“ദിവ്യെ..ഇങ്ങോട്ട് വന്നെ” അച്ഛന്‍ വിളിക്കുന്നത് കേട്ടപ്പോള്‍ ഭയം കൊണ്ട് അവളുടെ അടിവസ്ത്രം നനഞ്ഞു. പേടിച്ച് വിറച്ച് അവള്‍ അവരുടെ അടുത്തേക്ക് നടന്നു.
“ഇങ്ങോട്ട് മാറി നില്‍ക്കടി”
പൌലോസ് ഗര്‍ജ്ജിച്ചു. അയാളുടെ ശബ്ദത്തിന്റെ കാഠിന്യം ശങ്കരനെയും രുക്മിണിയെയും പോലും ഞെട്ടിച്ചു. കാര്യം അറിയാതെ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു അവര്‍ ഇരുവരും. ദിവ്യ കിടുകിടെ വിറച്ചുകൊണ്ട് അയാളുടെ മുന്‍പില്‍ നിന്നു. ഭയം മൂലം അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു.
“എടി..എന്റെ ഈ കൈ കൊണ്ട് ഞാനൊരെണ്ണം തന്നാല്‍ നീ ആ നിമിഷം പിടഞ്ഞു വീണു ചാകും..അതുകൊണ്ട് നിനക്ക് ഞാന്‍ വേറൊരു മരുന്ന് കൊണ്ടുവന്നിട്ടുണ്ട്” അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ചിരുന്ന ഒരു ചൂരല്‍വടി പുറത്തെടുത്തു.
“സര്‍.കാര്യം എന്താണ് സര്‍..” ശങ്കരന്‍ ആകാംക്ഷയോടെ ചോദിച്ചു.
“വായടയ്ക്കടോ..(ദിവ്യയെ നോക്കി) കൈ നീട്ടടി..”
ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.
“എന്നെ അടിക്കല്ലേ സര്‍..എന്നോട് ക്ഷമിക്കണം..എനിക്ക് ഒരു അബദ്ധം പറ്റിയതാ..മെസേജ് മാറി സെന്റ് ആയിപ്പോയതാ…” അവള്‍ തനിക്ക് രക്ഷയില്ല എന്ന് മനസിലായതോടെ ഉറക്കെ കരഞ്ഞുകൊണ്ട് അയാളോട് അപേക്ഷിച്ചു.
“കൈ നീട്ടാന്‍..” പൌലോസ് ഗര്‍ജ്ജിച്ചു.
ദിവ്യ കരഞ്ഞ്, കണ്ണുകള്‍ അടച്ചുകൊണ്ട് മെല്ലെ മെല്ലെ കൈനീട്ടി. അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകിയിറങ്ങി. പൌലോസ് കോപത്തോടെ വടി മുകളിലേക്ക് ഉയര്‍ത്തി.
“അയ്യോ സാറേ അടിക്കല്ലേ..അവളെന്തു തെറ്റാണ് ചെയ്തത്?” വേഗം അവള്‍ക്കും പൌലോസിനും ഇടയില്‍ കയറി നിന്നുകൊണ്ട് രുക്മിണി കൈകള്‍ കൂപ്പി.
“പെണ്‍കുട്ടികളെ വളര്‍ത്താന്‍ അറിയില്ലെങ്കില്‍ അവരെ ഉണ്ടാക്കരുത്..മനസിലായോ? എന്താണ് കാര്യമെന്ന് മോളോട് ചോദിച്ചാല്‍ മതി. പിന്നെ..ഇവളുടെ കൈയിലുള്ള ആ മൊബൈല്‍, ഇനിമേല്‍ അവള്‍ക്ക് നല്‍കിപ്പോകരുത്. സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഒരു അത്യാവശ്യ വസ്തുവല്ല. കുട്ടികള്‍ ചോദിക്കുന്നതെന്തും സാധിച്ചു കൊടുക്കലല്ല ഒരു തന്തയുടെയും തള്ളയുടെയും കടമ..”
പല്ല് ഞെരിച്ചുകൊണ്ട് അയാള്‍ വടി ദൂരെ എറിഞ്ഞു.
“പിള്ളേരെ വളര്‍ത്താന്‍ അറിയാത്ത കുറെ തന്തമാരും തള്ളമാരും”
പൌലോസ് നിലം ചവിട്ടി മറിച്ച് പുറത്തേക്കിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി. ദിവ്യയ്ക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്. അയാള്‍ പോയെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി.
“എന്താടി? എന്താണ് കാര്യം? ഈ പെണ്ണ് എന്തോ കുഴപ്പം ഉണ്ടാക്കിയതുകൊണ്ടല്ലേ സാറിവിടെ വന്നത്..ഒന്ന് ചെന്നു ചോദിക്കടി എന്താണ് കാര്യമെന്ന്..” ശങ്കരന്‍ കോപത്തോടെ ഭാര്യയോട് പറഞ്ഞു.
“ചേട്ടാ..പറയുമ്പോള്‍ ഒന്നും തോന്നരുത്”. ചുണ്ടില്‍ പുച്ഛവും കോപവും ഇടകലര്‍ന്ന ഒരു ചിരിയോടെ രുക്മിണി തുടര്‍ന്നു: