വാ തോരാതെ സംസാരിച്ച് തുടങ്ങി മുഖത്താകെ ഒരു തെളിച്ചവും സന്തോഷവും.
പത്തനംതിട്ട ആയി അവൾക്ക് അറിയാവുന്ന സ്ഥലങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവൾ വീണ്ടും മൗനയായി.
ഒരു ജംഗ്ഷൻ എത്തിയപ്പോൾ അവൾ കാർ നിർത്തുവാൻ ശ്രീഹരിയോട് ആവിശ്യപെട്ടു. അവൻ റോഡിൻറെ അരികിലേക്ക് കാർ ഇതുക്കി നിർത്തി.
കൈ നീട്ടികൊണ്ടു അവൾ പറഞ്ഞു.
“പേഴ്‌സ് താ..”
അവൻ എന്തിനെന്നുപോലും ചോദിക്കാതെ പേഴ്‌സ് അവൾക്ക് നൽകി. കാറിൽ നിന്നും ഇറങ്ങിയ ജീന ഒരു കടയിലേക്ക് നടന്നു.
ആ സമയം ശ്രീഹരി റാമിനെ വിളിച്ച് അവർ വീട് എത്താറായ വിവരം അറിയിച്ചു. ശ്രീഹരിയും ജീനയും അവിടെ എത്തുമ്പോൾ അവിടെ ഉണ്ടാകുമെന്ന് റാം അവനു ഉറപ്പ് നൽകി.
കുറച്ച് സമയങ്ങൾക്ക് ശേഷം ചെറിയൊരു കവറിൽ നിറയെ ചോക്ലേറ്റുമായി ജീന കാറിൽ വന്നു കയറി.
ജീന തിരികെ നൽകിയ പേഴ്‌സ് പോക്കെറ്റിൽ വയ്ക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“ഇതാർക്കാണ് ഇത്രയും ചോക്ലേറ്റ്?”
“ചേച്ചിടെ മോൾക്കാണ്.”
തന്നെ വളരെയധികം ദ്രോഹിച്ച ഒരാളുടെ മകൾക്ക് ചോക്ലേറ്റും വാങ്ങി പോകുന്ന ജീനയെ കണ്ട് അവനു അദ്‌ഭുതം തോന്നാതിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു.
അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആ കൊച്ചു എന്ത് തെറ്റാണ് ചെയ്തത്.
അവർ ജീനയുടെ വീടിന് മുന്നിൽ എത്തുമ്പോൾ വാക്ക് പാലിച്ച് കൊണ്ട് റാം അവിടെ ഉണ്ടായിരുന്നു. കൂടെ ഗുണ്ടകൾ എന്ന് രൂപ ഭാവത്തിൽ തോന്നിക്കുന്ന കുറച്ച് പേരും. അവരുടെ ഇടയിൽ നിസഹായനായി റോയിയും നിൽക്കുന്നു.
ശ്രീഹരിയും ജീനയും കാറിൽ നിന്നും ഇറങ്ങിയപ്പോൾ റാം അവരുടെ അടുത്തേക്ക് വന്നു ഒരു ചെറു ചിരിയോടെ പറഞ്ഞു.
“ഞാൻ റോയിയോട് സംസാരിച്ചു. നിങ്ങൾ ഇവിടെ വന്നതിൽ അവന് ഒരു ബുദ്ധിമുട്ടും ഇല്ല.”
ശ്രീഹരിയും ജീനയും റോയിയുടെ മുഖത്തേക്ക് നോക്കി.
അവൻ രൂക്ഷ ഭാവത്തിൽ ഇരുവരെയും നോക്കുന്നുണ്ട്. പക്ഷെ പ്രതികരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും.
ജീനയുടെ മുഖത്ത് പുച്ഛവും വെറുപ്പും നിറഞ്ഞിരുന്ന ഒരു ഭാവമായിരുന്നു.
ശ്രീഹരിയുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു.
“പോയി എന്താണ് വേണുന്നതെന്ന് വച്ചാൽ എടുത്തിട്ട് വാ.”
“ഇച്ചായനും കൂടി വാ..”
“ഞാൻ വന്നേക്കാം. നീ പൊയ്ക്കോ.”