മൃഗം 17 [Master]

Posted by

“ഛെ…ഒന്നും ശരിയാകുന്നില്ല…”
വീണ്ടും അവള്‍ സന്ദേശങ്ങള്‍ ടൈപ് ചെയ്തു. ചെയ്യുകയും കളയുകയും ചെയ്ത് അവള്‍ക്ക് മടുത്തു. അവസാനം അവള്‍ രണ്ടും കല്‍പ്പിച്ച് ഒരു ചുംബന സ്മൈലി പൌലോസിനു അയച്ചുകൊടുത്തു. അതോടെ അവളുടെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. അവള്‍ മേസേജില്‍ത്തന്നെ നോക്കിക്കിടന്നു. അത് അവിടെ കിട്ടി എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ആധികൂടി. അയാള്‍ അത് കണ്ടു എന്ന് മനസിലായപ്പോള്‍ അവളുടെ ദേഹം വിയര്‍ക്കാന്‍ തുടങ്ങി. ദിവ്യ ചങ്കിടിപ്പോടെ കാത്തു. സാറ് എന്ത് മറുപടി ആയിരിക്കും നല്‍കുക?
“ദിവ്യെ..കഴിക്കാന്‍ വാ”
അമ്മയുടെ അത്താഴം കഴിക്കാന്‍ വിളിക്കുന്നത് അവള്‍ കേട്ടു.
“വരുവാ അമ്മെ”
അവള്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് മൊബൈലില്‍ തന്നെ കണ്ണുനട്ട് അവള്‍ കാത്തു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു. മുഖത്തുകൂടി ഒഴുകിയിറങ്ങിയ വിയര്‍പ്പ് അവള്‍ തുടച്ചു. ആകാംക്ഷയോടെ പൌലോസിന്റെ മറുപടി വരാനായി കാത്തുകിടന്ന അവളുടെ കാതില്‍ ഒരു ബൈക്കിന്റെ മുഴക്കമെത്തി; ദൂരെ നിന്നും പാഞ്ഞടുക്കുന്ന ഒരു ബുള്ളറ്റിന്റെ ഹുങ്കാരം.
വീടിനു മുന്‍പില്‍ ഏതോ ബൈക്ക് വന്നു നിന്ന ശബ്ദം കേട്ട് ശങ്കരന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അറേബ്യന്‍ ഡെവിള്‍സ് വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ശേഷം സന്ധ്യയ്ക്ക് ശേഷം ആര് വന്നു കതകിനു മുട്ടിയാലും ആളെ അറിഞ്ഞ ശേഷമേ അവര്‍ കതക് തുറക്കൂ. ജനലിലൂടെ ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങുന്ന പൌലോസിനെ കണ്ടപ്പോള്‍ ആശ്വാസം തോന്നിയെങ്കിലും ശങ്കരന്റെ ഉള്ളൊന്നു കാളി. എന്ത് കാരണം ആയാലും പോലീസിനെ കാണുമ്പൊള്‍ ഉണ്ടാകുന്ന ഒരു സാധാരണ മലയാളിയുടെ അന്ധാളിപ്പ് അയാള്‍ക്കും ഉണ്ടായി.
“ആരാ ചേട്ടാ” രുക്മിണി അയാളുടെ അരികിലേക്ക് വന്നു ചോദിച്ചു.
“എസ് ഐ സാറാ..”
അയാള്‍ വേഗം ചെന്നു കതക് തുറന്നു.
ഉള്ളില്‍ പൌലോസിന്റെ മെസേജ് പ്രതീക്ഷിച്ചു കാത്തുകിടന്നിരുന്ന ദിവ്യ അയാള്‍ നേരിട്ട് വന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടി. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വിരണ്ടെഴുന്നേറ്റു. താനയച്ച മെസേജ് കാരണമാണോ സാറ് വന്നത് എന്ന സംശയം അവളെ പരിഭ്രാന്തിയിലാഴ്ത്തി. മെല്ലെ മുറിക്കു പുറത്തിറങ്ങി മുന്‍പിലെ മുറിയിലേക്ക് അവള്‍ പാളി നോക്കി. പൌലോസ് ഉള്ളിലേക്ക് കയറിവരുന്നത് അവള്‍ കണ്ടു.
“എന്താ സര്‍..” ശങ്കരന്‍ പൌലോസിന്റെ വരവിന്റെ ഉദ്ദേശമറിയാനായി ചോദിച്ചു.
“നിങ്ങളുടെ മോളെവിടെ? അവളെ വിളിക്ക്”
പൌലോസിന്റെ ശബ്ദം പരുഷമായിരുന്നു. അതുകൂടി കേട്ടതോടെ ദിവ്യ വിറയ്ക്കാന്‍ തുടങ്ങി. സംഗതി താന്‍ സംശയിച്ചത് തന്നെ. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു. തന്റെ മോഹങ്ങളും ധാരണകളും പാടെ തെറ്റിയിരിക്കുന്നു. ശ്ശോ..വേണ്ടായിരുന്നു; ആ മെസേജ് അയയ്ക്കെണ്ടായിരുന്നു. പക്ഷെ പോയബുദ്ധി ആനപിടിചാലും കിട്ടില്ലല്ലോ. ഇനി എന്ത് ചെയ്യും? സാറ് എല്ലാം അച്ഛനോടും അമ്മയോടും പറയുമായിരിക്കും. ഭയത്തോടെ അവള്‍ രക്ഷപെടാനുള്ള പഴുതുകള്‍ തകപുകഞ്ഞാലോചിച്ചു.
“എന്താ സര്‍..എന്ത് പറ്റി?” രുക്മിണി ശങ്കയോടെ പൌലോസിനോട്‌ ചോദിച്ചു.
“നിങ്ങള്‍ പറഞ്ഞത് കേള്‍ക്ക്..വിളിക്കവളെ” പൌലോസിന്റെ സ്വരം ഉയര്‍ന്നു.
ദിവ്യയ്ക്ക് മൂത്രശങ്ക ഉണ്ടായി. അവള്‍ പൂക്കുല പോലെ വിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *