മൃഗം 17 [Master]

Posted by

താന്‍ കരുതിയിരുന്നില്ല. അല്‍പം പോലും മനസാക്ഷി ഇല്ലാത്ത ക്രൂരന്‍. അതല്ലെങ്കില്‍ ഒരു ചെറിയ മെസേജ് അയച്ചതിന് ഇത്ര പുകില്‍ ഉണ്ടാക്കുമായിരുന്നോ? എത്ര ആണ്‍ പിള്ളേരാണ് തന്റെ പിന്നാലെ നടക്കുന്നത്. അവരില്‍ ഒരാളോടും ഇഷ്ടം കാണിക്കാതെ താന്‍ സ്വയം ഇഷ്ടപ്പെട്ടിടും ആ ദുഷ്ടന്‍ ചെയ്ത പണി കണ്ടില്ലേ? ഓര്‍ക്കുന്തോറും ദിവ്യയ്ക്ക് കരച്ചിലും വിഷമവും കൂടിക്കൂടി വന്നു.
ഛെ.. ഇനി ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? താന്‍ ആശിക്കുന്ന യാതൊന്നും തനിക്ക് ലഭിക്കുന്നില്ല. എല്ലാം കൈവിട്ടു പോകുകയാണ്. അമ്മ പറഞ്ഞതുപോലെ വെറും അലവലാതികള്‍ മാത്രമാണ് തനിക്ക് ബോയ്‌ ഫ്രണ്ട്സ് ആയി കിട്ടുന്നവന്മാര്‍. രതീഷും അനുരാഗും എല്ലാം വെറും അലവലാതികള്‍ മാത്രം. നല്ലൊരു പുരുഷനെയും തനിക്ക് കിട്ടില്ല. കിട്ടില്ലെങ്കില്‍ വേണ്ട. ഇനി ഒരുത്തനും തന്നെ ഇഷ്ടപ്പെടണ്ട. ഒരുത്തനെയും താനും ഇഷ്ടപ്പെടാന്‍ പോകുന്നില്ല. താന്‍ വിവാഹമേ കഴിക്കില്ല. സന്യസിക്കും. പുരുഷന്മാര്‍ ആരും ശരിയല്ല; ഒന്നുകില്‍ അനുരാഗിനെയും രതീഷിനെയും പോലെ അലവലാതികള്‍, അതല്ലെങ്കില്‍ പൌലോസിനെപ്പോലെ ഉള്ള അഹങ്കാരികള്‍, അതുമല്ലെങ്കില്‍ വാസുവിനെപ്പോലെയുള്ള ചതിയന്മാര്‍. വേണ്ട..ഇനി ഒരുത്തനുമായിട്ടും തനിക്ക് അടുപ്പം വേണ്ട. തനിക്ക് താന്‍ മാത്രം മതി. പുരുഷന്റെ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ തെളിയിച്ചു കാണിക്കും. അവള്‍ ആ തീരുമാനം മനസ്സില്‍ പലവുരു ആവര്‍ത്തിച്ചു. അങ്ങനെ ചിന്തിച്ചപ്പോള്‍ അവള്‍ക്ക് നല്ല ആശ്വാസമുണ്ടായി. അതെ ഇനി താന്‍ ഒരു പുരുഷന്റെയും പിന്നാലെ പോകില്ല; തനിക്കിനി പുരുഷന്‍ വേണ്ട; ഒരിക്കലും.
മനസ്സില്‍ ശക്തമായ തീരുമാനം എടുത്തുകൊണ്ട് ദിവ്യ കരച്ചില്‍ നിര്‍ത്തി എഴുന്നേറ്റിരുന്നു. മുഖം കഴുകാനായി അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ശങ്കരന്‍ ഉള്ളിലേക്ക് വന്നത്. അച്ഛനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു നിന്നു. അയാള്‍ മെല്ലെ അവളുടെ അരികിലെത്തി, അവളുടെ കൈയില്‍ പിടിച്ച് തന്റെ അരികില്‍ ഇരുത്തി. ദിവ്യ അയാളെ നോക്കാതെ മുഖം കുനിച്ചു.
“മോളെ..അദ്ദേഹം എന്തിനാണ് വന്നത് എന്ന് അച്ഛനറിയണ്ട. പക്ഷെ മോള്‍ അച്ഛനൊരു വാക്ക് തരണം; ഇനി ഇതുപോലെ ഒരു സംഭവം മോള്‍ കാരണം ഒരിക്കലും ഉണ്ടാകില്ലെന്ന്. അത്രയും മതി എനിക്ക്”
അയാള്‍ അവളുടെ ശിരസില്‍ തലോടിക്കൊണ്ട് മെല്ലെ പറഞ്ഞു. അച്ഛന്‍ തന്നോട് കോപിക്കും, വഴക്ക് പറയും ചിലപ്പോള്‍ അടിക്കും എന്നുവരെ ഭയന്നിരുന്ന ദിവ്യയ്ക്ക് ശങ്കരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ മടിയിലേക്ക് വീണു. അവളെ കരയാന്‍ വിട്ടുകൊണ്ട് ശങ്കരന്‍ അവളുടെ മുടി മുഖത്ത് നിന്നും മാടിയൊതുക്കി അവളുടെ കവിളില്‍ തലോടി. ദിവ്യ അയാളുടെ മടിയില്‍ കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു.
“ഇല്ല..ഇനി ഒരിക്കലും ഞാന്‍ കാരണം എന്റെ അച്ഛന്റെ മനസു വിഷമിക്കില്ല. എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി അച്ഛാ..എന്നോട് പൊറുക്കണം”
മടിയില്‍ നിന്നും നിവര്‍ന്ന ദിവ്യ ശങ്കരന്റെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയ മിഴിനീര്‍ അയാള്‍ കൈകള്‍ കൊണ്ട് തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *