സംസാരം കൂടുതൽ നീട്ടി കൊണ്ട് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ പറഞ്ഞു.
“നാട്ടുകാരെ പേടിച്ച് നമ്മൾ ജീവിക്കരുതെന്ന എന്റെ ഭർത്താവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. പിന്നെ എനിക്ക് ഹരിയേയും അതിനേക്കാളുപരി ജീനയെയും നല്ല വിശ്വാസമാണ്. അതുകൊണ്ട് അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിൽ എനിക്ക് ഒന്നും തോന്നിട്ടില്ല. പിന്നെ അവർ തമ്മിൽ ഒരു ഇഷ്ട്ടം ഉണ്ടായി കല്യാണം എന്നൊരു ആവിശ്യം ഉന്നയിച്ചാൽ ഞാൻ ഞാൻ അത് അംഗീകരിക്കും.. കാരണം അവനെ മനസിലാക്കി ജീവിക്കാൻ ജീനയെക്കാളും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.”
അംബികാമ്മയുടെ എടുത്തടിച്ച പോലുള്ള ഈ മറുപടി കേട്ട് വിദ്യ ഉൾപ്പെടെ അവിടെ എല്ലാരും കുറച്ച് നേരം കണ്ണും മിഴിച്ചിരുന്നു.
വാസുകി – അംബികേ.. നീ എന്തൊക്കെയാ ഈ പറയുന്നേ? അവളെ കല്യാണം കഴിക്കാൻ നീ സമ്മതിക്കുമെന്നോ?”
മൂ.ചി. – ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് ചോദിക്കാനും പറയാനൊന്നും ഇങ്ങോട്ടു വരേണ്ടെന്ന്. ഇവളുടെ ഭർത്താവിനും ഇല്ലായിരുന്നല്ലോ ഈ ജാതിയും മതവും ഒന്നും നോക്കക്കം.. എന്തിനാ ഇനി ഇവിടെ ഇരിക്കുന്നെ.. ഇറങ്ങാം നമുക്ക്.
ചിറ്റപ്പന്മാർ രണ്ടു പേരും വീടിന് പുറത്തേക്ക് ഇറങ്ങി. അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് വാസുകിയും.
അവർ പുറത്തേക്ക് ഇറങ്ങിയതും സന്തോഷം നിറഞ്ഞ മുഖത്തോടെ അമ്മയുടെ അടുത്തേക്ക് വന്ന് വിദ്യ ചോദിച്ചു.
“അപ്പോൾ അമ്മക്ക് ഇഷ്ട്ടമാണല്ലേ ചേട്ടൻ വിദ്യയെ കെട്ടുന്നത്.. എനിക്കും അത് ഇഷ്ട്ടമാ.”
വിദ്യയുടെ തോളിൽ പിടിച്ച് കൊണ്ട് അംബികാമ്മ പറഞ്ഞു.
“അവളെക്കാളും നല്ലൊരു കൊച്ചു അവന് വേറെ ഇവിടെ കിട്ടാനാണ്. പക്ഷെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു.. ജീനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
ചിറ്റപ്പന്മാരും വാസുകിയും വീടിന് പുറത്തേക്ക് ഇറങ്ങിയതും ശ്രീഹരിയുടെ കാറ് അവിടെ വന്ന് നിന്നതും ഒരുമിച്ചായിരുന്നു.
കാറിൽ നിന്നും ശ്രീഹരിയും ജീനയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായി ചിറ്റപ്പന്മാരെ വീടിന് മുന്നിൽ കണ്ടപ്പോൾ ശ്രീഹരി ഒന്ന് ഞെട്ടാതിരുന്നില്ല. ചിറ്റപ്പന്മാരും കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയേയും ജീനയെയും ഒന്ന് നോക്കി.
അവൻ പെട്ടെന്ന് തന്നെ തല താഴ്ത്തി അവരെ ശ്രദ്ധിക്കാതെ വീടിനകത്തേക്ക് കയറി പോയി. ഇരുപേരും ജീനയെ തന്നെ നോക്കുവായിരുന്നു. ആരെന്നു മനസിലായില്ലെങ്കിലും ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും അവരറിയാതെ തന്നെ അവൾക്ക് ഒരു പുഞ്ചിരി നൽകി പോയി.
അവരെ മാറി കടന്നു ജീന വീടിനകത്തേക്ക് നടക്കുമ്പോഴും അവരുടെ ശ്രദ്ധ അവളിൽ തന്നെ ആയിരുന്നു. അവളുടെ സൗന്ദര്യവും ബഹുമാനത്തോടെയുള്ള പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ ജീന ശ്രീഹരിക്ക് ചേരുമെന്ന് രണ്ടുപേരുടെയും മനസ്സിൽ തോന്നാതിരുന്നില്ല.
മൂത്ത ചിറ്റപ്പൻ വാസുകിയോടു പറഞ്ഞു.