മൃഗം 17 [Master]

Posted by

“ശരി. എങ്കില്‍ അങ്ങനെ തന്നെ ചെയ്യാം. അവനെയും അവളെയും നിരീക്ഷിക്കാന്‍ ഞാന്‍ മധുവിനെ ഏര്‍പ്പാട് ചെയ്യാം. നീ അച്ഛനെ വിളിച്ച് മറ്റു കാര്യങ്ങള്‍ അറേഞ്ച് ചെയ്യുക. മാലിക്ക്, നീ നിന്റെ മുസ്തഫാക്കയെ വിളിച്ച് ആ പെണ്ണിനെ അവിടെനിന്നും കടത്താനുള്ള ഒരു പക്കാ മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ പറയണം. രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ ഇവിടെ, എന്റെ കട്ടിലില്‍ എനിക്ക് വേണം. വാസുവിനെ വീഴ്ത്തുന്ന സമയത്ത് അവളിവിടെ ഒപ്പമുള്ളത് ഒരു സുഖമായിരിക്കും..അല്ലെ?”
സ്റ്റാന്‍ലി ക്രൂരമായ ചിരിയോടെ പറഞ്ഞു.
“അതെ; അവളുടെ കാര്യം ഞാന്‍ ഏറ്റു; അതെനിക്ക് വിട്ടേക്ക്; അവള്‍ എനിക്കും ഒരു ലഹരിയാണ്; കണ്ടനാള്‍ മുതല്‍ ഞരമ്പുകളില്‍ പിടിച്ചുപോയ ലഹരി” മാലിക്ക് പറഞ്ഞു. ഗ്ലാസുകളില്‍ ബാക്കിയുണ്ടായിരുന്ന മദ്യം മൂവരും വലിച്ചുകുടിച്ച ശേഷം പോകാനായി എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *