇവിടെ അടുക്കളയിൽ വലിയ പണിയൊന്നും ഇല്ല. നമ്മൾ നാല് അഞ്ചുപേർക്കുള്ള ആഹാരം ഉണ്ടാക്കിയാൽ മതിയല്ലോ.”
ജീന അത് കേട്ടു പുഞ്ചിരിച്ചു. അവൾ അടുക്കള മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അടുക്കള. പിന്നെ അടുക്കള സഹായത്തിനായി നിർത്തിയിരിക്കുന്ന വേലക്കാരി എന്തോ ചെയ്യുന്നുണ്ട്.
“മോള് പോയി വിദ്യയെ വിളിച്ചുണർത്ത്.. 9 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറേണ്ട പെണ്ണാണ്.. എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങായാണ്. ചെന്ന് കയറുന്ന വീട്ടിൽ ഇനി എന്തൊക്കെ കാണിക്കുമോ എന്തോ?”
അപ്പോഴാണ് അവരുടെ സംസാരവും കേട്ടുകൊണ്ട് വിദ്യ അവിടേക്ക് വന്നത്. ഉറക്കച്ചടവിൽ അവളുടെ മുടിയൊക്കെ വാരി പിരുന്നു കിടക്കുകയായിരുന്നു.
“എന്നെ ഇങ്ങനെ കുറ്റമൊന്നും പറയണ്ട.. ഞാൻ എഴുന്നേറ്റു.”
‘അമ്മ ചിരിച്ച് അവളെ കളിയാക്കികൊണ്ടു പറഞ്ഞു.
“എങ്ങനെ കുറ്റം പറയാതിരിക്കും. അവിടെ ചെന്നിട്ട് അവനൊരു ചായ ഇട്ടു കൊടുക്കാൻ നിനക്കറിയാമോ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
”അമ്മ നോക്കിക്കോ.. ഞാൻ പാചകം പഠിച്ചിട്ടേ അവിടെ ചെന്ന് കയറുള്ളു. ജീന എനിക്ക് പഠിപ്പിച്ച് തരും.”
“ഓഹ്.. കണ്ടാൽ മതി.”
‘അമ്മ ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“മോളിത് ഹരിക്ക് കൊണ്ട് പോയി കൊടുക്ക്.”
“അയ്യോ.. ഇച്ചായൻ ഇപ്പോൾ കോഫി കുടിക്കാറില്ല. കട്ടൻ ചായയാണ് രാവിലെ കുടിക്കുന്നെ.”
‘അമ്മ ചെറിയൊരു അതിശയത്തോടെ പറഞ്ഞു.
“അവന്റെ ശീലങ്ങളൊക്കെ മാറിയോ?”
“അത്.. ഇടയ്ക്ക് ഇച്ചായന് പനി ആയപ്പോൾ ഞാൻ കുറച്ച് ദിവസം കട്ടൻ ഇട്ടു കൊടുത്തതാണ്.. പിന്നെ ഇച്ചായൻ അതങ്ങ് പതിവാക്കി.”
‘അമ്മ നിരാശയോടെ പറഞ്ഞു.
“ഞാൻ അറിഞ്ഞോ അവന്റെ ശീലങ്ങൾ മാറിയെന്ന്.”
“കുഴപ്പമില്ല.. ‘അമ്മ മാറിക്കോ.. ഞാൻ ഇട്ടുകൊള്ളാം”
അംബികാമ്മ ജീനക്കായി അവിടന്ന് മാറി നിന്ന് കൊടുത്തു.
വിദ്യ പെട്ടെന്ന് പറഞ്ഞു.
“അപ്പോൾ എനിക്കും കട്ടൻ.. ജീനയുടെ കട്ടൻചായ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ.”
ജീന ചിരിച്ച് കൊണ്ട് അവൾക്കും കൂടി ഉള്ള വെള്ളം പാത്രത്തിലാക്കി അടുപ്പിലേക്ക് വച്ചു.
“അമ്മാ.. ഏലക്ക ഇരിപ്പുണ്ടോ?”
പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ‘അമ്മ പറഞ്ഞു.