അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Posted by

അവളുടെ മുറി പരിശോധിക്കാനായി അയാൾ എണീട്ടു; മുറിയിലാകെ അയാൾക്ക്‌ ഒന്നും സംശയകരമായി കണ്ടെത്താനായി.ല്ല പിന്നെ അയാൾ അവളുടെ ലാപ്ടോപ്പ് തുറന്നു. അവളുടെ പാസ് വേർഡ് അയാൾ അടിച്ചു അവളുടെ അമ്മയുടെയും അയാളുടെയും പേരിന്റെ കോമ്പിനേഷൻ ആയിരുന്നു അത്.

ബ്രൗസർ ഹിസ്റ്ററി നോക്കി ഒടുവിൽ അയാൾ അത് കണ്ടു പിടിച്ചു തന്റെ മകൾ വായിച്ച താൻ എഴുതിയ കഥ “അച്ഛനും മകളും”; തന്റെ തെറ്റിന്റെ ആഴം അന്നാദ്യമായി അയാൾ അറിഞ്ഞു. അയാൾ മനസ്സിനുള്ളിൽ ഇട്ടു വളർത്തിയ ഈഗോ കാറ്റു പോയ ബലൂൺ കണക്കെ ചോങ്ങി ചുരുങ്ങി ചെറുതായി.

മറഞ്ഞു നിന്ന് അയാളെ നോക്കിയിരുന്ന മനഃസാക്ഷി അയാളുടെ നിറമിഴികൾ കണ്ടു സ്വാന്തന വാക്കുകളുമായി അരികിലേക്ക് വന്നു. ഒന്നും മിണ്ടാനാകാതെ അയാൾ മനസാക്ഷിയെ നോക്കി; പിന്നെ പറഞ്ഞു എന്റെ തെറ്റ് എനിക്ക് മനസ്സിലായി.

മനഃസ്സാക്ഷി അവനെ കരുണയോടെ നോക്കി എങ്കിലും; അത് പറഞ്ഞ വാക്കുകൾ അവനെ വീണ്ടും വേദനിപ്പിച്ചു. നീ ഒരാണല്ലേ ശാസിക്കാൻ മാത്രമല്ല എതിർക്കാനും കരുത്തുള്ള ആൾ. ഇതേ സ്ഥാനത്തു ദുർബല ആയ ഒരു അമ്മയാണെങ്കിൽ..?

അയാൾ ബാക്കി കേൾക്കാനാഗ്രഹിക്കാതെ ചെവി പൊത്തി. ആ വെറും നിലത്തു തളർന്നിരുന്നു. പിന്നെ കരച്ചിലിനിടയിൽ പറഞ്ഞു; ഞാൻ ജീവിക്കാൻ അർഹത ഇല്ലാത്തവനാണ് ഞാൻ കൊടും പാപിയാണ് സ്വന്തം കൈ കൊണ്ട് തലയിൽ ആഞ്ഞടിച്ചു നിലത്തു കിടന്നുരുണ്ട അയാളെ മനഃസാക്ഷി പിടിച്ചെണീപ്പിച്ചു.

നീ ഇനിയും താമസിച്ചിട്ടില്ല കരച്ചിൽ നിറുത്തു, മനസ്സിൽ തെറ്റിന്റെ ഭാരം പേറി മറ്റുള്ളവരെ കുറ്റപ്പെടുത്തി നിന്റെ തെറ്റുകളെ ശരികൾ എന്ന് സ്ഥാപിക്കുന്നത് നിറുത്തൂ. പകരം പോയി നിന്റെ പേന എടുക്കൂ നീ ചെയ്ത തെറ്റുകൾ നീ തന്നെ എഴുതി തിരുത്തൂ അതിനു നിനക്ക് കഴിവുണ്ട്.

കഴിവില്ലാത്ത ആയിരം പൊട്ടന്മാർ അമ്മക്കഥയും അച്ഛൻ കഥയും എഴുതി സായൂജ്യമടയുമ്പോളും; വായിക്കുന്ന ആൾക്കാരുടെ മനസ്സിനെ സ്വാധീനിക്കാൻ ആ വികലമായ എഴുത്തിനു കഴിയുന്നില്ല. എന്നാൽ നീ അങ്ങനെയല്ല ദൈവീകമായ ഒരു കഴിവ് നിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *