മൃഗം 17 [Master]

Posted by

മൃഗം 17
Mrigam Part 17 Crime Thriller Novel | Author : Master

Previous Parts

 

 

“ഷാജി..ഞാനാണ്‌ സ്റ്റാന്‍ലി”
മൊബൈല്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ ഷാജി സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടു.
“സര്‍..” ഷാജി പറഞ്ഞു.
“എടാ നിന്റെ പേരില്‍ കമ്മീഷണര്‍ക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്. കേസ് മറ്റേതു തന്നെ..പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്..അവിടുത്തെ ആ കോപ്പന്‍ എസ് ഐ നേരിട്ടാണ് അയച്ചിരിക്കുന്നത്. നിന്റെ പേരും വിവരവും കൂടെ ഉണ്ടായിരുന്ന രണ്ട് പേരുടെ വിവരങ്ങളും കൃത്യമായി പരാതിയിലുണ്ട്. നീ സൂക്ഷിക്കണം..സാക്ഷി എസ് ഐ തന്നെ ആണ്..പിന്നെ ആ പെണ്ണും നിന്നെ തിരിച്ചറിയും..പിടി കൊടുക്കാതെ നോക്കണം. ഞങ്ങള്‍ പരാതിയുടെ പകര്‍പ്പ് എടുത്ത ശേഷം വക്കീലുമായി ഒന്ന് സംസാരിക്കാം..അതുവരെ നീ പിടി കൊടുക്കാന്‍ പാടില്ല”
“ശരി സര്‍”
സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വീടിന്റെ വശത്തുള്ള ചായ്പ്പില്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഷാജിക്ക് സ്റ്റാന്‍ലിയുടെ ഫോണ്‍ വന്നത്. വാസുവിന്റെ ചവിട്ട് കിട്ടി പിടലി ഉളുങ്ങിയ സക്കീര്‍ കഴുത്തില്‍ ഒരു കെട്ടും കെട്ടി വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു. അയാള്‍ തനിച്ചാണ് മദ്യപാനം; പിള്ളേര് സെറ്റിന്റെ കൂടെ ഇരിക്കാറില്ല. വാപ്പയ്ക്ക് ഉള്ളത് ഷാജി വേറെ വാങ്ങി നല്‍കുകയാണ് പതിവ്. സ്റ്റാന്‍ലി ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ഷാജി സുഹൃത്തുക്കളെ നോക്കി.
“എന്താ ഇക്കാ? എന്ത് പറ്റി?”
“ആ എസ് ഐ പന്നി ഇവിടേക്ക് പരാതി വിട്ടിരിക്കുന്നു. നമ്മളാ പെണ്ണിനെ പൊക്കാന്‍ പോയില്ലേ? അതാണ് കേസ്. സ്റ്റാന്‍ലി സാറാണ് വിളിച്ചത്. പിടി കൊടുക്കരുതെന്ന് പറയാന്‍” ഷാജി അടുത്ത പെഗ് ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.
“ഇക്ക ഇവിടുന്നു തല്‍ക്കാലം എങ്ങോട്ടെങ്കിലും മാറി നില്‍ക്ക്. പരാതി കിട്ടിയതുകൊണ്ട് പോലീസ് എപ്പോള്‍ വേണേലും ഇങ്ങോട്ട് വരും” ഒരുവന്‍ തെല്ലു ഭയത്തോടെ പറഞ്ഞു.
“ങാ..പോണം. വല്ല വണ്ടിയുടേം ശബ്ദം കേള്‍ക്കുന്നുണ്ടോന്നു നോക്കിക്കോണേടാ”
ഷാജി പറഞ്ഞു. അവന്‍ കാലിയായ ഗ്ലാസിലേക്ക് വീണ്ടും മദ്യം പകര്‍ന്നു. ഒരു റൌണ്ട് വെള്ളമടി കൂടി കഴിഞ്ഞപ്പോള്‍ ഷാജിക്ക് ഒരു ഉണര്‍വ്വ് തോന്നി. രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണം അവനുണ്ടായിരുന്നു. കൈകള്‍ മുകളിലേക്കുയര്‍ത്തി മൂരിനിവര്‍ന്ന്‍ അവന്‍ കസേരയിലേക്ക് ചാരി. അപ്പോള്‍ അകലെ നിന്നും അടുത്തുകൊണ്ടിരിക്കുന്ന ഒരു ബുള്ളറ്റിന്റെ മുഴക്കം അവരുടെ കാതുകളിലെത്തി.
“ഇക്കാ..ആരോ വരുന്നുണ്ട്…പോലീസ് ആയിരിക്കുമോ” ഒരുവന്‍ പിന്നിലേക്ക് നോക്കി ചോദിച്ചു.
“അത് ബൈക്കാടാ. ബൈക്കില്‍ എന്നെ പിടിക്കാന്‍ പോലീസ് വരില്ല” ഷാജി അത് കാര്യമാക്കാതെ പറഞ്ഞു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ വാസുവും ഡോണയും കയറിയ ബൈക്ക് അവരുടെ വീടിന്റെ മുന്‍പിലെത്തി ബ്രേക്കിട്ടു. വരാന്തയിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്ന സക്കീര്‍ അവനെ കണ്ടപ്പോള്‍ പകയോടെ എന്തോ മുരണ്ടു.
“മാമൂ, സുഖമല്ലേ?” വാസു അയാളെ നോക്കി പല്ലിളിച്ചുകൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published.