മൃഗം 17 [Master]

Posted by

“ഓര്‍മ്മയുണ്ടോ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ അവളെ നിങ്ങള്‍ എങ്ങനെയാണ് വളര്‍ത്തിയിരുന്നതെന്ന്? അന്നേ ഞാന്‍ പറഞ്ഞതാണ്‌ അവളൊരു പെണ്‍കുട്ടിയാണ്..ഇങ്ങനെ താന്തോന്നിയായി വളര്‍ത്താന്‍ പാടില്ല എന്ന്. അന്ന് പക്ഷെ അച്ഛനും മോളും എന്നെ ഇവിടുത്തെ വീട്ടുജോലിക്കാരിയെപ്പോലെയല്ലേ കരുതിയിരുന്നത്? എനിക്കും എന്റെ മോനും നിങ്ങള്‍ രണ്ടാളും എതിരായിരുന്നില്ലേ? നിങ്ങളുടെ വളര്‍ത്തു ദോഷത്തിന്റെ ഫലമാണ്‌ ഇന്നിപ്പോള്‍ കണ്ടത്. നിങ്ങള്‍ക്കിനിയും മനസിലായില്ലെങ്കില്‍ പച്ചയ്ക്ക് പറയാം; നിങ്ങളുടെ പുന്നാര മോള്‍ക്ക് ഇപ്പോള്‍ ആ മനുഷ്യനോടായി പ്രേമം. നിങ്ങള്‍ സ്റ്റേഷനിലേക്ക് പോയപ്പോള്‍ അവള്‍ നിര്‍ബന്ധിച്ചു കൂടെ വന്നത് അയാളെ കാണാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ മൊബൈലില്‍ വല്ല മെസേജും അങ്ങേര്‍ക്ക് അയച്ചു കാണും. അങ്ങേരൊരു നല്ല മനുഷ്യനായതുകൊണ്ട് നിങ്ങളുടെ മകളെ വഴിപിഴപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചില്ല. പകരം വന്ന് അവളെ വഴക്ക് പറഞ്ഞിട്ട് പോയി; ഒരു ആങ്ങളയെപ്പോലെ. പക്ഷെ അങ്ങേരുടെ സ്ഥാനത്ത് വേറെ വല്ലോനും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു? ചെല്ല്..ചെന്നു തന്നെത്താന്‍ മോളെ ഗുണദോഷിക്ക്”
രുക്മിണി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവള്‍ ശങ്കരനോട് അത്ര കടുത്ത ഭാഷയില്‍ സംസാരിച്ചത്. അത്രമേല്‍ അവള്‍ക്ക് നിരാശയും വിഷമവുമുണ്ടായിരുന്നു ദിവ്യയുടെ കാര്യത്തില്‍. അവള്‍ അയാളുടെ മറുപടിക്ക് കാക്കാതെ ഉള്ളിലേക്ക് പോയി. അമ്മ അച്ഛനോട് പൊട്ടിത്തെറിക്കുന്നത് കേട്ടുകൊണ്ട് ദിവ്യ തന്റെ മുറിയില്‍ കിടന്നു കരയുകയായിരുന്നു.
ശങ്കരന്‍ വിഷണ്ണനായി കസേരയില്‍ തല കുമ്പിട്ടിരുന്നു. അയാള്‍ക്ക് കോപമല്ല ദുഖമാണ് തോന്നിയത്. രുക്മിണി പറഞ്ഞത് തിരസ്കരിക്കാന്‍ സാധിക്കാത്ത സത്യങ്ങളാണ്. താന്‍ തന്റെ മകളെ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി, അവള്‍ ആവശ്യപ്പെട്ട യാതൊന്നും നിഷേധിക്കതെയാണ് വളര്‍ത്തിയത്. അതിന്റെ കാരണം വാസുവിനോടുള്ള തന്റെ അനിഷ്ടമായിരുന്നു പ്രധാനമായും. അവനെ വിഷമിപ്പിക്കുക എന്നതായിരുന്നു അന്നൊക്കെ തന്റെ ഏക ഉദ്ദേശം. സ്വന്തം മകളോട് താന്‍ കാണിക്കുന്ന അമിതസ്നേഹം കണ്ട് അവന്‍ വിഷമിക്കണം; വിഷമിച്ച് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകണം എന്ന് താന്‍ ആഗ്രഹിച്ചു. ദിവ്യയോടും അവനെ വകവയ്ക്കാത അധിക്ഷേപിക്കാന്‍ താന്‍ പ്രേരിപ്പിച്ചു. ബാല്യം മുതല്‍ അവള്‍ അവനെ വെറുത്തു തന്നെയാണ് ജീവിച്ചുപോന്നത്. പക്ഷെ ഇടയ്ക്കെപ്പോഴോ അവളവനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതിനും വലിയ ആയുസ്സ് ഉണ്ടായില്ല. അവനെ അവള്‍ക്കിഷ്ടമില്ല എന്ന് അവള്‍ തന്നോട് ഇന്നുകൂടി പറഞ്ഞതാണ്. അകാരണമായി വാസുവിനെ ദ്രോഹിച്ചതിന്റെ ഫലമാണ്‌ ഇതൊക്കെ എന്നയാള്‍ക്ക് തോന്നി. അവനു യാതൊന്നും നല്‍കാതെ മകളെ തലയില്‍ കയറ്റി വച്ചു താന്‍ വളര്‍ത്തി. അവനെ സ്കൂളില്‍ വിടാന്‍ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവനു വേണ്ടി ചിലവാക്കുന്ന പണത്തിന്റെ കണക്ക് കൂടെക്കൂടെ പറഞ്ഞ് താന്‍ അവന്റെ മനസു മടുപ്പിച്ചു. അവന്‍ അങ്ങനെ സഹികെട്ട് പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. പക്ഷെ മകള്‍ക്ക് താന്‍ വേണ്ടതിലധികമാണ് എല്ലാം നല്‍കിയത്. പക്ഷെ അതവളെ നശിപ്പിക്കുകയായിരുന്നു എന്ന് താന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഇനിയും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ പറഞ്ഞു തിരുത്തണം. ശങ്കരന്‍ മെല്ലെ എഴുന്നേറ്റു.
ദിവ്യ ആകെ തകര്‍ന്നുപോയിരുന്നു. പൌലോസിനെ അവള്‍ ആരാധിച്ചു തുടങ്ങിയ സമയത്താണ് മനസ് കൈമോശം വന്നത്. വാസുവിനോടുള്ള പ്രതികാരമായാണ് അവള്‍ അവനെപ്പോലെ കരുത്തനായ പൌലോസിനെ പ്രണയിക്കാന്‍ തീരുമാനിച്ചത്. അവനു ടിവിക്കാരിയെ കിട്ടിയെങ്കില്‍ തനിക്ക് എസ് ഐയെ കാമുകനായി കിട്ടി എന്ന് അവനെ കാണിച്ചുകൊടുക്കാന്‍. പക്ഷെ അങ്ങേരൊരു കാണ്ടാമൃഗം ആണെന്ന് സ്വപ്നേപി

Leave a Reply

Your email address will not be published. Required fields are marked *