അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Posted by

ഇപ്പോഴും അവിടെ തന്നെയാണ് അയാൾക്ക് കൂടുതലായും വായനക്കാരുള്ളത്. എഴുതുന്ന കാര്യങ്ങൾ എന്തായിരുന്നാലും കട്ടിയുള്ള ചായക്കൂട്ടുകൾ കൊണ്ട് ആസ്വാദകന്റെ മനസ്സിലെ ക്യാൻവാസിൽ, നേരിട്ടു കാണുന്നതിനേക്കാൾ മിഴിവോടെ വരക്കുവാൻ അയാൾക്ക് അസാധാരണമായ കഴിവാണ് ഉള്ളത്.

പേരും വിലാസവും ഒന്നും ഇല്ലാതെ എഴുതുന്ന പരിപാടി ആയതു കൊണ്ടും കാശു ചിലവില്ലാഞ്ഞത് കൊണ്ടും ഒന്നും ചിന്തിക്കാനില്ലായിരുന്നു. പ്രസാധകന് രചയിതാവിന്റെ നാമത്തിൽ പകർപ്പ് അവകാശമുള്ളവയായിരിക്കും എന്ന അവരുടെ എഴുതാത്ത കരാറുകൾ പ്രസാധകൻ ഒരിക്കലും തെറ്റിച്ചിട്ടുമില്ല, പിന്നെ ആർക്കു ആരോട് കടപ്പാട് എന്ന് വെറുതെ ചോദിച്ച ഒരു ചോദ്യമാണ് അവൻ ആദ്യം ഏറ്റുപിടിച്ചതു.

“വായിക്കുന്ന വായനക്കാരോടൊണ്ട് പോലും, അവനവൻ ജീവിക്കുന്ന സമൂഹത്തോടൊണ്ട് പോലും, വളർന്നു വരുന്ന തലമുറയോട് ഉണ്ട് പോലും. “അല്ലെങ്കിലും അവൻ അങ്ങനെയാണ് അവന്റെ ഭാഗത്തു എന്നും എന്തെങ്കിലും ഒരു ന്യായം കാണും അവസാനം എപ്പോളും അവനെ വിജയിക്കാറുള്ളു പിന്നെ അയാളുടെ അഭിപ്രായം തിരുത്താതെ തരമില്ല അല്ലേൽ അവൻ അയാളെ ഉറങ്ങാൻ വിടില്ലല്ലോ?

അയാൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് അവനെയങ്ങു കൊന്നു കളഞ്ഞാലോ എന്ന് എന്തെ? നിങ്ങൾ ഞെട്ടിയോ? അങ്ങനെ ഞെട്ടാനും മാത്രമൊന്നുമില്ല. ഇങ്ങനത്തെ എത്ര എത്ര ദുരഭിമാനകൊലകൾ നമുക്ക് ചുറ്റും നടന്നിരിക്കുന്നു.

സത്യത്തിൽ ദിനംപ്രതി ഇങ്ങനത്തെ കൊലപാതകങ്ങൾ അല്ലെങ്കിൽ മരണങ്ങൾ അയാൾക്ക് ചുറ്റും വർദ്ധിച്ചു വരികയാണ്. പിന്നെ തനിക്കു തികച്ചും സ്വകാര്യ സ്വത്തായതിനെകൊല്ലുന്നതിനു പാടുമില്ലല്ലോ? എതിർപ്പിന് വലിയ ശക്തി ഉണ്ടാകില്ല, ദുർബല ഭാഗം ഏതാണെന്നു അറിയുകയുന്നതിനാൽ അത് നോക്കി അടിക്കുകയും ആവാം.

മനസാക്ഷി എന്നാണ് ആ എരണം കേട്ട വേതാളത്തിനു അയാൾ പേരിട്ടിരുന്നത് തനിക്കു ചുറ്റും ദിനം പ്രതി കാണുന്ന മനസാക്ഷി മരിച്ചവരുടെ മനഃസമാധാനം അവരുടെ നിസ്സംഗത ആ കൊതിപ്പിക്കുന്ന മോഡേൺ എൻറിച്ചഡ് ബ്യൂട്ടിഫുൾ ലൈഫ് അയാൾ കാണാഴ്കയല്ല.

എങ്കിലും ഭാര്യ മരിച്ചതിനു ശേഷം മകളുമായി ഈ ചെറിയ പട്ടണത്തിൽ ഏകനായി പോയ അയാൾക്ക് കുറ്റപ്പെടുത്തുന്നവനെങ്കിലും ഒരു സഹയാത്രികൻ കൂടിയല്ലേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *