എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

അവൻ ചൂണ്ടു വിരൽ അവളുടെ വായോടു ചേർത്ത് വച്ചു സംസാരിക്കുന്നതിൽ നിന്നും വിലക്കി. അതിനു ശേഷം പൊട്ടിപ്പോയ ബട്ടണുകളാൽ അകന്നു പോയ ഷർട്ട് നേരെ പിടിച്ച് ഇട്ടുകൊണ്ട് പറഞ്ഞു.
“ആരൊക്കെയോ നശിപ്പിച്ചു എന്ന് നീ കരുതുന്ന ഈ ശരീരം ആണ് നമ്മുടെ കല്യാണത്തിന് വിലങ്ങു തടിയായി നിന്റെ മനസ്സിൽ നിൽക്കുന്നതെങ്കിൽ ഈ ശരീരം എനിക്ക് വേണ്ട.. എന്നെ സ്നേഹിക്കുന്ന നിന്റെ മനസ് മാത്രം മതി എനിക്ക്. എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ നീ ഈ വിവാഹം ആഗ്രഹിക്കുണ്ട്. കല്യാണത്തിന് ശേഷം എന്ന് ഈ ശരീരം എനിക്ക് നൽകാമെന്ന് നിനക്ക് തോന്നുന്നുവോ അതുവരെ ഞാൻ കാത്തിരുന്നുകൊള്ളാം.. അതുവരെ ആരും കവർന്നെടുത്തിട്ടില്ലാത്ത ഈ മനസുമാത്രം മതി എനിക്ക്.”
“ഇച്ചായാ..”
അവൾ ഒരു പൊട്ടിക്കരച്ചിലോടു കൂടി അവനെ കെട്ടിപ്പിടിച്ചു.

സൂര്യൻ ഉദിച്ചു തുടങ്ങുന്നതേ ഉള്ളു.. ഒരു പുതപ്പ് കൊണ്ട്‌ ശരീരം മൂടി മുറ്റത്തു നിന്നുകൊണ്ട് ശ്രീഹരി താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. അങ്ങകലെ മലമുകളിലെ മൂടൽ മഞ്ഞിന്റെ ഇടയിൽ കൂടി സൂര്യന്റെ വെള്ളിവെളിച്ചം വീണു തുടങ്ങിയിരിക്കുന്നു. “ഇച്ചായാ..”
കൈയിൽ കട്ടൻ നിറച്ച ഗ്ലാസ്സുമായി ജീന തൊട്ട് പിറകിൽ. അവന്റെ കൈയിലേക്ക് ചായ ഗ്ലാസ് കൊടുത്ത ശേഷം അവൾ അവന്റെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി. അപ്പോഴേക്കും ഒരു പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ അവർക്കുമേൽ പതിഞ്ഞു തുടങ്ങിയിരുന്നു.
അവസാനിച്ചു.

( എന്റെ എല്ലാ കഥകളും സെക്സ് പരമാവധി ഒഴുവാക്കി സൗഹൃദവും അതിന്റെ നല്ല നിമിഷങ്ങളും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ്. ഓരോ കഥ എഴുതി തുടങ്ങുമ്പോഴും സൗഹൃദം ഒന്ന് മാറ്റി പിടിച്ചുള്ള തീം എഴുതണമെന്ന് വിചാരിക്കും. പക്ഷെ ഓരോ തവണ എഴുതാൻ ഇരിക്കുമ്പോഴും എന്നെ ഒരുപാട് സ്നേഹിക്കുന്ന, സന്തോഷിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ വിഷമിപ്പിച്ച് കരയിക്കുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മനസിലേക്ക് ഓടിയെത്തും. പിന്നെ ഞാൻ ഒരു സൗഹൃദത്തിന്റെ മായ ലോകത്ത്‌ ആയിരിക്കും.. ആ സമയം എന്റെ കൈ ചലിക്കുന്നത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ എഴുതാൻ ആയിരിക്കും. എന്റെ ആവർത്തിച്ച് വരുന്ന സൗഹൃദ കഥകൾ നിങ്ങളിൽ ചിലരെയെങ്കിലും ബോറടിപ്പിക്കുന്നുണ്ടാകും. അത് കൊണ്ട്‌ ഞാൻ അടുത്ത പ്രാവിശ്യം ഒന്ന് മാറ്റിപിടിക്കുവാൻ ശ്രമിക്കാം.
ഞാൻ ഈ കഥ പബ്ലിഷ് ചെയ്യുവാനായി അവസാന വരികൾ എഴുതുന്ന ഈ സമയത്തും എന്റെ അമ്മയുടെ അടുത്തിരുന്ന് എനിക്കിട്ട്‌ എന്തോ പാര പണിത് എന്നെ നോക്കി ചിരിക്കുന്നുണ്ടവൾ. ഇവൾ എന്നെയും കൊണ്ടേ പോകുള്ളൂ എന്നാണ് തോന്നുന്നെ.
ചിലപ്പോഴൊക്കെ വിഷമിപ്പിക്കാറുണ്ടെങ്കിലും സൗഹൃദം.. അത് വല്ലാത്തൊരു അനുഭൂതി ആണ്. )

Leave a Reply

Your email address will not be published. Required fields are marked *