എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

ശ്രീഹരിയുടെ മനസ്സിൽ അവളോടുള്ള താൽപര്യത്തിൽ വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു. എങ്കിലും അവൻ അമ്മയോട് ചോദിച്ചു.
“നമ്മുടെ ബന്ധുക്കൾ ഇതറിഞ്ഞാൽ?”
“ആരും ഒന്നും പറയില്ല.. നിന്റെ പെങ്ങൾക്ക് ആണെങ്കിൽ ഈ കാര്യത്തിൽ 100 വട്ടം സമ്മതമാണ്., അധവാ ആരെങ്കിലും എന്തെങ്കിലും ചോദിക്കുവാണെങ്കിൽ അവർക്കുള്ള മറുപടി ഞാൻ കൊടുത്തോളം.”
‘അമ്മ ഇത്രയും പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
ബെഡിലേക്ക് കിടന്നിട്ടും ശ്രീഹരിക്ക് ഉറക്കം വന്നില്ല. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി ഓടിക്കൊണ്ടിരുന്നു.
ജീന തന്റെ ആരാണ്?.. എന്തായാലും സഹോദരി അല്ല.. കുറച്ചു നാൾ മുൻപുവരെ സുഹൃത് ആണെന്ന് ഉറപ്പിച്ചു പറയുവാൻ തനിക്ക് കഴിയുമായിരുന്നു.. പക്ഷെ അവൾ തനിക്ക് ഒരു സുഹൃത് മാത്രമല്ല അതിനേക്കാളുപരി എന്തോ ആണെന്ന് മനസ് പറയാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയിരിക്കുന്നു.
ആദ്യം അനുപമ പറഞ്ഞു ജീനയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്.. പിന്നെ ക്ലാര പറഞ്ഞു ജീനയെപ്പോലെ എന്നെ മനസിലാക്കുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടില്ലെന്ന്, ഇപ്പോൾ ‘അമ്മ പറയുന്നു ജീനയെക്കാൾ നല്ലൊരു മരുമകളെ അമ്മക്ക് കിട്ടില്ലെന്ന്.
ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ പ്രതീക്ഷിച്ചിരുന്നപോലെ തന്നെ ഡോർ പൂട്ടില്ലായിരുന്നു.
മുറിക്ക് ഉള്ളിലേക്ക് കടന്ന അവൻ ലൈറ്റ് ഇട്ട ശേഷം അവൾക്കരികിലായി ബെഡിൽ ഇരുന്നു.
ചോദ്യങ്ങളോ അതിനു ലഭിക്കാത്ത ഉത്തരങ്ങളോ അലട്ടാത്ത മനസുമായി അവൾ ഗാഢ നിദ്രയിൽ ആയിരുന്നു. ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം. ആ മുഖം കണ്ടപ്പോൾ തന്നെ മനസിന് ഒരു കുളിർമ.
അവൻ പതുക്കെ അവളുടെ തലയിൽ തലോടി. പെട്ടെന്ന് അവൾ ഒന്ന് കണ്ണ് തുറന്നു.
“എന്താ ഇച്ചായാ?”
കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൻ പറഞ്ഞു.
“ഒന്നുമില്ല.. ഉറങ്ങിക്കോ..”
അവൾ ചെറുതായി ഒന്ന് ചിരിച്ച ശേഷം കണ്ണുകളും അടച്ചു.
ജീനയുടെ റൂമിൽ നിന്നും ഇറങ്ങി തന്റെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ് സ്വയം മന്ത്രിച്ചു.
“ഇല്ല.. അവളെ നഷ്ട്ടപെടുത്തുവാൻ എനിക്കാകില്ല. ജീവിതകാലം മൊത്തം അവൾ തനിക്കൊപ്പം വേണം.”
.
.
എസ്റ്റേറ്റിലെ ബംഗ്ലാവിനു മുന്നിൽ കാർ നിർത്തുമ്പോൾ ജീന നല്ല ഉറക്കത്തിൽ ആയിരുന്നു.
അവളെ തട്ടി വിളിച്ച് കൊണ്ട്‌ ശ്രീഹരി പറഞ്ഞു.
“എഴുന്നേൽക്ക്.. നമ്മൾ എത്തി.”

Leave a Reply

Your email address will not be published. Required fields are marked *